ഞാൻ ഏറെ സ്നേഹിക്കുന്ന ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞു കേട്ടിട്ടുണ്ട്...because i know u...
ഭംഗി വാക്കാണെങ്കിലും അത് കേട്ടു ഞാനേറെ ആനന്ദിച്ചിട്ടുണ്ട്...
എന്നാൽ നിങ്ങൾക്കറിയുമോ...
എനിക്കെന്റെ ഇമോഷൻ പറയുന്നതിനേക്കാളേറെ വ്യക്തമായി അവതരിപ്പിക്കാൻ കഴിയുന്നത് എഴുതുമ്പോഴാണെന്നു...
വലിയ വലിയ കാര്യങ്ങളെക്കാളും ഞാൻ കൗതുകം കൊള്ളുന്നത് ചെറിയ ചെറിയ കാര്യങ്ങളിലാണെന്നു...
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അപ്രതീക്ഷിതമായി കണ്ടു മുട്ടുമ്പോഴാണെന്നു...
ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് നിങ്ങളിൽ നിന്നും അവഗണന അനുഭവപ്പെടുമ്പോഴാണെന്നു..
ദിവസങ്ങൾക്കു ശേഷം നിങ്ങളെ കേൾക്കുമ്പോൾ കാണുമ്പോൾ എത്ര തവണ എന്റെ കണ്ഠമിടറിയിട്ടുണ്ടെന്നറിയുമോ...
ഏറ്റവും അമിതമായി ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുമ്പോൾ നിങ്ങളുടെ ചെറിയ സ്പർശം എന്നെ എത്ര ശാന്തമാക്കുമെന്നു നിങ്ങൾക്കറിയുമോ
നിങ്ങളോട് നിങ്ങളറിയാതെ എത്ര പരിഭവപ്പെട്ടിട്ടുണ്ടെന്നറിയുമോ
No comments:
Post a Comment