Friday, 4 January 2019

ഷ്ടം

തുളുമ്പിപ്പോയൊരായിഷ്ടമീനിനി യൊരിക്കലുമീ
കൈപിടിയിലൊതുങ്ങില്ലെന്നറിയുകിലും
എരിയുന്ന നെഞ്ചിലെ വിതുമ്പലടക്കിപ്പിടിച്ച്,
വിടവുള്ളയീ കൈവിരലുകൾ കൊണ്ടാഴിക്കടിയിൽ പൂഴിയിൽ
ആഞ്ഞാഞ്ഞു വരയുകയാണ്
നീറുന്ന വേദനകൾ.

ആഴിയിൽ നിന്നും നിർഗളിച്ചുയർന്നുവന്ന കുമിളകൾ നിനക്ക് കൗതുകമെങ്കിലും അതെന്റെ വിരഹനിശ്വാസമായിരുന്നു.

ചേർത്ത് പിടിക്കുമ്പോൾ കുതറിപ്പോയ ഓരോ പളുങ്കും

ചേർത്തതേ കോർക്കൂ
നേടിയതേ നഷ്ടപ്പെടുള്ളൂ

No comments:

Post a Comment