ഇന്നലെ ഉല്ലുവിന്റെ ഫോണിനെന്തോ കംപ്ലൈന്റ്റ്..അതോണ്ട് വിളിക്കാൻ കഴിഞ്ഞില്ല..
അങ്ങനെ കഴിഞ്ഞ ദിവസത്തെ പലിശയും ചേർത്ത് ഇന്ന് ഉല്ലു വയ്ക്കാത്ത ഫോൺ വിളി..
ഏകദേശം മുക്കാൽ മണിക്കൂർ ആയപ്പോ ഞാൻ പറഞ്ഞു,
"ഉല്ലുമോളെ മര്യാദക്ക് ഫോൺ വച്ച് പോയെ..200 പേനയാ 20 ആം തിയതി najla ഇത്താക്കു അയച്ചു കൊടുക്കാനുള്ളത്...വേഗം പോയി പേന ണ്ടാക്കാന് തുടങ്ങിക്കോ" എന്ന്..
അപ്പോഴതാ ഞെട്ടിച്ചു കൊണ്ട് ഉല്ലുവിന്റെ മറുപടി,
"ഞാൻ ചെവീൽ ഹെഡ് സെറ്റ് കുത്തീട്ട് കാലും കൊണ്ട് കൂടെ പേനയും ഉണ്ടാക്കുന്നുണ്ട്, ഇപ്പൊ 9 പേന ആയിന്നു..."
ഉറക്കത്തിന്നു എണീറ്റ് വന്നു സിറ്റ് ഔട്ടിൽ വേറെ ഒരു പണീം ഇല്ലാതെ (എടുക്കാതെ) ഉല്ലുവിനോട് സൊള്ളാൻ വന്ന ഞാൻ ശശി😇
അങ്ങനെ ഞാൻ വയ്ക്കാൻ നേരത്തു പറഞ്ഞു, ഞാൻ ഒരു എഴുത്തു ഉല്ലുവിനെ കുറിച്ച് എഴുതീട്ടുണ്ട്, അയച്ചു തരാം, ജൂബു താത്തനെ കൊണ്ട് വായിപ്പിച്ചു നോക്ക്, എന്ന്
(ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത പോസ്റ്റ്)
അങ്ങനെ ഫോണൊക്കെ വച്ച് കുറച്ചു കഴിഞ്ഞതും ഉല്ലു അതാ വീണ്ടും വിളിക്കുന്നു, "അതേയ് അത് വായിച്ചു പകുതി ആയപ്പോഴേക്ക് ഇവിടെ ഒരാൾ കരയാൻ തുടങ്ങി.. ബാക്കി കുറെ കഴിഞ്ഞു വായിക്കാം എന്ന് പറഞ്ഞു ഇടഞ്ഞു പോയി...."
"അല്ലാഹ്, പണി പാളിയോ..
അതേയ് പൊട്ടൂസേ മുഴുവൻ വായിക്ക്, ലാസ്റ്റ് ആണ് സസ്പെൻസ്.." ഞാൻ ആകെ വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി.
"അതെയോ..ന്നാ എന്തായാലും കുറച്ചു കഴിഞ്ഞു വായിക്കാം...ഇപ്പൊ അക്കാ അലക്കാൻ പോയി.."ഉല്ലു തിരിച്ചു പറഞ്ഞു.
ഞാൻ പിന്നെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു
അങ്ങനെ ഫോൺ വയ്ക്കാൻ നേരത്ത ഉല്ലു അതാ പറയുന്നു
"എന്തായാലും നീ മുന്നില് നടക്ക്.. ഞാൻ നിന്റെ പിന്നില് ഉണ്ടാകും മറ്റൊരു ഉല്ലുവിനെ തെരഞ്ഞു പിടിക്കാൻ..."
❤❤❤
No comments:
Post a Comment