Friday, 8 June 2018

പഠനം

അത്യാവശ്യം നല്ല സാമ്പത്തിക ചുറ്റുപാടിൽ നിന്നും വരുന്ന ഒരു കൂട്ടുകാരിയോട് ഞാനൊരിക്കൽ ചോദിച്ചു, 'നീ എന്തിന് വേണ്ടിയാണു പഠിക്കുന്നത് എന്ന്..'

അവൾ പറഞ്ഞു 'ജോലി കിട്ടാൻ'

അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു, 'എന്തിനാണ് ജോലി, നിനക്കതിന്റെ ആവശ്യമില്ലാലോ.ആവശ്യത്തിനു പണമുണ്ടല്ലോ വീട്ടിൽ..'

'അത് അതിനല്ല. ഇപ്പോൾ എന്റെ അമ്മയുടെ കാര്യമാണ് ഞാൻ കാണുന്നത്.അമ്മയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ട്.പക്ഷെ അച്ഛന് നല്ല വരുമാനം ഉള്ളത് കൊണ്ട് ജോലിക്ക് വിട്ടില്ല.അത് കൊണ്ട് തന്നെ അമ്മയ്ക്ക് അമ്മയുടേത് എന്ന് പറഞ്ഞു മറ്റുള്ളവരെ സഹായിക്കാനോ സ്വന്തം കാര്യത്തിനോ മക്കളുടെ കാര്യത്തിനോ ആവശ്യാനുസരണം പണം ചിലവഴിക്കാൻ കഴിയില്ല. എന്തിനും ഏതിനും അച്ഛനെ ആശ്രയിക്കണം..
അത് കൊണ്ട് നമുക്കൊരു ജോലി ഉണ്ടെങ്കിൽ ,കുടുംബം നോക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം അത്യാവശ്യം സാധിപ്പിക്കാൻ ആരുടെയും പിന്നാലെ ഇങ്ങനെ നടക്കേണ്ടല്ലോ...'

ഒരുപാട് അമ്മമാരേ ഓര്മ വന്നു

No comments:

Post a Comment