ഏകദേശം 2 വര്ഷം മുൻപ് ,ഫെബ്രുവരിയുടെ അവസാനത്തിലോ മാർച്ചിന്റെ ആദ്യത്തിലോ ആണ് ഗ്രീൻ പാലിയേറ്റീവ് വഴി ഉല്ലുവിനെ നല്ല ചായങ്ങൾ തേടിയെത്തുന്നത്.
അത് വരെ പെൻസിലും കടയിൽ ലഭിച്ച 20 രൂപയുടെ ലോക്കൽ വാട്ടർ കളർ ഒക്കെയായിരുന്നു വരക്കാനും നിറം കൊടുക്കാനും ഉപയോഗിച്ചിരുന്നത്. അതൊക്കെ വേടിച്ചു കൊടുക്കാനേ അന്ന് വകുപ്പ് ഉണ്ടായിരുന്നുള്ളൂ..
കൂടാതെ ചിത്രങ്ങളിലെല്ലാം പഴയ പൂവും പൂച്ചട്ടിയും ഒക്കെ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. പുറത്തേക്ക് പോകാത്ത ഉല്ലുവിന്റെ ചിത്രങ്ങളിൽ അന്ന് പൂവും ചെടിയും കൂടാതെ മറ്റെന്ത് ഉണ്ടാകാനാണ്...
ഉല്ലു ഇടക്കിടക്ക് എന്നോട് ചോദിക്കും 'നോട്ട് ബുക്കിന്റെയോ മറ്റോ അട്ടകളിൽ എനിക്ക് വരയ്ക്കാൻ എളുപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ കൊണ്ട് തരുമോ' എന്ന്.
പരമാവധി തപ്പി നോക്കും.പക്ഷെ കാര്യമായി കിട്ടിയില്ല.
എങ്ങിനെയാണ് ഉല്ലുവിന് വരയെ കൂടുതൽ മനസ്സിലാക്കി കൊടുക്കുക എന്ന് ഞാൻ ആശങ്കയിലായി.
ഞാനും കുഞ്ഞു നാളിൽ എപ്പോഴോ വരച്ചതാണ്.
അങ്ങനെ ഒരു ദിവസം ഞാൻ ഉമ്മയെ ഡോക്ടറെ കാണിക്കാൻ ഒറ്റപ്പാലത്ത് ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി.
ഞങ്ങളുടെ പേര് വിളിക്കുന്നതും കാത്തു വരാന്തയിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് തൊട്ട് മറുവശത്ത് ഒരു പയ്യൻ കുറച്ചു അപ്പുറത്തിരിക്കുന്ന അമ്മാമ്മയെ ചാർക്കോൾ കൊണ്ട് തത്സമയം അവന്റെ കൊച്ചു ഡയറിയിലേക്ക് പകർക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ഞാൻ വളരെ ആകാംഷയോടെ ആ പയ്യനെ തന്നെ നോക്കി നിന്നു. വല്ലാതെ കൗതുകം തോന്നിയപ്പോൾ അവന്റെ അടുത്ത് പോയിരുന്നു. നീണ്ടു മെലിഞ്ഞു ചുരുളൻ മുടി ഒക്കെയായി എന്നേക്കാൾ സ്വല്പം പ്രായക്കുറവ് തോന്നിക്കുന്ന ആ പയ്യന്റെ പേര് വിഷ്ണു എന്നായിരുന്നു.
ഞാനവന്റെ ഡയറിയിലേക്ക് എത്തി നോക്കി.മനോഹരവും ലളിതവും ആയ രേഖാചിത്രം.
ഞാനവനോട് കൂടുതൽ പരിചയപ്പെട്ടു, ഉല്ലുവിനെ ചിത്ര രചന ഗൈഡ് ചെയ്യാൻ വരാമോ എന്ന് ചോദിച്ചു,
എന്നാൽ 'ഞാൻ തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ ആണ് ഞാൻ പഠിച്ചതെന്നും, ഇപ്പൊ കൂടുതൽ പഠനത്തിന് മൈസൂർ പഠിക്കുവാണെന്നും, അവിടെ ക്ലൈമാറ്റിക് പ്രോബ്ലം കൊണ്ട് തന്റെ ചെവിക്കെന്തോ പ്രശനം പറ്റി അതിന്റെ ചികിത്സക്കായി മാത്രം ലീവ് എടുത്ത് നാട്ടിൽ വന്നിരിക്കുവാണെന്നും അറിയിച്ചു,'
എന്റെ വാടിയ മുഖം കണ്ടു ,
സിമ്പിൾ ആയുള്ള ഒബ്ജക്റ്റ് drawing ഉല്ലുവിനെ കൊണ്ട് നിരന്തരം പരിശീലിപ്പിക്കാൻ അവനെന്നോട് നിർദേശിച്ചു.
