Monday, 11 June 2018

താജ്

ഉല്ലു കുഞ്ഞു നാളിലെ നന്നായി വരക്കും... എന്നിരുന്നാലും നല്ലൊരു ആര്ടിസ്റ്റിനെ കുറച്ചു ഗൈഡൻസ് കൂടെ കിട്ടിയിരുന്നെങ്കിൽ ഉഷാറായിരുന്നേനെ എന്ന് തോന്നി..അങ്ങനെ ചെറിയ ഫീസിൽ ഉല്ലുവിനെ പഠിപ്പിക്കാൻ ഒരു ഗൈഡിനെ അന്വേഷിച്ചു 6 മാസത്തിലധികം.എന്നാൽ പാലക്കാട് നിന്നും ഒത്തിരി ഉൾനാട്ടിലേക്ക് എത്തിപ്പെടാൻ എല്ലാര്ക്കും പ്രയാസം. അങ്ങിനെ ആണ് ഐ ലാബ് വഴി താജ്‌ക്കാനെ പരിചയപ്പെടുന്നത്.
അങ്ങനെ ഒരുസം മൂപ്പർ നട്ടപതിരക്ക് ഓൺലൈനിൽ കണ്ടപ്പോ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഫീസ് വേണ്ട ബസ് ഫെയർ മതി എന്ന conditionil അദ്ദേഹം വരമെന്നേറ്റു..

തുടർന്നങ്ങോട്ടുള്ളത് അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ വായിക്കൂ❤

