പ്രാര്ഥനയായിരുന്നു നമുക്കിടയിലെ പ്രണയത്തിന്റെ പാലം പണിതത്...
ആ പാലത്തിലാണ് നാമിരുവരും പുഞ്ചിരി കൊണ്ട് ഹൃദയങ്ങൾ കോർത്തത്...
സ്വപ്നചിറകുകളിൽ നമ്മളൊരുപാട് ദൂരം ഒരുമിച്ചു പറന്നു...
കുന്നും മലയും പുഴയും സത്യവും നന്മയും സ്നേഹവും സാന്ത്വനവും എല്ലാം നമ്മൾ നല്ല ഓര്മകളായി മാറ്റി..
നീയില്ലായ്മയുടെ ഏകാന്തതയിൽ ഞാനേറെ വാചലയായി...
നീ അടുത്തെത്തുമ്പോൾ
മൗനം കൊണ്ട് ഹൃദയം കൈമാറി...
കണ്ടാലും കണ്ടാലും മതി വരാത്തത്ര പ്രകാശം നിൻ മുഖത്തിൽ ഞാൻ ദർശിച്ചു..
കേട്ടാലും കേട്ടാലും കൊതി തീരാത്ത നിന്റെ മൊഴിമുത്തുകളിൽ ഞാൻ മതി മറന്നു..
പ്രണയമേ...
വിദൂരതയിലെവിടെയോ എന്നെയും തേടി നീയും അലയുന്നുണ്ടെന്നെനിക്കുറപ്പുണ്ട്...
ഒരു തിരി സ്നേഹവെളിച്ചവുമായി
ഞാനിന്നും കാത്തിരിപ്പുണ്ട്
അങ്ങ് ദൂരെ നിന്നുള്ള നിന്റെ കാലൊച്ച കേൾക്കാനായി,
പാതി ഹൃദയം നിനക്കായ് മൂടി വച്ച് കൊണ്ട്...
No comments:
Post a Comment