നാളിതു വരെ കീട്ടാതെ പോയ കിട്ടാൻ ആശിച്ച പലതുമാണ് ഞാനിന്ന് പലർക്കും കൊടുക്കുന്നത്..പക്ഷെ സ്നേഹം തുറന്നു പറയുന്നതിലും പ്രകടിക്കപ്പെടുന്നതിലും ഞാനിന്നും പരാജിതയാണ്..ഒരു ധൈര്യമില്ലായ്മ..ഉള്ളത് കാണിച്ചാൽ അവഗണിക്കപ്പെടുമോ എന്ന പേടി..
നഷ്ടപ്പെടാൻ നമുക്കിടയിൽ ഒന്നുമില്ലെന്ന് തിരിച്ചറിയുന്ന നിമിഷം എന്റെ സ്നേഹം ഞാൻ നിനക്ക് മുന്നിൽ തുറന്നു കാട്ടും.. അത് വരെ നീയെനിക്ക് കൂടെ തന്നെയുണ്ടാകണം..
എന്നാലും സ്നേഹിക്കപ്പെടുക പരിഗണിക്കപ്പെടുക സമാധാനിക്കപ്പെടുക സാന്ത്വന വാക്കുകൾ കേൾക്കുക എന്നതൊക്കെ വലിയൊരു ഭാഗ്യമാണ്..
No comments:
Post a Comment