"ഉമ്മുൽ കുൽസും" പേരു പോലെ പള പള ചിരിക്കുന്ന ചിരിക്കുന്ന ഉല്ലു! കയ്യിന്റെ ശക്തിയും മെഴ്‌വഴക്കവും കാലിൽ ആവാഹിച്ചു വിധിയും ഭാഗ്യവുമെന്ന എമണ്ടൻ ചിന്താഗതിയെ പോരാടി തോൽപ്പിച്ച് മുന്നേറുന്നവൾ! ഒന്നാം ക്ലാസ്സിൽ ഇതുപോലെ ഒരു ജൂണിൽ സഹവിദ്യാത്ഥിയുടെ തട്ടിൽ മറഞ്ഞു വീണു സ്കൂൾ പടിയടച്ചു പിന്നോട്ട് മറഞ്ഞവൾ! ഞാൻ ഉല്ലുവിന്റെ സന്തത സഹചാരിയും മാർഗദർശിയുമായ സുഹറയിലൂടെയാണ് ഉല്ലുവിനെ ഇതുപോലെയൊരു മഴക്കാലത്തു പരിചയപെടുന്നതു! സുസു ( സുഹറയുടെ ) അഭ്യർത്ഥന മാനിച്ചു (ബസ് ഫെയർ ) കൂലിയായി തന്നു അപ്പക്കാട് (വടക്കഞ്ചേരി, പാലക്കാട് ) ഉള്ള വീട്ടിൽ ചെന്ന് പഠിപ്പിക്കാൻ! അങ്ങിനെ വളരെ കുറഞ്ഞ പൊതു ഗതാഗത സൗകര്യമുള്ള അപ്പക്കാട് കഴിഞ്ഞ വർഷം എത്തുന്നത്. കിങ്ങിണി പോലെ ചിരിക്കുന്ന ഉല്ലുവും.. കുടുംബവും ഏറ്റവും എന്നെ സ്നേഹോഷ്മളമായി സ്വാഗതം ചെയ്തു. പക്ഷെ മനസ്സിൽ എവിടെയോ ഒരു കത്തൽ അനുഭവപെട്ടു! ഒരു ചെറിയ ഇടുങ്ങിയ വീട്ടിൽ കുറെ പേർ.. ഉല്ലുവിന്റെ ബ്രഷും മറ്റു സാമഗ്രികൾ വെക്കാൻ പോലും ഇടമില്ല! എങ്കിലും ഉല്ലുവിന്റെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു... വൈകുന്നേരം വരെ ഉല്ലുവിനോടൊപ്പം ചിലവഴിച്ചു ഉച്ചക്ക് നല്ലൊരു ഊണും കഴിച്ചു ബസ് കേറുമ്പോൾ! എവിടുന്നോ സുസു പിറക്കിയെടുത്ത യാത്രാകൂലിയുമായി പിറകെ വന്നു.. ബസ് വന്നതും ഞാൻ ഓടിക്കയറി സീറ്റ് പിടിച്ചു ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു! സുഹറയുടെ ആത്മാർത്ഥതയെ കുറിച്ചും ഇടയ്ക്ക് ഓർത്തു യാത്ര തുടർന്ന്..! ചിലർ ഭാണ്ഡക്കെട്ടുകളായ പുസ്തകങ്ങളിലെ വരികൾ മറ്റുള്ളവരെ ഉപദേശിക്കാൻ മാത്രം ഉപയോഗിക്കുന്നു മറ്റു ചിലർ പ്രവർത്തികമാക്കുന്നു.. കുറെ കുറെ സുസുമാർ ഇണ്ടാവട്ടെ!! ഇടയ്ക്കിടെ ഉല്ലുവിനെ കാണാൻ പോകണമെന്ന് തോന്നും.. എന്നാൽ ജീവിതം എപ്പോഴും വേറെ വഴികളിലാണല്ലോ!! എങ്കിലും ഇടയ്ക്കു സന്ദർശനം നടത്താൻ കഴിഞ്ഞു.. ഉല്ലു എന്ന ചിത്രകാരി ഉടലെടുത്തതിൽ സന്തോഷം! ഇന്നലെ ഉല്ലുവിന് മുന്നറിയിപ്പൊന്നും കൊടുക്കാതെയാണ് കേറി ചെന്നത്.. എന്നെ കണ്ടതും ഉമ്മ എന്താ സാറേ.. വിളിക്കാതെ വന്നത്.. ജന്മദിനം ഉല്ലുവിനൊപ്പം വരച്ച ആഘോഷിക്കണം എന്ന് ആദ്യമേ ഉദ്ദേശിച്ചതാണ്. മറ്റുള്ളവരുടെ സന്തോഷം കണ്ടു ആസ്വദിക്കുന്ന മൂഡ് ഒന്നും ഒരു പാർട്ടിക്കും തരാനാവൂല!! ഉല്ലു ഇതിനിടക്ക് പേന നിർമാണവും സ്വായത്തമാക്കിയിട്ടുണ്ട്! രണ്ടു പേന എനിക്ക് സമ്മാനിച്ച്! ഏറ്റവും നല്ല ജന്മദിന സമ്മാനങ്ങളിൽ ഒന്ന്! ഇനി സീരിയസ് ആയി ഒന്ന് രണ്ടു കാര്യങ്ങൾ കൂടി.. ഒന്ന് സുസു, നാട്ടുകാർ, ഗ്രീൻ പാലിയേറ്റീവ് ഒക്കെ സഹകരിച്ചു ഉല്ലുവിന് വീട് വെക്കാൻ പ്ലാൻ ആയിട്ടുണ്ട്! വീടിനു സ്ഥലം ഉണ്ട്. ഇനി വീട് നിർമാണം നടക്കണം! അതിനു നിങ്ങൾക്കാർക്കേലും എന്തേലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ എന്നെയോ ഉല്ലുവിനെയോ ബന്ധപെടുക! ആയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ലെന്നു പഠിപ്പിച്ച മൊഹമ്മദ് നബിയുടെ വാക്കുകൾ ഓർക്കുന്നു ഇതിനിടയ്ക്ക് കാരണം മുമ്പിൽ കോടികൾ ചിലവഴിച്ചു ഒരു പള്ളി പണിയുന്നുണ്ട് ചോർന്നൊലിക്കുന്ന കൂരയിൽ നിന്നുവരെ സംഭാവന സ്വീകരിച്ചു ! പിന്നെ ഉല്ലുവിന്റെ ഒരു എക്സിബിഷൻ ഉടൻ പ്ലാൻ ചെയുന്നുണ്ട് അതിനും നിങ്ങളുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്.. ഉല്ലുവിന് ആർട് മെറ്റീരിയൽ നൽകാൻ താല്പര്യമുള്ളവരെയും സ്വാഗതം ചെയുന്നു.. വ്യക്തിപരമായി വേണമെങ്കിൽ വീട്ടിൽ നിങ്ങൾക്ക് നേരിട്ടെത്തിക്കാം. അല്ലെങ്കിൽ എന്നെ ബന്ധപെടുക! ജീവിതം            അർഥമുള്ളതാവുന്നത് ഇത്തരം ധന്യ മുഹൂർത്തങ്ങളിൽ ആണ്.. ഓർമകളുടെ പുസ്തകത്തിലെ നല്ലൊരു ജന്മദിനം നൽകിയ പ്രപഞ്ചത്തോട് നന്ദി.. ഉല്ലുവിനോട് നന്ദി.. സുസുവിനോട് നന്ദി.. ജന്മദിനാശംസകൾ അർപ്പിച്ച എല്ലാവരോടും നന്ദി.. ഇന്നലെ ഉച്ചക്ക് ശേഷം ഫ്ലവർസ് ടീവി കോമഡി ഉൽത്സവം ഓഡിഷൻ ആയിരുന്നു.. തിരിച്ചു ട്രെയിൻ തൃശ്ശൂരിലേക്ക് കേറുമ്പോൾ ഉല്ലുവിന് സെലക്ഷൻ കിട്ടിയ സന്തോഷത്തിന്റെ മധുരമുള്ള വാർത്ത കൂടി അറിഞ്ഞു ആണ് വണ്ടി കേറിയത്.. സ്നേഹം എല്ലാവരോടും! താജ് ബക്കർ

No comments:

Post a Comment