Friday, 7 July 2017

കിളിവാതിൽ കാഴ്ചകൾ 1

കിളിവാതിൽ കാഴ്ചകൾ..
ഭാഗം1

ഇന്നലെയും മിനിയാന്നുമായി വെയിലത്തും മഴയത്തും ഒരുപാട് വീടുകൾ കയറിയിറങ്ങി..
ഏകദേശം എല്ലാ വീട്ടിനുള്ളിലെയും കാഴ്ചകൾ ഒരുപോലെ തന്നെയായിരുന്നു..പ്രത്യേകിച്ച് രോഗികൾ കിടക്കുന്ന ആ ഇരുണ്ട മുറികൾ..രൂക്ഷമായ ഗന്ധവും മടുപ്പിക്കുന്ന നിശ്ശബ്ദദയും മങ്ങിയ ചുമരുകളും അടക്കിപ്പിടിച്ച സംസാരങ്ങളും അവഗണയുടെ നിശ്വാസവും..കൂടാതെ
കൂടെയുള്ള ഫീൽഡ് നേഴ്സ് ഓരോ രോഗികൾക്കും വീട്ടുകാർക്കും കൊടുത്ത നിർദേശങ്ങളും ഏറെക്കുറെ സാമ്യമുള്ളതായിരുന്നു...
പക്ഷെ എനിക്ക് വ്യത്യസ്തമായി തോന്നിയത് ഒന്ന് മാത്രം..
ഓരോ ഇരുണ്ട മുറിക്കും ഓരോ ജനാലുകളുണ്ടായിരുന്നു..
അതിലൂടെ കടന്നു വരുന്ന പ്രതീക്ഷയുടെ അരണ്ട വെളിച്ചം ...ആ വെളിച്ചതിലൂടെ പുറത്തു നോക്കിയാൽ കാണുന്ന പുറത്തെ കാഴ്ചകൾ ഓരോ ജനവാതിലിനും വ്യത്യസ്തമായിരുന്നു...
ഒരു ക്യാമറാ കണ്ണിനും അത് ഒപ്പിയെടുക്കാൻ കഴിയുമായിരുന്നില്ല..മനസ്സുകൾക്ക് മാത്രം...

സീൻ 1
കാൻസർ പേഷ്യന്റ് മുസ്തഫാക്കന്റെ  ഓലയ്ക്ക് മുകളിൽ ഷീറ്റ് ഇട്ട പാടയോരത്തുള്ള ഒരു ഒറ്റമുറി വീട്..ടാർപ്പായയുടെ ചൂടിന് പുറമെ വാതിൽ കൂടെ അടച്ചാൽ വീടിനുള്ളിൽ ചൂട് അസഹനീയമാണ്.തോണ്ടായലറി കരഞ്ഞു തിരിയുന്ന ആ ഫാൻ ഒരു ചൂടിനും പരിഹാരമായിരുന്നില്ല.
അപ്പോഴാണ് കാക്കന്റെ കട്ടിലിനു ചേർന്ന് ഓലയ്ക്ക് സമൂസയുടെ വലിപ്പമുള്ള 3 നാല് തുളകൾ.. അതിലൂടെ പച്ച പുതച്ച നെൽപാടം കാണാൻ നല്ല ചന്തമുണ്ട്.. ഓലയോട് ചേർന്ന് സീമക്കൊന്ന മരവും..അതിന്റർ ചില്ലകൾ ഇങ്ങനെ കാറ്റത്ത് അനങ്ങുന്നുണ്ട്..അങ് ദൂരെ പാടത്തു സ്ത്രീകൾ ഞാറു നടുന്നുണ്ട്..അതിനും അപ്പുറത്തിന്നപ്പുറം കുന്നുകളും മരങ്ങളും ചന്തമുള്ള പിൻ ദൃശ്യമൊരുക്കുന്നു..ഒരു സിനിമ ദൃശ്യം പോലെ..കത്തുന്ന പച്ച നിറമുള്ള പാടത്തു കാറ്റിനൊത്ത് നൃത്തംവയ്ക്കുന്ന ഇരുണ്ട നിറത്തിൽ ആ ഇലകൾ..ഇളം കാറ്റിനെ വീട്ടിനുള്ളിലേക്ക് സ്വീകരിക്കാനുള്ള കുഞ്ഞു കിളി വാതിലുകൾ എന്ന് വേണമെങ്കിൽ തൃകോണാകൃതിയിൽ ഉള്ള ആ ദ്വാരങ്ങളെ വിശേഷിപ്പിക്കാം...അത്രക്ക് മനോഹരമായിരുന്നു ആ കാഴ്ച്ച...

സീൻ 2
തുടരും..

No comments:

Post a Comment