*എനിക്ക് അറിയാമായിരുന്നു അത് വീട്ടിലേക്ക് അത്യാവശ്യമുള്ളതല്ലെന്നു...*
"ആ ബദറൂനെ കണ്ടിട്ട് കൊറെ ആയി..ഓളെ ഒരു വിവരോം ഇല്യാല്ലോ ഇപ്പൊ...
ഡീ..അന്റെ കഴുത്തു ഉള്ക്കിയത് ശെര്യായോ..?"
"ഇല്ല നല്ല വേദനണ്ട്"
" വേദന വൈകുന്നേരത്തേക്ക് കൊറയാണേൽ മ്മക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം.."
"ഹാ കുറയാണേൽ പോവാം.."
പിന്നേം ഇടയ്ക്കിടെ ഉമ്മ വേദന കുറഞ്ഞൊന്ന് അന്വേഷിച്ചു കൊണ്ടേ ഇരുന്നു..
മറ്റൊന്നും കൊണ്ടല്ല..ആളും ബഹളവും ഇല്ലാതെ പുറത്താരെയും കാണാതെ ഇങ്ങനെ ഒറ്റക്ക് വീട്ടിൽ ഇരുന്നു മടുത്തിട്ടാ..
2 ആഴ്ചക്കാടുത്തായി ഉമ്മച്ചി പനിപിടിച്ചിതൊണ്ട് പുറത്തെങ്ങും പോവാതെ വീട്ടിൽ കിടക്കുന്നു..അൽഹംദുലില്ലാഹ്..
ഇപ്പൊ ഉമ്മച്ചിടെ പനി മാറി..
അതിന്റെ ഒരു ആവേശവും കൂടെ ഉണ്ട്..
ന്നാ പിന്നെ മൂപ്പരാൾടെ പൂതി മാറ്റിട്ടെന്നെ കാര്യം..
അങ്ങനെ ഞങ്ങൾ ബദറു താത്തയുടെ വീടെത്താറായി..
വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തന്നെ താഴെയുള്ള ഒരു കട മുറിയിൽ താത്ത ഒരു കൊച്ചു ഫാൻസി നടത്തുന്നുണ്ട്..
ഞങ്ങളെത്തുമ്പോൾ കയ്യിൽ ഒരു കുഞ്ഞു വടിയും പിടിച്ചു ദൂരെ എവിടേക്കോ നോക്കി താത്ത കടയ്ക്ക് മുന്നിൽ നിൽക്കുന്നുണ്ട്..
"ഇത്താ...തസ്ലീ... വെരീ... ഇതെവിടെക്ക് പോയി വരാ.."
"ഇങ്ങട്ടു തന്നെ ഇറങ്ങീതാ.."
"നൊണ പറയണ്ടാട്ട"
"സത്യയിട്ടും.."
|ഞാൻ വിശ്വസിക്കൂല്ല..ഇങ്ങൾക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ.."
"ന്നാ ഇങ്ങള് വിശ്വസിക്കണ്ട..ഞങ്ങൾ പോവാ.."
"ന്നാ ഇങ്ങള് ന്റെ കടയ്ക്ക് കേറും വേണ്ട..പോയ്ക്കൊളീ"..എന്നും പറഞ്ഞു സ്നേഹത്തോടെയും കുറെ നാൾക്ക് ശേഷം കാണുന്ന പരിഭവത്തോടെയും ആ കുഞ്ഞു വടികൊണ്ട് എന്നെ തല്ലി..
ഞങ്ങൾ കടക്കകത്തേക്ക് കേറി..
പിന്നെ ഞാൻ വൈകിച്ചില്ല
സ്വന്തം കടയാണെന്ന സ്വാതന്ത്ര്യത്തിൽ കട മുഴുവൻ അരിച്ചു പെറുക്കാൻ തുടങ്ങി..നല്ല ഭംഗിള്ള എന്തേലും കണ്ടാ ഫോട്ടോ എടുക്കലോ എന്ന ഗൂഢമായ ലക്ഷ്യത്തോടെ..
ഫാൻസി കട എന്ന് പറഞ്ഞാൽ പോര.. ഒരു വിധം ഡെയിലി യൂസജ്‌നുള്ള സാധനങ്ങൾ ഒക്കെയുണ്ട്..
