ഇടയ്ക്കിടെ വിഷ്ണു വിളിക്കുമ്പോൾ പറഞ്ഞിരുന്നു ഉല്ലുവിനെ കൊണ്ട് സിമ്പിൾ ഒബ്ജക്റ്റ് drawing എവിടെയെങ്കിലും നോക്കി വരപ്പിക്കണമെന്നു.
പക്ഷെ ഡ്രോവിങ് എവിടെ നിന്ന് കിട്ടും.ഒരിക്കൽ ട്രെയിനിൽ നിന്നും കിട്ടിയ lkg കുട്ടികൾക്കുള്ള കളറിംഗ് ബുക്ക് കിട്ടി.ആദ്യമൊക്കെ അതിൽ നിറം കൊടുക്കുകയും അതിലുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തു.ഇപ്പോഴും വിഷമത്തോടെ ഓർക്കുന്നു, എഴുതാനും വായിക്കാനും അറിയാത്ത ഉല്ലു അന്ന് ചിത്രങ്ങളുടെ ഉള്ളിൽ ഏതു നിറം കൊടുക്കണം എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടാകും.അതും പകർത്താനുള്ളതാണെന്നു കരുതി ചിത്രത്തിൽ അതും എഴുതി ചേർക്കുമായിരുന്നു ഉല്ലു അന്ന്.എന്നിരുന്നാലും നല്ല വൃത്തിയും അനുപാതവും ഉള്ള ചിത്രങ്ങളായിരുന്നു അവയൊക്കെ.കാലുകൾ കൊണ്ട് വരച്ചതാണെന്നു വിശ്വസിക്കാൻ ഏറെ പ്രയാസം തോന്നും കാണുന്നവർക്കെല്ലാം.
ഇനി അപ്പോൾ കുറച്ചു കൂടെ നല്ല സീനറി ചിത്രങ്ങൾ ഒക്കെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി.പക്ഷെ എവിടെ കിട്ടും. എത്ര ക്യാഷ് വരും എന്നൊന്നും അറിയില്ല.
ബുക്ക് വേടിക്കാനുള്ള പണം തികഞ്ഞപ്പോൾ അതും കൊണ്ട് ഞാൻ തൃശൂരിലേക്ക് വണ്ടി കയറി.അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.ആദ്യം തൃശൂർ റൗണ്ടിലെ ഫുട് പാത്തുകളിൽ കണ്ട സെക്കന്റ് ഹാൻഡ് ബുക്ക് വിൽക്കുന്നവിടെ ഒക്കെ ഒന്ന് അന്വേഷിച്ചു.അവരെന്നോട് ഫാൻസിയിലോ സ്റ്റേഷനറി കടകളിലോ ബുക്ക് സ്റ്റാളിലോ അന്വേഷിക്കാൻ പറഞ്ഞു.
അങ്ങനെ ഞാൻ H&C publicationil കയറി ,കാര്യം അന്വേഷിച്ചു, എന്നാൽ അവർക്കും വ്യക്തമായ ഐഡിയ ഇല്ല.നിറം കൊടുക്കാൻ പറ്റിയ ചെറിയ പുസ്തകങ്ങൾ ആണെങ്കിൽ ഇവിടെ ഉണ്ടെന്നു പറഞ്ഞു.ഞാൻ നിരാശയായി ഇങ്ങനെ നിൽക്കുമ്പോഴാണ് ഒരു പൂർണ ഗർഭിണി ആയ ഒരു ചേച്ചിയും അവരുടെ കൊച്ചു മോനും എന്നെ ഉറ്റു നോക്കുന്നത് കണ്ടത്.ശേഷം അവർ പുറത്തു പോവുകയും ചെയ്തു.
ഞാൻ കടക്കാരോട് വേറെ ഏതെങ്കിലും ഷോപ് അറിയുമോ എന്ന് ചോദിച്ചു.എവിടെ പോയാലും ഇത്തരത്തിലുള്ള ബുക്സ് മാത്രമേ കിട്ടൂ എന്നു പറഞ്ഞവർ കൈമലർത്തി.
