ഏകദേശം പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വരെ നമ്മളോടൊക്കെ ഒരുപാട് പേർ ചോദിച്ച ഒരു സമാനചോദ്യമുണ്ട്...
ഭാവിയിൽ ആരാകണം... എന്ന്...
എന്റെ അഞ്ചാം വയസ്സ് വരെ ഞാൻ ടീച്ചർ എന്ന് പറഞ്ഞു...
ആറാം ക്ലാസ്സു തൊട്ട് എഴുത്തുകാരി/ ചരിത്രാന്വേഷകി എന്നു പറഞ്ഞു
എട്ടാം ക്ലാസ്സു തൊട്ട് സിവിൽ എഞ്ചിനീയർ എന്ന് പറഞ്ഞു...
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ശാസ്ത്രജ്ഞ എന്ന് പറഞ്ഞു
പ്ലസ് ടു കഴിഞ്ഞപ്പോൾ അഗ്രികൾച്ചറൽ എഞ്ചിനീയർ / സൈക്കോളോജിസ്റ്റ് എന്നൊക്കെ പറഞ്ഞു...
അങ്ങനെ അങ്ങനെ...
ഇനി മത പണ്ഡിതന്മാർ ചോദിച്ചാലോ...
നല്ല ഒരു മുസ്ലിം ആകണം
നല്ല ഭാര്യ ആകണം
നല്ല സാമൂഹ്യ പ്രവർത്തക ആകണം
പ്രഭാഷക ആകണം...
അങ്ങനെ അങ്ങനെ...
ഇത് പോലെ തന്നെ ആകും എനിക്ക് ചുറ്റുമുള്ളവരും പറഞ്ഞിട്ടുണ്ടാകുക...
എന്ത് കൊണ്ടാണ് നമുക്ക് ഒരു കാര്യത്തെ മാത്രം ആവർത്തിച്ച് ഉറപ്പിച്ചു പറയാൻ കഴിയാതിരുന്നത്..?
തീർച്ചയായും നമ്മുടെ അറിവുകൾ അനുഭവങ്ങൾ നവീകരിക്കപ്പെടുന്നത് കൊണ്ട്...മെച്ചപ്പെടുന്നത് കൊണ്ട്...
കൂടാതെ നമ്മുടെ സ്വാഭാവിക ഗുണം നമ്മൾ തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ട്...
അതുമല്ലെങ്കിൽ നമ്മുടെ സ്വാഭാവിക ഗുണത്തെ രണ്ടാമതായി കണ്ടു സമൂഹം പിന്നാലെ ഓടുന്നത് ഒന്നാമതായി കണ്ടത് കൊണ്ട്..അങ്ങനെ കാണാൻ ചുറ്റുമുള്ളവരാൽ നിര്ബന്ധിക്കപ്പെടുന്നത് കൊണ്ട്...
ഇതൊന്നും കൂടാതെ ലക്ഷ്യ ബോധമില്ലായ്മയും അതിനു വേണ്ടിയുള്ള പരിശ്രമത്തിൽ കാണിക്കുന്ന ആലസ്യവും എല്ലാം...
അങ്ങനെ അങ്ങനെ പല കാരണങ്ങൾ കൊണ്ട്...
ഒരാൾക്ക് ഒരു സ്വാഭാവിക ഗുണം മാത്രമേ ഉള്ളൂ എന്നാണ് നമ്മൾ ധരിച്ചു വച്ചിരിക്കുന്നത്...അത് കൊണ്ടാണല്ലോ ഭാവിയിൽ ആരൊക്കെ ആയി തീരണം എന്തൊക്കെ ആയി മാറണം എന്ന് ചോദിക്കേണ്ടിടത്ത് ആരാവണം എന്താവണം എന്ന് ചോദിക്കുന്നത്...
ഒരാൾക്ക് ചുരുങ്ങിയത് 25 ഓളം സ്വാഭാവിക കഴിവ് ഉണ്ടെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു...
എന്ന് വച്ചാൽ ഒരാൾക്ക് ഒരേ സമയം ഡോക്ടറും എന്ജിനീയരും ചിത്രകാരിയും ചരിത്രാന്വേഷകിയും എഴുത്തുകാരിയും നിരീക്ഷകനും വാഗ്മിയും ഒക്കെ ആവാം എന്നർത്ഥം...
അതായത് ഓരോരുത്തരും സകലകലാ വലഭി വല്ലഭന്മാരാണെന്നര്ഥം..!
കഴിവുകളെ തിരിച്ചറിയുന്നിടത്തും പരിപോഷിപ്പിക്കുന്നിടതുമാണ് മിടുക്ക് കിടക്കുന്നത്...അപ്പോഴാണ് നമ്മുടെ മനസ്സിൽ ആത്മ വിശ്വാസം കൂടുന്നത്..എല്ലാവരോടും നല്ല രീതിയിൽ പക്വമായി പെരുമാറാൻ കഴിയുന്നത്.
ഡിഗ്രി പഠനം തെരഞ്ഞെടുക്കുന്നിടത്താണ് ഒരിക്കലും തിരുത്തപ്പെടാനാവാത്ത നമ്മുടെ ഭാവി നിർണയിക്കുന്നത് എന്ന തെറ്റായ ധാരണയും നമുക്കിടയിലുണ്ട്..
അത് കൊണ്ടാണ് പഠിച്ച കോഴ്സിലെ അനുബന്ധ ജോലിയെ ഞാൻ ചെയ്യൂ എന്ന വാശിയിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നു തൊഴിലില്ലായ്മയെ കുറിച്ച് പരിഭവപ്പെടുന്ന യുവതയെ നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്.
എനിക്ക് തോന്നുന്നു ഒരു പക്ഷെ ചെറുപ്പം തൊട്ടേ ഈ കാഴ്ചപ്പാട് തിരുത്തപ്പെടേണ്ടിയിരിക്കുന്നു..
Multi talented student എന്ന് പറഞ്ഞു കുറച്ചു പേരെ മാത്രം തെരെഞ്ഞെടുക്കാതെ ഓരോരുത്തരിലും ഒരുപാട് തരം ഭാവി വാഗ്ദാനങ്ങളുണ്ടെന്നു കുട്ടികളെ കുഞ്ഞിലെ ബോധ്യപ്പെടുത്തലും അവകൾ പലതും അവരെ കൊണ്ട് തിരിച്ചറിയാൻ വഴികാട്ടികൊടുക്കുകയും തങ്ങളാലാവും വിധം പരിപോഷിപ്പിക്കലുമാണ് , വളർന്നു വലുതായി turn over period ൽ അവരെ ആശയക്കുഴപ്പത്തിലാക്കുന്ന നൂറായിരം carrier guidence classഉം കൗൺസെല്ലിങ്ങും മറ്റുമൊക്കെ നൽകുന്നതിനേക്കാൾ ഉത്തമം..!
❤❤❤
പൊതുവായി ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.ഈ വിഷയത്തിന്റെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതിയാണ്.
No comments:
Post a Comment