പുറത്തു മഴ പെയ്യുന്നതോണ്ടു കടയ്ക്കകത്ത് അധികം വെളിച്ചമുണ്ടായിരുന്നില്ല..അതോണ്ട് തന്നെ ഫോട്ടോഎടുപ്പിൽ നിന്നും ഞാൻ പിന്മാറി..
ഫാൻസി ഞാൻ യൂസ് ചെയ്യത്തോണ്ടു അവിടെ കണ്ട സേഫ്റ്റി പിന്നും പുളി മിട്ടായിയും ഒക്കെ വേടിച്ചു കൂട്ടി..
അതിന്റെ ഇടക്ക് താത്ത മേശ വലിപ്പിൽ നിന്ന് എന്തോ എടുക്കാൻ പറഞ്ഞു.വലിപ്പു തുറന്ന ഞാൻ ആ കാഴ്ച കണ്ട് ശെരിക്കുമൊന്നു ഞെട്ടി..ഒരു കുഞ്ഞു പാത്രത്തിൽ
കുറെ ചിലതുണ്ടുകൾ...
"ആഹാ കുറെ ചില്ലറ പൈസ ഒക്കെ ഉണ്ടല്ലോ.."
എന്റെ ഞെട്ടൽ താത്ത മനസ്സിലാക്കാതിരിക്കാൻ തമാശക്ക് ഞാൻ ചോദിച്ചു..
"
എന്താ തസ്ലീ...ഈ പുളി മിട്ടായിo കോലു മിട്ടായിയും ഒക്കെയാ ഇവിടെ ആകെ ഉള്ള കച്ചോടം.."
"ഏയ്..ഇവിടെ അതിനു ഒരുപാട് വെറൈറ്റി സാധനങ്ങൾ ഉണ്ടല്ലോ..പിന്നെ ഒരു ഫാൻസിക്കട അടുത്തൊന്നും ഇല്ല താനും.."
"പറഞ്ഞിട്ട് കാര്യമില്ല..ആളുകൾക്കൊക്കെ ദൂരെ ഉള്ള വലിയ കടകളെ പറ്റൂ..
പിന്നെ ഇപ്പൊ GST കൂടെ വന്നതോടെ കടയ്ക്ക് ലൈസെൻസ് ഇല്ലാത്തോണ്ടു അത്യാവശ്യം ചിലവുള്ള സാധങ്ങൾ വാങ്ങാനും പറ്റാണ്ടായി.."
എന്തോ
കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി..ആ കൊച്ചു കുടുംബത്തിന്റെ വരുമാനം മാർഗമാണ്..അതും കടം വേടിച്ചിട്ടാണ് മുടക്ക് മുതൽ പോലും ഇറക്കിയിരിക്കുന്നത്..
ഞാനിങ്ങനെ സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് അവിടെ കണ്ട ഒരു ചായ പാത്രം ഉമ്മ വാങ്ങുന്നത് കണ്ടത് 220 രൂപ..കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..
എനിക്കറിയാം ഇപ്പൊ വീട്ടിൽ ഒരു ചായ പാത്രത്തിന്റെ അത്യാവശ്യമൊന്നുമില്ലെന്നും.
കൂടാതെ ഉമ്മാന്റെ കയ്യിലും അടുക്കള ചെലവിന് പുറമെ പാത്രം വാങ്ങാനുള്ള ക്യാഷ് ഉമ്മന്റെലും ഇല്ലെന്നും എനിക്കറിയാം..
തത്താക്കു സന്തോഷമായി..100 മതി എന്ന് പറഞ്ഞു..
"100 രൂപക്ക് അനക്ക് എന്ത് ലാഭം കിട്ടാനാ..ഇന്റൽ ഇപ്പൊ 100 ഉള്ളൂ.. ബാക്കി ഞാൻ ഉടനെ തരാം "എന്ന് പറഞ്ഞു ഇച്ചിരി കൂടെ സുഹൃദ സന്തോഷങ്ങൾ പുതുക്കി ഞങ്ങളവിടുന്നു ഇറങ്ങി..
മനോഹരമായൊരു സായാഹ്നം എനിക്ക് സമ്മാനിച്ച
ഉമ്മയ്ക്ക് ആയിരം ഉമ്മ..😘😘😘
എന്റുമ്മ എന്റെ നന്മകളുടെ കൂടെ ഉറവിടമാണ്..💙💙💙