ഉല്ലുവിന്റെ സ്വപ്ന ഭവനത്തിനായി നമുക്കൊരുമിച്ചു നിന്നൂടെ പ്രിയപ്പെട്ടവരേ...❤
കുറെ പേരായി എന്നോട് ചോദിക്കുന്നു
ഉല്ലു നിന്റെ ആരാണ്...
ഉല്ലുവിനോട് എന്നു കൊണ്ടാണ് ഇത്ര അധികം ഇഷ്ടം എന്ന്...
പറയാം...
❤💚💙
ഉമ്മൽ കുൽസ് അഥവാ ന്റെ ഉല്ലു...
ഒരുപാട് വർണിക്കണം എന്നൊക്കെ ഉണ്ട്.. പക്ഷെ എല്ലാ വായനക്കാർക്കും അത് ആസ്വാദ്യകരമാകണം എന്നില്ലലോ..
ഹയർ സെക്കണ്ടറിക്ക് പഠിക്കുന്ന സമയത്തു എന്റെ കൂട്ടുകെട്ടിൽ ഉള്ള സുഹൃത്തുക്കൾക്കൊക്കെ എന്നേക്കാൾ പൊക്കമുണ്ടായിരുന്നു. തമാശക്കാണെങ്കിൽ പോലും അവരെന്നെ ചില സമയങ്ങളിൽ കളിയാക്കിയത് എന്റെ മനസ്സിനെ ഏറെ മുറിപ്പെടുത്തിയിരുന്നു.
ആ സമയത്തു എന്നേക്കാൾ ഉയരം കുറഞ്ഞ ഒരു സ്ത്രീയെ ഞാൻ കണ്ടു.അവരുടെ രണ്ടു കാലുകളും രണ്ട് ഉയരത്തിലായിരുന്നു.ആ സ്ത്രീ ബസിൽ കയറാനും മറ്റും കഷ്ടപ്പെടുന്നത് ഞാൻ നിത്യവും കാണാനിടയായി.അതെന്റെ ചിന്താ ഗതിയെ മാറ്റി മറിച്ചു.അതിൽ പിന്നെ എന്നേക്കാൾ ഉയരം കുറഞ്ഞവരോട് കൂട്ടുകൂടാൻ എനിക്ക് നല്ല കമ്പമായിരുന്നു.അവിടുന്നും രണ്ട് വര്ഷങ്ങള്ക്ക് ശേഷമാണു ഞാൻ ഉല്ലുവിനെ ഉല്ലുവിന്റെ മൂത്ത സഹോദരിയുടെ കല്യാണ തലേന്ന് കാല് കൊണ്ട് ഉള്ളി നേരാക്കുന്ന ഇരു കൈകളില്ലാത്ത കുട്ടികളുടെ ശബ്ദമുള്ള ഇത്തിരി പൊക്കക്കാരിയെ കാണുന്നത്.
പൊക്കം എനിക്ക് അത്ഭുതം ഒന്നും നൽകിയില്ല.എന്നാൽ കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കുമ്പോൾ എന്റെ മുഖത്തു നോക്കിയ ഉല്ലുവിന്റെ നിഷ്കളങ്ക മുഖം എനിക്കിന്നും ഓർമയുണ്ട്.അന്ന് ആ നിഷ്കളങ്കതയ്ക്കു സഹതാപത്തിന്റെ നോട്ടമായിരുന്നു ഞാൻ സമ്മാനിച്ചത്.
പക്ഷെ ആ വീട്ടിലെ ഓരോരുത്തരും എന്നോട് കാണിക്കുന്ന കളങ്കമില്ലാത്ത സ്നേഹം ഒരു കാന്തിക ശക്തിയെന്നപോൽ എന്നെ അവരിലേക്ക് ആകർഷിച്ചു. അവരുടെ സ്നേഹവലയത്തിൽ അലിയലും അവരുടെ വീട്ടിലെ പ്രയാസങ്ങൾ കേൾക്കലും ഉല്ലുവിന്റെ ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷയും ഉല്ലുവിന്റെ പ്രിയപ്പെട്ട തത്തമ്മയായ തക്കുടുവിനോട് കളികൂടലും എല്ലാം എന്നെയും എന്റെ കുടുംബത്തെയും ആ വീട്ടിലെ നിത്യ സന്ദര്ശകയാക്കി മാറ്റിയിരുന്നു.
പിന്നീട് പിന്നീട് ഉല്ലുവിന്റെ ഓരോ മികവുറ്റ കഴിവുകൾ കണ്ടപ്പോൾ അതിനു മതിയായ പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നില്ലെന്ന് മനസിലായപ്പോൾ ഉല്ലുവിനെ ഞാൻ എന്റെ സുഹൃത്തുക്കൾക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പരിചയപ്പെടുത്തി തുടങ്ങി..
