പടച്ചോൻ എത്ര കരുണ്യവാനാണ് ല്ലേ..അത്ഭുതങ്ങൾ കാണിച്ചു നമ്മുടെ കണ്ണുകൾ നിറക്കുന്നവർ...നമ്മൾ ചോദിച്ചതിനേക്കാൾ മനോഹരമായത് തരുന്നവൻ..നമ്മളറിയാത്ത വഴികളിലൂടെ നമ്മിലേക്ക് കടാക്ഷം വർശിക്കുന്നവൻ..ചോദിക്കാതെ തന്നെ അനുഗ്രഹങ്ങൾ എണ്ണിതന്നവൻ.. നമ്മളെത്ര വീഴ്ച കാണിച്ചാലും അനുഗ്രഹങ്ങൾ വീണ്ടും വീണ്ടും കോരി ചൊരിയുന്നവൻ.
💓
റമളാനിൽ നോമ്പ് തുറക്കുമ്പോ ഉള്ള പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടും എന്നാണ്..അത് കൊണ്ട് തന്നെ 30 ദിവസവും നോമ്പ് തുറക്കുമ്പോൾ ഓരോരോ കാര്യങ്ങൾ ചോദിക്കണം എന്നാണ് മൂത്തവർ പറഞ്ഞു തന്നിട്ടുള്ളത്..
💓
എന്നിട്ടും കഴിഞ്ഞ റമളാനിൽ 30 ദിവസവും ഒരേ കാര്യമാണ് ഞാൻ റബ്ബിനോട് ചോദിച്ചത്.കൂടാതെ ഞാൻ ആവശ്യപ്പെട്ട ആ കാര്യമാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിച്ചു..പക്ഷെ ഓരോ ദിവസവും ഇതും കൂടെ പ്രാര്ഥിച്ചിരുന്നു..ഇരുലോകത്തേക്കും നല്ലതിനാണെങ്കിൽ മാത്രം ..!
കൂടാതെ കഴിഞ്ഞ റമളാൻ എന്റെ എല്ലാ പ്രാര്ഥനകൾക്കുമുള്ള ഉത്തരമാണെന്നു ഞാൻ തവക്കുൽ ചെയ്തിരുന്നു..
പ്രവർത്തികൾക്കുള്ള പ്രതിഫലം നിയ്യത്തനുസരിച്ചാണ് എന്നാണല്ലോ.. എന്റെ നിയ്യത്തിൽ ഞാൻ നന്നായി വിശ്വസിച്ചു.
💓
ഞാൻ പ്രാർത്ഥിച്ച കാര്യത്തിന് ഞാൻ തന്നെ കണ്ടെത്തിയ ഉത്തരമാണ് ഏറ്റവും മികച്ചത് എന്നും ഞാൻ പ്രതീക്ഷിച്ചു.
പക്ഷെ അള്ളാഹു എനിക്ക് മുന്നിൽ മായാജാലം തീർത്തു..ഞാൻ ചോദിച്ചതിനേക്കാൾ മികച്ചത് എനിക്ക് തന്നു..ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ...ഇന്നും അത് ഒരു അത്ഭുതത്തോടെ ഞാൻ ഓർത്തെടുക്കുന്നു..നാഥനാൽ ഇത്രയധികം സ്നേഹിക്കപ്പെടാൻ മാത്രം എന്ത് നന്മയാണ് ഞാൻ ചെയ്തിട്ടുള്ളത്..ചെറുപ്പം തൊട്ടേ തുണികൂട്ടിയ സ്വപ്നങ്ങളാകുന്നഎന്റെ നിയ്യത്തുകളൊഴിച്ചു..
💓
Wednesday, 23 May 2018
Prayer
Subscribe to:
Post Comments (Atom)
No comments:
Post a Comment