'എന്നാൽ നീ വരച്ചു തുടങ്ങിയ ചിത്രങ്ങൾ അയച്ചു തരാമോ 'എന്ന് ഞാൻ ചോദിച്ചു.
അപ്പോഴാണ് 'എനിക്ക് whatsapp ഫേസ്ബുക് ഒന്നുമില്ല' എന്നവൻ പറയുന്നത്.'എന്നിരുന്നാലും അച്ഛന്റെ നമ്പർ തരാം, നാട്ടിൽ എത്തുമ്പോൾ എന്റെ അസുഖം ബേധമായി ഫോണിൽ സംസാരിക്കാൻ കഴിയുമ്പോൾ ഞാൻ വിളിക്കാം.എന്നിട്ട് എന്നെ കൊണ്ടാവുന്ന നിർദേശം ഞാൻ നൽകാം 'എന്നവൻ പറഞ്ഞു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞു അവനെനിക്കു വിളിച്ചു.
"ചേച്ചീ എന്നെ ഓർമ്മയുണ്ടോ,ഞാൻ വിഷ്ണുവാണ്,എനിക്കിപ്പോൾ ഫോണിൽ സംസാരിക്കാൻ പറ്റും, ഞാനിപ്പോൾ നാട്ടിൽ ഉണ്ട്.കുറചു ദിവസമേ ലീവ് ഉള്ളൂ, നമ്മുടെ ഉല്ലു താത്ത ഇപ്പോൾ വരക്കുന്നുണ്ടോ?"
"ഉണ്ട് വിഷ്ണു..pencil drawing നന്നായി trace ചെയ്യുന്നുണ്ട്, ചിത്രകാരി ഫാത്തിമ ഹക്കിം അത് കണ്ട് പറഞ്ഞത് നല്ല പ്രൊപോർഷൻസ് ആണെന്നാണ്. ഇപ്പോൾ വീട്ടിലുള്ള ചില ചെടികളുടെ ഇലകളും അത് പോലെ പകർത്തി നിറം കൊടുക്കുന്നുണ്ട്.."
"ആഹാ..thank god, ഇനി ഉല്ലുവിനോട് മഴയുടെ താളംവരയ്ക്കാൻ പറയണം."
"മഴയുടെ താളമോ...?
അതെങ്ങനെ പകർത്തും, "ഞാൻ ശങ്കയോടെ ചോദിച്ചു.
"മഴ എന്ന് കേട്ടാൽ ഏറ്റവും മധുരമായി ഉല്ലുവിനെന്താണോ ഓര്മ വരുന്നത് അത് പകർത്തുക.അത് തന്നെയാണ് മഴയുടെ ശബ്ദം"
എന്റെ മുഖത്ത് വല്ലാത്തൊരു കൗതുകം പടർന്നു.
പിന്നെയും പലപ്പോഴും അവൻ വിളിക്കാറുണ്ടായിരുന്നു.ഒരുപാട് നിർദേശങ്ങളും വിശേഷങ്ങളും പങ്കു വച്ച് കൊണ്ട്.ഇപ്പോൾ എവിടെയാണെന്നറിയില്ല. എന്നെങ്കിലും എവിടെ വച്ചെങ്കിലും ഉല്ലുവിനെ കാണുമ്പോൾ അവൻ ഉല്ലുവിനെ തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു.
നല്ല ആര്ടിസ്റ്റായി വളരാൻ നന്മയുടെ വഴി എനിക്ക് ഇത്തിരി കൂടി സുഖമമാക്കി തന്ന വിഷ്ണുവിന് ഒരായിരം നന്മകളും നേരുന്നു.
സസ്നേഹം സുഹറ
No comments:
Post a Comment