Saturday, 22 July 2017

Kavithe

എന്റെ കവിതേ
എനിക്കറിയാം എൻ താൾവഴിയിലെങ്ങും
ഇനി നീ അടുത്തൊന്നും വരില്ലെന്ന്..
എങ്കിലും
ഈ മഷിയൊഴിഞ്ഞ വരികളിൽ
അകലെ നിന്നുള്ള
നിന്റെ അക്ഷരങ്ങളുടെ പുറപ്പാടും
കാതോർത്ത്
ഞാൻ ഈ സ്വപ്ന തീർത്തു
കാത്തു നിൽക്കുകയാണ്..
മങ്ങിയ നിന്റെ അക്ഷരപ്പാടുകൾ വിദൂരതയിൽ മരീചിക പോലെങ്കിലും
എന്നെ പുണർന്നിരുന്നെങ്കിൽ ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ അറിയാതെ കൊതിച്ചു പോകുന്നു...
എന്നാണ് എൻകവിതെ
ഇവളുടെ കൊച്ചു പ്രണയത്തെ
നിന്റെ വരികളിലൂടെ നീ  പുല്കുക...
കാത്തിരിക്കുന്നു...

No comments:

Post a Comment