'നോമ്പ് 30 തികഞ്ഞാൽ മതിയായിരുന്നു എന്നാണ് ഞാനിപ്പോ പ്രാർത്ഥിക്കുന്നത്,അങ്ങനെ എങ്കിൽ റമളാനിൽ ഒരു ജുമുഅ കൂടി കിട്ടുമല്ലോ..' ,
കോലായയിലിരുന്നു ഉപ്പ ഇങ്ങനെ പറയുമ്പോഴാണ് പള്ളിയിൽ നിന്നും തക്ബീർ കേട്ട അതിശയത്തിൽ ഉമ്മ അടുക്കളയിൽ നിന്നും ഓടി എത്തുന്നത്...
ഉമ്മ നല്ല ആവേശത്തിലാണ് പെരുന്നാളിന്റെ വരവ് ഞങ്ങളെ അറിയിച്ചത്...
പക്ഷെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ഹൃദയം തേങ്ങാൻ തുടങ്ങി.എന്തോ നഷ്ടപ്പെട്ടപോലെ ഒരു നൊമ്പരം..
ഒരു ദിവസം കൂടെ കൂടുതൽ കിട്ടിയിരുന്നെങ്കിൽ ഇനിയും ഇതിനേക്കാൾ നല്ലതായി നന്മകൾ ചെയ്യാമായിരുന്നു എന്ന ഉൾവിളി..
ഈ റമളാൻ നേരെ വിനിയോഗിച്ചോ എന്ന സ്വയം ചിന്തനം നെഞ്ചിൽ ഒരു ആളലുണ്ടാക്കി. പ്രാർത്ഥനകളും പ്രവർത്തനങ്ങളും നേരായ വഴിയിൽ തന്നെ ആയിരുന്നില്ലെന്നു ആശങ്കപ്പെട്ടു...ഇപ്പോഴും ഹൃദയം തേങ്ങി കൊണ്ടേ ഇരിക്കുന്നു..
പ്രിയപ്പെട്ട റമളാൻ വിടവാങ്ങിയിരിക്കുന്നു.
അല്ലാഹു ഈ റമളാനിലെ നമ്മുടെ നന്മയെ സ്വീകരിക്കുകയും അടുത്ത റമളാനിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ,ആമീൻ
Thaqabbalallahu minnaa vaminkum❤
Thursday, 14 June 2018
റമളാൻ വിടപറഞ്ഞപ്പോൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment