Sunday, 20 January 2019

1.glacia

ഈയിടെയായി പ്രഭാതം ഏറെ കുളിരുള്ളതാണല്ലേ?

ആ കുളിരും തണുപ്പും ആസ്വാദിക്കുന്നതോടൊപ്പം ദിവസങ്ങൾ കഴിഞ്ഞാൽ വരാൻ പോകുന്ന ചൂടിനെയോർത്ത് ഇപ്പോഴേ ആശങ്കപ്പെടുന്നുണ്ടല്ലേ?

Mateorological department ന്റെ കണക്കു പ്രകാരം 1961 മുതൽ 2003 വരെയുള്ള കാലയളവിൽ കേരളത്തിന്റെ താപനില  .8 ഡിഗ്രി സെന്റിഗ്രേഡ് അധികരിച്ചിട്ടുണ്ടത്രെ.
ആഗോളതാപനത്തിന്റെ പ്രത്യാഘാതം അത്രമേൽ നമ്മുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

വന്മരങ്ങൾ വെട്ടിമാറ്റി ഉറപ്പുള്ള സിമന്റ് കെട്ടിടങ്ങൾ പണിതപ്പോൾ ചൂടുകുറയ്ക്കാൻ നമ്മൾ ഫാനും കൂളറും എസിയുമെല്ലാം ഉയോഗിച്ചു തുടങ്ങി.
എന്നിട്ടോ കറന്റ് ബില്ല് കൂടിയെന്നല്ലാതെ ചൂട് അത്ര കുറഞ്ഞതുമില്ല.

മരങ്ങൾ നട്ട് പിടിപ്പിച്ചു നമ്മുടെ പഴയ ഹരിതാഭയും പച്ചപ്പും നമ്മൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും.
പക്ഷെ അത് വരെ ചൂടിനെ എങ്ങിനെ നേരിടും?

ഇവിടെയാണ് തികച്ചും പരിസ്ഥിതി സൗഹൃദവും ചെലവ് ചുരുങ്ങിയതുമായ *glacia*  അവതരിക്കുന്നത്.

*എന്താണ് ഗ്ലേഷ്യ?*

ഇതൊരുതരം കോട്ടിംഗാണ്!
ആർസിസി ടെറസുകൾ, , ടൈൽസ് പതിച്ച ടെറസ്, മതിൽ,  ജിഐ- ടിൻ ഷീറ്റുകൾ, ആസ്ബറ്റോസ്, ഫൈബർ ടാങ്ക്, പിവിസി, പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടെയുള്ള എല്ലാതരം ഉപരിതലങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന,  ചൂടിനെ പ്രതിരോധിക്കുന്ന ഗുണമേന്മയുള്ളൊരു കോട്ടിങ്.

അതെ,
പെയിന്റുപോലെ തന്നെ അപ്ലൈ ചെയ്യാവുന്നൊരു
കോട്ടിങ് ഉത്പന്നം തന്നെയാണ് glacia.
പ്രതലത്തിലേൽക്കുന്ന 93.7% സൂര്യതാപത്തെയും പുനർവികിരണം ചെയ്ത്  റൂമിനുള്ളിലെ താപനില അത് ഗണ്യമായി  കുറയ്ക്കുകയും ചെയ്യുന്നു .

പുറമെ,
നേർത്ത വിള്ളലുകളും ചെറിയ ചോർച്ചകളുമെല്ലാം ഗ്ലേഷ്യ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു.

അങ്ങനെ ഗ്ലേഷ്യ ഉപയോഗിച്ച് കൊണ്ട് എത്ര ശക്തമായ ചൂടിലും  വീട്ടിനുള്ളിൽ തണുപ്പ് ആസ്വദിക്കാവുന്നതാണ്.
വൈദ്യുതനിരക്കിനെ ഒട്ടും ഭയക്കാതെ തന്നെ!


No comments:

Post a Comment