എന്റെ
ജനാലകൾക്കപ്പുറവുമിപ്പുറവും
മുല്ലപ്പൂമണം
ഒഴുകികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
പക്ഷെ
ഈ തുറന്നിട്ട ജനലുകളെ ജയിലഴികളോടവർ
ഉപമിച്ചു.
മാത്രമല്ല
എന്റെ നാസഗ്രന്ഥികളെ
ത്രസിപ്പിച്ച
ഈ മുല്ലപ്പൂവുകൾക്ക്
നിറവും മണവും കറുപ്പെന്നും അവർ മുദ്രകുത്തി.
എനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ
എന്നോട് പോലും ചോദിക്കാതെ
നിർഭാഗ്യമെന്നു
ചിത്രീകരിക്കാൻ
ആരാണ് അവർക്ക്
അനുവാദം നൽകിയത്?
മൗനവും വിട്ടുവീഴ്ചയും
സ്വത്വത്തെ
ചൂഷണം ചെയ്യാനുള്ള
ആയുധമായെങ്കിൽ
ഇനി ഞാൻ മൗനിയായിരിക്കില്ല.
തീർച്ച!
No comments:
Post a Comment