ഇനിയിപ്പോ എന്ത് ചെയ്യും നേരം ഇരുട്ടാവാനായി. അര മണിക്കൂറിനുള്ളിൽ സാധനം കിട്ടിയില്ലെങ്കിൽ വീട്ടിലേക്കുള്ള last ബസും പോകും.
ഇതൊക്കെ ഓർത്തു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് നേരെത്തെ കണ്ട ചേച്ചിയും കുഞ്ഞും ആ പെരുമഴയത്ത് കുടയും ചൂടി എന്നെ കാത്തു നിൽക്കുന്നത് കണ്ടത്.
അവരെന്നോട് ചിരിച്ചു.
ഒരു ശങ്കയോടെ ഞാനും പാതി ചിരിച്ചു.
"അതേയ്,മോള് അന്വേഷിക്കണ ബുക്ക് ഉള്ള കട എനിക്കറിയാം.അതിന്റെ ഉള്ളിൽ വച്ച് പറഞ്ഞാൽ ആ കടക്കാർക്ക് ഇഷ്ടാവില്ലെലോ എന്ന് കരുതി പുറത്തു കാത്തു നിന്നതാണ്. വടക്കേ സ്റ്റാൻഡ് എത്തുന്നതിനു മുൻപ് ഇടത്തേക്ക് ഒരു റോഡ് ഉണ്ട്.ആ റോഡിൽ ഇത്തിരി നടക്കുമ്പോൾ വലതു വശം തന്നെ upstair കയറിയാൽ ഒരു ബുക്ക് ഷോപ് കാണാം.ഇത്തിരി കോസ്റ്റിലി ആകും.എന്നാലും മോൾ അന്വേഷിക്കുന്ന ബുക്ക്സ് അവിടെ കാണും."
"ആഹാ, താങ്ക്യൂ ചേച്ചീ...ഈ മഴയത്തും എനിക്കായി കാത്തു നിന്നതിനു."
"അത് കുഴപ്പമില്ല മോളെ..വേഗം പൊക്കോളൂ..മഴ കൂടി വരാണുണ്ട്.കുടയില്ലേ കയ്യിൽ?"
"ഇല്ല.എടുക്കാൻ മറന്നു ,ഓരം ചേർന്ന് വേഗം നടന്നോളാം"
"ഓക്കേ മോളെ.."
"ശെരി ചേച്ചീ.."
ശേഷം ഞാൻ ആ ഷോപ്പിൽ എത്തി.വിചാരിച്ച തരം 2 പുസ്തകങ്ങൾ കിട്ടി.landscape pencil drawing book.
ഉല്ലുവിന്റെ വരയ്ക്ക് ആ പുസ്തകങ്ങൾ നല്ല മുതൽ കൂട്ട് തന്നെയായിരുന്നു.
ആദ്യമായി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജിൽ എക്സിബിഷൻ നടത്തിയത് അതിൽ നിന്നും പ്രാക്ടീസ് ചെയ്ത പെന്സില് drawingകൾ ആയിരുന്നു.ഈ പുസ്തകങ്ങൾ വേടിക്കാൻ തനിക്കു കോളേജിൽ നിന്നും കിട്ടിയ സമ്മാന തുക ഉല്ലുവിന് കൈമാറിയ നിതിൻ ചേട്ടനെ സ്നേഹത്തോടെ ഓർക്കുന്നു.
തൃശൂര്കാരോട് ഒരു പിടിക്ക് കൂടി എനിക്ക് സ്നേഹം കൂടാൻ കാരണമായ ആ ഗർഭിണി ചേച്ചിയെയും രണ്ടു വര്ഷങ്ങൾക്കിപ്പോൾ വളരെ സ്നേഹത്തോടെ ഓർക്കുന്നു.
നന്മയുടെ വഴിയിൽ കല്ലും മുള്ളും നിറഞ്ഞതാണ് എന്നൊക്കെ പറയും..ശെരി തന്നെയാണ്.എന്നിരുന്നാലും ചില കവലകളിൽ ചിലരെയൊക്കെ കൂട്ടി മുട്ടേണ്ടി വരും,വഴികൾ വീണ്ടും വീണ്ടും സുഗമമാക്കാൻ.
സസ്നേഹം സുഹ്റ
Wednesday, 20 June 2018
തൃശൂർ ബുക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment