നേരെന്നാൽ
പ്രകാശമാണ്.
ഏത് പഴുതിലൂടെയും
സുഗമമായി കടന്നു പോകുന്ന
പ്രകടമായൊരു നീണ്ടവര.
നിങ്ങളെത്ര
ഭയന്നാലും
ദുർവ്യാഖ്യാനിച്ചാലും കീറിമുറിച്ചാലും
അടിച്ചമർത്തിയാലും
നേര് നേരിന്റെ വഴിയിൽ
അതിന്റെ തുടർപ്രയാണം
തുടർന്ന് കൊണ്ടേ ഇരിക്കും.
ഒച്ചപ്പാടുകൾക്കിടയിലും പുകമറയ്ക്കിടയിലും കുടുങ്ങി
ഒരിക്കലുമത്
മങ്ങുകയോ മരിക്കുകയോ ഇല്ല.
എന്നാൽ എതിരാളികളെയും
ഇരട്ടത്താപ്പുകരെയും
അവസരവാദികളെയും
അത് വെളിച്ചത്തിൽ കൊണ്ട് വരിക തന്ന ചെയ്യും.
No comments:
Post a Comment