#പച്ചപ്പും #വെളളവും #സ്നേഹവും #തേടിയുള്ള #യാത്ര..
അങ്ങനെ ഈ അവധിക്കാലം തീരുന്നു..ഈ അവധിക്കാലത്തിനായിരുന്നു ഏകദേശം പത്തു മാസത്തോളമായി ഞാൻ കാത്തിരുന്നത്..
അൽ അമീനിൽ ബി ടെക്ന് ചേർന്നത് തൊട്ട് ഓരോരോ തരം തിരക്കിൽ പെട്ട്..
എൻ എസ്‌എസ്, ക്യാമ്പ്,ബോറടിപ്പിക്കുന്ന ക്ലാസുകൾ,മനസ്സ് തിങ്ങി വിങ്ങിയ ഹോസ്റ്റൽ ദിവസങ്ങൾ വീണ്ടും വീണ്ടും ചോദിക്കാതെയും പറയാതെയും വരുന്ന ചെറുതും വലുതുമായ എക്സമുകൾ..അങ്ങനെ ഒരുപാടൊരുപാട്..
Examinu പഠിക്കാൻ ഇരിക്കുമ്പോഴൊക്കെ മനസ്സിൽ ഒരൊറ്റ ചിന്തയാണ്..എക്സാം കഴിഞ്ഞാൽ വെക്കേഷന്..മഴക്കാലോം.. ഒരുപാട് യാത്രകൾ ചെയ്യണം..ഡാമുകളിലും തോടുകളിലും കാനാലിലും എല്ലാം നിറയെ വെള്ളമായിട്ടുണ്ടാകും..അതൊക്കെ മനസ്സ് നിറഞ്ഞു കാണണം..ഉണങ്ങി വരണ്ട നെൽപ്പാടങ്ങൾ പച്ച പുതച്ചു കാണണം..പായൽ പിടിച്ചു പച്ച നിറത്തിൽ വെള്ളമായ പുഴകളും കുളങ്ങളും കുത്തിയൊഴുകി ചളിവെള്ള നിറത്തിൽ കാണണം...അങ്ങനെ അങ്ങനെ..
മൂന്നാർ
ധോണി വെള്ളച്ചാട്ടം
അട്ടപ്പാടി
നെല്ലിയാമ്പതി
വാൽപ്പാറ
കക്കയം ഡാം അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു കാണാൻ പൂതി വച്ചിട്ട്..
പക്ഷെ ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക് എവിടെയും പോവാൻ സാധിച്ചില്ല..
എന്നാലും ഏറെ കുറെ അല്ല ഒരുപാടൊരുപാട് പ്രയോജനകരമായ രീതിയിൽ ഈ ഒഴിവു നാളുകൾ ഉപയോഗപ്പെടുത്തി എന്ന് തന്നെയാണ് മനസ്സ് പറയുന്നത്..
ജീവിതത്തിൽ നല്ല വഴിത്തിരിവായി
#ഗ്രീൻ_പാലിയേറ്റീവും 💙
#ബോധി_ഇന്ത്യയും 💙
നാട്ടിലെ പാലിയേറ്റീവ് യൂണിറ്റും
ഉമ്മയുടെ പനിയുമെല്ലാം മാറി...
ഈ അവധിക്കാലം നല്ല രീതിയിൽ ചെലവഴിക്കാൻ ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിന് ഒരുപാടൊരുപാട് സ്തുതികൾ..😍😍😍
കൂടെ എന്നെ വിശ്വാസത്തോടും സ്നേഹത്തോടും യാത്രകൾക്കയക്കുന്ന എന്റെ ഉമ്മയ്ക്കും വാപ്പയ്ക്കും ഒരായിരം പ്രാർത്ഥനകൾ..😍
സ്നേഹവും സഹകരണവുമായി ഓരോ ഉയർച്ച താഴ്ചയിലും കൂടെ നിന്ന സൗഹൃദങ്ങൾക്കും അദ്ധ്യാപകർക്കും വഴിയാത്രക്കാർക്കു മറ്റെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..😍
No comments:
Post a Comment