Saturday, 23 June 2018

6per

ഞാൻ എന്നെ മറന്നപ്പോഴും എന്നെ മുതുക് തട്ടിയുണർത്തിയ ,ഹൃദയങ്ങളിലേക്ക് കൂട്ടിപിടിച്ച ചിലർ.
അവരെന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ എനിക്കെന്റെ സ്നേഹം പ്രകടിപ്പിക്കാനായില്ല..ഒരിക്കൽ പോലും മൃദുലമായി സംസാരിച്ചില്ല.ഒരിക്കൽ പോലും പറയാൻ കൊതിച്ച സ്നേഹ വാക്കുകൾ പങ്കു വയ്ച്ചില്ല..ഇടയ്ക്കിടെ കാണാൻ ഒരുപാട് മോഹിച്ചെങ്കിലും ഒരിക്കൽ പോലും പറഞ്ഞില്ല..അവർക്കെല്ലാം എന്റെ മേലെ വലിയ സ്വപങ്ങളായിരുന്നു. ഞാനെന്റെ സ്വപ്നങ്ങൾക്ക് പരിധി വച്ചപ്പോഴും അവരെന്നെ കൂടുതൽ സ്വപ്നം കാണാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അതിലേക്കുള്ള വഴികളെ കുറിച്ച് മാർഗദർശനം തന്നു. അവയൊന്നും എന്നെ കൊണ്ട് ആവില്ലെന്ന് പറഞ്ഞു ഞാൻ പിന്മാറിയില്ല, പകരം ഇതൊക്കെ നടക്കുമോ,അര്ഹതയില്ലാത്തത് മോഹിക്കണോ, തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണോ, വിധിപോലെ ഇരിക്കും എന്നെല്ലാം പറഞ്ഞു ഞാൻ പലപ്പോഴും പിന്മാറാൻ ശ്രമിച്ചപ്പോഴും, നീ ഒന്ന് മനസ്സുവച്ചാൽ ഇതൊക്കെ നടക്കും, വിധിക്കു മാത്രമായി വിട്ടു കൊടുക്കാതെ പരിശ്രമിക്കൂ എന്ന് നിരന്തരമായി അവരെന്നോട് പറഞ്ഞു കൊണ്ടിരുന്നു.
ഇപ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും അഭാവം മനസ്സിൽ വല്ലാത്ത വിങ്ങൽ തീർക്കുന്നു, കൂടെ ഉണ്ടായ കാലം നിങ്ങളോട് നേരാം വണ്ണം സ്നേഹവും കരുതലും നിങ്ങളുടെ മേലുള്ള ആദിയും എല്ലാം ഹൃദയം തുറന്നു കാണിക്കാൻ പറ്റാത്തതിലുള്ള കുറ്റബോധം നെടുവീർപ്പായി ഇന്നെന്നെ വേട്ടയാടുന്നു.നിങ്ങളൊരുത്തരേയും അത്രമേൽ ഇഷ്ടമാണ്, ഇപ്പോഴും പ്രാർത്ഥിക്കുന്നു.ഓർക്കുമ്പോൾ തന്നെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നു.നിങ്ങളുടെ സ്വപനങ്ങളിൽ ഞാനുണ്ടായിരുന്നു എന്നത് എന്നിൽ അഭിമാനം നിറയ്ക്കുന്നു.നിങ്ങളുടെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ കരുതപ്പെടാൻ അറിയാതെ മോഹിച്ചു പോകുന്നു...എന്റെ കണ്ണുകളിൽ സന്തോഷം നിറച്ചവരെ...എന്നാണ് നിങ്ങളെ ഒക്കെ ഒന്ന് കൺകുളിർക്കെ കാണുക..സുഹറ കാത്തിരിക്കുന്നു..കൊച്ചു കുട്ടിയെ പോലെ..

No comments:

Post a Comment