Sunday, 20 January 2019

Vajalatha

പലതിലും നിന്ന് ബോധപൂർവ്വവും നിർബന്ധിത പൂർവവുമായി പിൻവാങ്ങികൊണ്ടിരിക്കുകയാണ്.
ചിലപ്പോളത് വല്ലാത്ത പ്രയാസമായി തോന്നാറുണ്ട്.
എന്നാലും വലിയൊരു ലക്ഷ്യത്തിനു വേണ്ടിയല്ലേ എന്നോർക്കുമ്പോൾ സമാധാനമാവും.
തുടർച്ചയായി
കണ്ടില്ലെങ്കിൽ മറന്നു പോകുന്ന സ്വഭാവത്തോട് നമ്മളെല്ലാം ഇണങ്ങി കഴിഞ്ഞത് കൊണ്ട് ആരെയും കുറ്റപ്പെടുത്താനില്ല.
ആരോടും യാത്രയോ ആശീർ വാദമോ ചോദിക്കാനില്ല.
ഒറ്റപ്പെടുമ്പോൾ ശബ്ദങ്ങൾക്ക് പകരം എത്ര കൈകളുയരുമെന്നും നമുക്കുറപ്പില്ല.

ഒന്നും ആരുടെയും സ്വന്തമല്ല എന്ന തിരിച്ചറിവ് വലിയ വലിയ വേദനകളെ സൃഷ്ടിക്കുന്നതിൽ നിന്നും മുക്തിയേകി.

ചിലപ്പോൾ പേരറിയാതൊരു വിരഹവും വിരക്തിയും കൊണ്ട് വേട്ടയാടപ്പെടും.
അപ്പോഴാണ് നിശ്വാസങ്ങൾക്ക് ആശ്വാസമെന്നോണം വിശ്വാസങ്ങൾ മുന്നിലെത്തുക.
എല്ലാത്തിലും ഉപരിയായി എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  ദൈവത്തിന്റെ കയ്യിൽ സുരക്ഷിതയാണെന്നുള്ള ചിന്ത വിശ്വാസത്തെ ഒന്ന് കൂടെ ഊട്ടിയുറപ്പിക്കും.
ആ വിശ്വാസങ്ങൾ സമാധാനത്തെ ഓർമപ്പെടുത്തും.
എന്റെ ധൗത്യം സമാധാനം പരത്തലാണ്.
ഉൾവലികളും പിന്മാറലുമല്ല സമാധാനം,
മറിച്ചു സാഹചര്യങ്ങൾക്കനുസരിച്ചു ഉചിതമായി പ്രവർത്തിക്കുമ്പോഴാണ് സമാധാനമുണ്ടാകുക.
ഇപ്പോഴത്തെ ധൗത്യം ശീലിച്ച ചിലയിടങ്ങളിൽ മൗനവും
ചിലയിടങ്ങളിൽ നിരന്തരം വാചാലവുമായിരിക്കലുമത്രെ!

l

No comments:

Post a Comment