Tuesday, 11 December 2018

നൂലിഴപ്പാലം

11,11,18
11പിഎം

താഴെ
മുള്ളാണോ മെത്തയാണോ എന്നറിയില്ല,
മേലോട്ട് പറക്കാൻ
ചിറകുകളുണ്ടോ
എന്നും അറിയില്ല.
ഒത്തിരി മുന്നോട്ട് വന്നോ
അതോ
ഒത്തിരി ഇനിയും മുന്നോട്ട് പോകാനുണ്ടോ
എന്നും അറിയില്ല.
ഉപേക്ഷിക്കപ്പെട്ടതും തപ്പിയെടുത്തതുമായ
രണ്ട് സ്വപ്നങ്ങൾക്കിടയിലുള്ള
നൂലിഴപ്പാലത്തിന്റെ
ഒത്തനടുവിൽ
മുന്നോട്ടോ പിന്നോട്ടോ
താഴേക്കോ മുകളിലേക്കോ
നീങ്ങാനാവാതെ.
നേർ വഴിയൊരുക്കുന്നവനിൽ
ഭരമേല്പിച്ച്
ഒരു കുഞ്ഞുഹൃദയം..

Re

താഴെ
മുള്ളാണോ മെത്തയാണോ എന്നറിയില്ല,
മേലോട്ട് പറക്കാൻ
ചിറകുകളുണ്ടോ
എന്നും അറിയില്ല.
ഒത്തിരി മുന്നോട്ട് വന്നോ
അതോ
ഒത്തിരി ഇനിയും മുന്നോട്ട് പോകാനുണ്ടോ
എന്നും അറിയുന്നില്ല.
ഉപേക്ഷിക്കപ്പെട്ടതും തപ്പിയെടുത്തതുമായ
രണ്ട് സ്വപ്നങ്ങൾക്കിടയിലുള്ള
നൂലിഴപ്പാലത്തിന്റെ
ഇടയിലെവിടെയോ
മുന്നോട്ടോ പിന്നോട്ടോ ,
താഴേക്കോ മുകളിലേക്കോ
നീങ്ങാനാവാതെ,
നേർ വഴിയൊരുക്കുന്നവനിൽ
ഭരമേല്പിച്ചിവിടൊരു
ഹൃദയമിരിപ്പൂ.

No comments:

Post a Comment