Tuesday, 12 June 2018

ഉല്ലുവിന്റെ കരുതൽ

ഓരോ തവണ ഉല്ലുവിനെയും കുടുംബത്തെയും കാണുമ്പോൾ ഞാൻ ഇടക്കിടക്ക് പറയും, ഉല്ലുവിന് ഒരു വീട് കൂടെ ആയിട്ട് വേണം ഉല്ലുവിനെ ഡിവേഴ്സ് ചെയ്യാൻ,,എന്നിട്ട് വേണം അടുത്ത ഉല്ലുവിനെ തേടി പോകാൻ...ഇനിപ്പോ ഞാൻ പോയാലെന്താ എന്നെപോലെ ഒരുപാട് പേർ ഇവിടെ വരും...പുതിയ ആൾക്കാരെ ഒക്കെ കിട്ടുമ്പോ നമ്മളെ ഒക്കെ മറന്നോളും...

അങ്ങനെ അങ്ങനെ ഓരോന്ന് പറയും...

അപ്പൊളൊക്കെ ഉല്ലുവിന്റെയും ഉമ്മാന്റെയും ജുബു താത്തയുടെയും ഒക്കെ മുഖം കാണണം...കടന്നൽ കുത്തിയപ്പോലെ...ആകെ stuck ആയ പോലെ..അത് കാണുമ്പോ ചിരിയൊക്കെ വരും...എന്നാലും ഗൗരവം പിടിച്ചു വച്ചു അടുത്ത ഡയലോഗ് അടി തുടങ്ങും, ഇനി ഇപ്പൊ വല്യ ആളായാ മ്മളെ ഒക്കെ ഓര്മണ്ടാവോ ആവോ... ആർക്കറിയാ...അല്ല..ഇതിങ്ങനെ ഇവിടെ ഇരുന്നാ മതിയോ..ന്നേം കാത്തു അടുത്ത ഒരു ഉല്ലു എവിടെയോ ഉണ്ടാകും..
എന്നൊക്കെ...

ഇതും കൂടെ കേൾക്കുമ്പോ കടന്നൽ കൂടൊന്ന് ഇളകും..

"അമ്മാ...ഇത് നോക്കിയേ ഈ സുസു പറയണേ..." ജൂബു സങ്കടത്തോടെ പറയും

"അതെന്നെ ഈയിടേക്കായി ഇവളി ത് പറഞ്ഞോണ്ടേ ഇരിക്കാണ്..."ഉല്ലു മുഖം കനപ്പിച്ചു ദേഷ്യത്തോടെ പറയും..

"എന്താ...ഞാൻ കാര്യത്തിലെന്നെയാ പറഞ്ഞെ...ഇപ്പൊ എത്ര പേരുണ്ട് ഉല്ലുവിന്.ഉല്ലുവിനെ കാണാൻ വരാൻ കുറെ പേർ,മെസ്സേജ് അയക്കാൻ അതിലേറെ പേര്..അങ്ങനെ അങ്ങനെ.അത് തന്നെ ധാരാളം..."
ഞാൻ പിന്നേം ഇളക്കും...

"നീ പോ പെണ്ണെ...ഇനി ആര് വന്നാലും ഞങ്ങക്ക് സുസുനെ പോലെ ആവില്ല.നിനക്ക് പകരം നീ തന്നെ..അല്ലാ പറയാൻ നിനക്ക് പറ്റോ..ഞങ്ങളെ ഇരുട്ടത്തന്നു വെളിച്ചത്ത് കൊടുന്നത് ഇയ്യല്ലേ...ഞങ്ങളൊന്നും മരിച്ചാലും ഞങ്ങളെ പൊന്നുനേ മറക്കൂല്ലട്ടാ..."

എല്ലാരും കൂടെ കുറഞ്ഞത് ഇത്ര എങ്കിലും പറയും...എന്റെ ഇളക്കലിനനുസരിച്ചു ഇത് പിന്നേം നീളും...

സത്യം പറഞ്ഞാൽ ആ ഡയലോഗ് ഒക്കെ അടിക്കണത് ഈ വരികൾ കേൾക്കാനാണ്...അത് കേൾക്കുമ്പോ സന്തോഷം കൊണ്ട് കണ്ണൊന്നു നിറയും.മനസ്സ് തനിക്കും..ഒരു അടി ഉയർന്നപോലെ തോന്നും ..ഒരു ഡിഗ്രി കരസ്ഥമാക്കിയത്തിലും സന്തോഷം തോന്നും..എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരൊക്കെയോ ഉണ്ടെന്നു അനുഭവപ്പെടും..

ഞാൻ ഈ ഡയലോഗ് എത്ര തവണ ആവർത്തിച്ചാലും ഈ സ്നേഹവാക്കുകൾ കേട്ടുകൊണ്ടേ ഇരിക്കും എന്നതാണ് മറ്റൊരു രസം...അവരെ കളിപ്പിക്കുകയാണെന്നു പോലും മനസ്സിലാക്കാത്ത നിഷ്കളങ്കർ...
സ്നേഹത്തിന്റെയും കരുതലിന്റെയും പാനപാത്രങ്ങൾ..

അല്ലാഹുവിന്റെ മാർഗത്തിൽ ഒന്നിക്കുകയും അവനു വേണ്ടി അവനുദ്ദേശിച്ചാൽ പിരിയേണ്ടി വരുകയും ചെയ്യേണ്ടുന്ന ആത്മ ബന്ധങ്ങൾ...അള്ളാഹു ഉദ്ദേശിച്ചാൽ അർഷിന്റെ തണലിൽ നാളെ ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണം...❤

NB: ഉല്ലുവിന് പുതിയ സുഹൃത്തുക്കളെ കിട്ടും തോറും എന്റെ ഉള്ളിൽ വല്ലാത്ത കുശുമ്പ് ഉണ്ട് ട്ടൊ...😆

No comments:

Post a Comment