ഉമ്മച്ചിക്ക് പനി പിടിച്ചു.😢.
അപ്പൊ പിന്നെ അനിയൻ ഒരു നോട്ടം.
അടുക്കളേൽ കേറെഡി എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം..
പൊതുവെ മടിച്ചിയായ ഞാൻ അവൻ വറുത്ത മുട്ടയും കഴിച്ചു നേരം വെളുപ്പിച്ചു..
ഇന്നിനി aslune നോക്കീട്ട് കാര്യല്ല.. ഓൻ സ്കൂളിൽ പോയി..ന്നാ പിന്നെ അടുക്കളേൽ കേറുക തന്നെ..
ആദ്യം കണ്ണിൽ പെട്ടത് തേങ്ങയും ചേനയും..എലിശ്ശേരി ഉണ്ടാക്കിയാലൊന്ന് പ്ലാൻ ഇട്ടു..പക്ഷെ ചെറിയുള്ളിയും വറ്റൽ മുളകൊന്നും അടുക്കളയിൽ ഇല്ല..എന്നാ പിന്നെ വേറെന്താ ഉണ്ടാക്കുക എന്ന് ആലോചിച്ചു തല പുകയ്ക്കുമ്പോഴാണ് #ദെയ് നമ്മടെ ആ സെഞ്ചുറി ഗോൾ അടിച്ച ചുവന്നു തുടുത്ത തക്കളിയെ കാണുന്നത്..ആകെ #മൂന്നെണ്ണം..
വിലപിടിപ്പു കൊണ്ട് ഉമ്മ ഒളിപ്പിച്ചു വച്ചതായിരുന്നു..
പക്ഷേങ്കിൽ കേടുവന്നു തുടങ്ങിയിരിക്കുന്നു..
ആ കാഴ്ച കണ്ടപ്പോൾ നെഞ്ചോന്നു പിടച്ചു..ന്നാ പിന്നെ ഇച്ചിരി തക്കാളി കൂട്ടാനും ഉണ്ടാക്കാന്ന് വച്ചു.. അപ്പോഴാണ് എന്റെ പ്രിയപ്പെട്ട സോയാബീൻ കണ്ണിൽ പെട്ടത്..പൊതുവെ ഞാൻ നോൺ വെജ് കഴിക്കാത്തത് കൊണ്ട് ഉമ്മച്ചി സോയ ബീൻ എനിക്ക് ചിക്കൻ കറി പോലെ വച്ച് തരാറാണ് പതിവ്..അതോർത്തപ്പോൾ നാവിൽ വെള്ളമൂറി.. എന്നാൽ പിന്നെ സോയാബീൻ കറിയും ..പക്ഷെ തക്കാളി ഇനിയും ബാക്കി വരും..എന്നാ പിന്നെ ഇത്തിരി തക്കാളി കൂട്ടാനും ഉണ്ടാക്കാം..
അങ്ങനെ ആദ്യം ചോറ്.. പിന്നെ ഉമ്മച്ചി വയ്ക്കണ ചെമ്മീൻ കൂട്ടാന്റെ ടേസ്റ്റിൽ ഉള്ള ചേന കൂട്ടാൻ.. ഉമ്മച്ചി ഉണ്ടാക്കുന്ന ചിക്കൻ കറിടെ ടേസ്റ്റിൽ ഉള്ള സോയാബീൻ കറി..പിന്നെ ഇച്ചിരി തക്കാളി കൂട്ടാനും..
#കുക്കിംഗ് ഇത്രക്ക് ത്രിൽ ആണെന്നു ഇന്നാണ് മനസ്സിലായത്..
അവസാനം ആ ചേന വച്ച ചീനച്ചട്ടീൽ ഇട്ടു ചോറുണ്ടപ്പോ എന്താ പറയാ...
അരെ വാഅഹ്...
എല്ലാം ഇച്ചിരി വച്ചത് കൊണ്ടും രാവിലെ തന്നെ ചോറുണ്ണൽ എന്റെ വീക്നെസ് ആയത് കൊണ്ടും സംഭവം പൊളിച്ചു..
ഞാൻ ഉണ്ടാക്കിയതാണ് പറയില്ല...
പിന്നെ ഇച്ചിരി എരിവ് കൂടിയത് കൊണ്ടും ചേന നന്നായി വെന്തത് കൊണ്ടും ഉമ്മച്ചി അല്ല ഞാൻ തന്നെയാണെന്ന് സ്കൂൾ വോട്ടു വന്നു aslu കഴിക്കുമ്പോൾ പറയും...
ആകെ ഒരു സങ്കടം പാനി പിടിച്ചതോണ്ടു ഉമ്മച്ചിക്ക് ഇതൊന്നും ടേസ്റ്റ് നോക്കാൻ പറ്റൂല്ലല്ലോന്നാണ്..
ഉമ്മാക്ക് എപ്പോളും ആശങ്ക ആയിരുന്നു ഈ അടുക്കളിൽ കേറാത്ത എന്നെ എങ്ങനാ കെട്ടിച്ചു വിടാന്നു..
ഇപ്പൊ സമാധനായി ജീവിച്ചു പോവാനുള്ള വകയൊക്കെ എനിക്കറിയമെന്നു...😊
വാൽ കഷ്ണം
നേരത്തെ ചിരവി വച്ച തേങ്ങ ബാക്കിയുണ്ട്..അതോണ്ട് ഇനി വൈകുന്നേരം മധുരമുള്ള വല്ലതും ഉണ്ടാക്കണം..നല്ല സിമ്പിൾ ആയ വല്ലതും പറയണേ..
No comments:
Post a Comment