Friday, 7 July 2017

യാത്രാ കാഴ്ചകൾ

വശള ചീര കഥ...

ആകാശത്തു കാർമേഘങ്ങൾ വട്ടമിട്ടു പറക്കുന്നുണ്ട്..ഗ്രാമത്തിൽ ഒരു വീട്ടിൽ നിന്നും ഒരു എയർ ബെഡ് palliative care nu സംഭാവന നൽകാൻ സന്നദ്ധരാണെന്നു ആശ വർക്കർ റോസ് മേരി ചേച്ചിയുടെ നിര്ദേശമനുസരിച്ചാണ് ഞങ്ങൾ ആ വീട്ടിലെത്തിയത്..നേഴ്സ് ആ വീട്ടിലേക്ക് കയറി ചെന്നു.ഞാനും ആശാ വർക്കർ ഖൈറുന്നിസ താത്തയും വണ്ടിയിൽ തന്നെ ഇരുന്നു..അപ്പോഴാണ് തൊട്ടടുത്തു ആളൊഴിഞ്ഞ ഒരു പറമ്പിനോട് ഓരം ചേർന്ന് ഇളം പച്ച നിറത്തിൽ ഇലകളും റോസ് നിറത്തിൽ പൂക്കളുമായി കുറെ ചെടികൾ കണ്ടത്..സൂക്ഷിച്ചു നോക്കിയപ്പോൾ നമ്മടെ മലപ്പുറത്തുകൾ വശളച്ചീര  എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരിനം ചീര.
ഒരുപാട് വര്ഷങ്ങള്ക്ക് ശേഷമാണു കുറച്ചു ആഴ്ചകൾക്ക് മുന്നേ മൂത്തമ്മന്റെ തൊടിയിലും അതിനു ശേഷം ആദ്യമായി പാലക്കാടും കാണുന്നത്..മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.. ഞാൻ വണ്ടിയിൽ നിന്നിറങ്ങി കൗതുകതോടെയും അതിലേറെ സന്തോഷത്തോടെയും ഫോട്ടോ പിടിക്കാൻ തുടങ്ങി..എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാണെന്നു തോന്നുന്നു ഖൈറുന്നിസ താത്ത കാര്യം അന്വേഷിച്ചു..താത്ത ആദ്യമായാണ് ഇത് കാണുന്നതും കേൾക്കുന്നതും..അപ്പൊ പിന്നെ
ഞാനുണ്ടോ വിടുന്നു..പരിപ്പും തേങ്ങായും വച്ച് വശളചീരയെയും അത് കൂട്ടാൻ വച്ചാലുള്ള സ്വദിനെ കുറിച്ചും ഞാൻ വാനോളം ഉയർത്തി..പിന്നെ താത്താക്ക് ഇരിക്കപൊറുത്തിയില്ലാതായി.. എന്നോട് കുറച്ചു ഇല പൊട്ടിക്കാൻ പറഞ്ഞു..

"ന്താന്നു.. റമളാൻ മാസം കഴിഞ്ഞിട്ടുള്ളൂ..അപ്പൊഴേക്ക് ആരാന്റെ പറമ്പീന്നു ചീരപൊട്ടിക്കെ..ഞാൻ ചെയ്യില്ല.."

" തസ്‌ലി ..എനിക്ക് ഇട്ടിട്ട് പോവാൻ തോന്നുന്നില്ല..നീ രണ്ടു കുഞ്ഞു തയ്യെങ്കിലും വലിക്ക്..."

"ഇതിപ്പോ വൈകുന്നേരം വീട്ടിൽ എത്തുമ്പോഴേക്കും ആകെ വാടും..മുരിങ്ങ ഇല പോലെയല്ല"
വീണ്ടും ഞാൻ നിസംഗത തുടർന്നു...

"കണ്ണിൽ കണ്ടിട്ട് എങ്ങനാ കളഞ്ഞിട്ട് പോവാ..ഞാൻ ഇലപൊട്ടിച്ചിട്ട് പരിപ്പ് കൂട്ടാൻ വയ്ക്കാൻ പോവാ..ആളില്ലാത്ത പറമ്പിൽ മഴയത് മുളച്ചതല്ലേ..ആരും ഒന്നും പറയൂല.."
എന്നും പറഞ്ഞു താത്ത ഇല നുള്ളാൻ തുടങ്ങി..
ശേഷം താത്ത വണ്ടിയിൽ കേറി..ന്ന പിന്നെ ബാക്കി ചീരകളെ കുറിച്ചും വീമ്പു പറയാമെന്ന് വച്ച്..
എനിക്കറിയാവുന്ന ബാക്കി 3 തരം ചീരകളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുത്തു..
ഇപ്പൊ വലിച്ച ചെടിയിൽ ചിലതിൽ വിത്തുകളുണ്ട്.. അത് പാകി ചീരയുണ്ടായാൽ എന്നെ വിളിക്കണമെന്നും പറഞ്ഞു..
ഓ അതിനെന്താ..ഞാൻ കൂട്ടാൻ വച്ചിട്ട് തച്ചൂനെ വിളിക്കാട്ടോ എന്ന് താത്ത സന്തോഷത്തോടെ പറഞ്ഞു...
ശുഭം...

#അറിയിപ്പ്_കം_അഭ്യർത്ഥന...
ഞാൻ മേൽ പ്രസ്താവിച്ച പേരറിയാത്ത ആ മറ്റു തരം ചീരകളെ കുറിച്ചു നിങ്ങൾക്ക് അറിവുണ്ടെങ്കിൽ കഴിയുമെങ്കിൽ ഫോട്ടോ സഹിതം താഴെ പോസ്റ്റ് ചെയ്യാമെന്ന് അഭ്യർത്ഥിക്കുന്നു...

കൂടെ palliative care ന് വേണ്ടി രോഗിയുടെ ആവശ്യ ശേഷം അര്ഹതപ്പെട്ടവന് കൊടുക്കാൻ എയർ ബെഡ് സമ്മാനിച്ച ആ കുടുംബത്തിന് ഒത്തിരി സ്നേഹവും പ്രാർത്ഥനയും..

No comments:

Post a Comment