ആ തുടക്കം ഇന്നിതാ ഇവിടം വരെ എത്തി നിൽക്കുന്നു.ഇരുകൈകൾ തീരെ ഇല്ലാഞ്ഞിട്ടും ഇരു കാലുകളും ഇരു ഉയരത്തിലായിട്ടും പ്രാഥമിക വിദ്യാഭ്യാസമോ മതിയായ ലോകപരിജയമോ ഇല്ലാഞ്ഞിട്ടും നമുക്കെല്ലാം പ്രചോദനം നൽകുന്ന മികവുറ്റ
കരകൗശല നിർമാണവും പേപ്പർ പേന നിർമാണവും ചിത്ര രചനയും പാട്ടുപാടലും മനോഹരവും സസ്നേഹപൂര്ണവുമായ വ്യക്തിത്വവും പെരുമാറ്റവും കൊണ്ടെല്ലാം ഉല്ലു ഇന്ന് നമ്മിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു...
ഉല്ലുവിനെ ജനപ്രിയയാക്കാൻ എന്റെ കൂടെ നിന്ന എല്ലാവരെയും ഞാനിന്ന് നന്ദിയോടെ സ്മരിക്കുന്നു.
എന്താണെന്നറിയില്ല ഉല്ലുവിന്റെ സ്നേഹവും പരിഗണനയും സഹജീവി സ്നേഹവും എല്ലാം കൂടുതൽ നന്മ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു.
എവിടെ പോയാലും എനിക്കൊരായിരം കിസ്സ പറയാൻ എനിക്ക് അനുഗ്രഹീതയായ ഒരു കൂട്ടുകാരിയെ തന്ന അല്ലാഹുവിനോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു.😍
ഇത്രയൊക്കെ തന്നെ ആണെങ്കിലും ഒരു യാഥാർഥ്യം ഞാൻ പറയട്ടെ..
ഉല്ലുവും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീട് തകർച്ചയുടെ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.ഓരോ കാറ്റും മഴയും വരുമ്പോൾ ഉല്ലുവും ഉമ്മയും കല്യാണം കഴിയാത്ത രണ്ട് മൂത്ത സഹോദരികളും ഏറെ പേടിയോടെയാണ് രാപ്പകലുകൾ കഴിച്ചു കൂട്ടുന്നത്.ഉല്ലുവിനും കുടുംബത്തിനും ഉല്ലുവിന്റെ പേരിലുള്ള രണ്ടര സെന്റ് സ്ഥലത്തു അടച്ചുറപ്പുള്ള ഒരു കൊച്ചു വീട് പണിയിച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സ്നേഹവും ഇന്ന് ഈ കുടുംബത്തിന് അത്യാവശ്യമാണ്.
സഹായിക്കാൻ തൽപരരായവർ എന്നെ എന്നെ അറിയിക്കണമെന്ന് അഭ്യർതിക്കുന്നു..
അതെ നമുക്കൊരുമിച്ചു നിക്കാം ഒരു മനുഷ്യസ്നേഹിയുടെ ഭവന നിർമാണത്തിനായി.
സ്വപ്ന സാക്ഷാത്കരണത്തിനായി...
ഈ പോസ്റ്റിന്റെ താഴെ ഉല്ലുവിന്റെയും ഇപ്പോഴുള്ള വീടിന്റെ അവസ്ഥയുടെയും ഉല്ലു വരച്ച ചില ചിത്രങ്ങളുടെയും നിർമിച്ച പേനകളുടെയും വീട് നിർമാണത്തിന് സഹായം ആവശ്യപ്പെട്ടുകൊണ്ട് അവരുടെ മഹല്ലിൽ നിന്നും തന്ന പകർപ്പിന്റെ കോപിയുടെയും എല്ലാം ചിത്രങ്ങൾ ചേർക്കുന്നു.
ഇത് പരമാവതി ഷെയർ ചെയ്യണമെന്നും നിങ്ങളുടെ ഓരോരുത്തരുടെയും കൊക്കിലൊതുങ്ങാവുന്ന ഷെയറുകളും പ്രാർത്ഥനകളും പ്രതീക്ഷിച്ചു കൊള്ളുന്നു.
സകാത്തു വിഹിതം നല്കാൻ അർഹതപ്പെട്ട മുസ്ലിം സുഹൃത്തുക്കളോട് നിങ്ങളുടെ സകാത്തിന്റെ നല്ലൊരു വിഹിതം നമ്മുടെ എല്ലാം പ്രിയങ്കരിയായ ഉല്ലുവിനും കുടുംബത്തിനും മാറ്റി വയ്ക്കണം എന്നും അപേക്ഷിക്കുന്നു.
നിങ്ങളുടെ കൈതാങ്ങുകൾ അയക്കേണ്ടുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ്..
Ummal kuls
South Indian bank
Puthucode
Account No:0199053000011985
IFSC:SIBL0000199
No comments:
Post a Comment