62
സാന്ദർഭികമായി ചില കാര്യങ്ങൾ പറയട്ടെ, കുറച്ചു നാളായി പറയണം എന്ന് കരുതുന്നു.ഇനി വൈകിക്കുന്നില്ല.ഘട്ടങ്ങളായി പറയാം.
ഉമ്മിൽ കുൽസ് എന്ന ഉല്ലുവിനെ ഏകദേശം 2 വര്ഷങ്ങള്ക്കു മുൻപാണ് എന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പലരും അറിഞ്ഞു തുടങ്ങുന്നത്.
ഏകദേശം 3 വര്ഷം മുന്നേ ഉല്ലുവിനെ പരിചയപ്പെടുമ്പോൾ ഒരു വട്ടവും അതിനു ചുറ്റും അഞ്ചു ഇതളും ഉള്ള വിവിധ പൂവുകളും പിന്നെ ഒരു ചെടിച്ചട്ടിയും പെൻസിൽ കൊണ്ട് വരച്ചു ക്രയോൺ ഉപയോഗിച്ച് നിറം കൊടുത്ത് ,ശേഷം ആ ചിത്രങ്ങൾ ഓരോ തവണ കാണാൻ പോകുമ്പോളും എനിക്ക് കാണിച്ചു തരും. എന്നിട്ടു വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയും ഇന്ന് ഞാൻ നല്ല ഭംഗി ഉള്ള ഒരു പുതിയ പൂവ് വരച്ചിട്ടുണ്ട് ,കാണിച്ചു തരട്ടെ എന്ന്.
കാലുകൾ കൊണ്ടുള്ള ഈ പരിശ്രമം എനിക്ക് കൗതുകമുണ്ടാക്കി.പിന്നീട് ആണ് അറിയുന്നത് കുഞ്ഞു നാളിലെ വരച്ചിരുന്നു.ഒന്നും സൂക്ഷിച്ചു വയ്ക്കാൻ കഴുഞ്ഞില്ല.വാപ്പ മരിച്ചതിൽ പിന്നെ മെറ്റീരിയൽ വേടിച്ചു കൊടുക്കാൻ ആളില്ലാത്തത് കൊണ്ട് ഇപ്പോൾ അധികം വരക്കുന്നില്ല എന്ന്.
എനിക്ക് നേരിട്ട് പരിജയമുണ്ടായിരുന്ന ആദ്യ ഭിന്ന ശേഷിക്കാരിയായിരുന്നു ഉല്ലു.
2 വര്ഷം മുന്നേ decemberil parappanagadiyil ഫേസ് എന്ന കൂട്ടായ്മ ഇത്തരത്തിലുള്ളവർക്ക് തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട 7 ദിവസ ക്യാമ്പ് നടത്തുന്നുണ്ടെന്നും അറിഞ്ഞു. പക്ഷെ അതെ സമയം എനിക്ക് കോളേജിൽ nss ക്യാമ്പ് നടക്കുന്നത് കൊണ്ടും ഉല്ലുവിന് വീട് വിട്ടു നില്ക്കാൻ പ്രയാസമുള്ളത് കൊണ്ടും അതിയായി ആഗ്രഹിച്ച സ്വപ്നം നടക്കാത്തിൽ ഞങ്ങൾ വിഷമിച്ചു.അപ്പോഴാണ് നമ്മുടെ nss ക്യാമ്പിൽ ഉല്ലുവിനെ കൊണ്ട് വരാല്ലോ എന്ന് അശോക് സർ പറയുന്നത്.അത് പ്രകാരം ഉല്ലുവും കുടുംബവും അവിടെ എത്തി. ദൈവ നിശ്ചയമെന്നോണം akwfa ന്റെ പാലക്കാട് പ്രെസിഡന്റു ആയ വാസുണ്ണി ഏട്ടൻ ആ ക്യാമ്പ് സന്ദർശിക്കുന്നത്.അദ്ദേഹം ഉല്ലുവിനെ പരിജപ്പെട്ടു.കൂട്ടത്തിൽ ullu വരക്കുന്നത് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.അപ്പോൾ വാസു ഏട്ടൻ ഒന്ന് ഇപ്പോൾ വരച്ചു കാണിക്കാമോ എന്ന് ആവശ്യപ്പെട്ടു. ക്യാമ്പിന്റെ ആവശ്യങ്ങൾക്ക് കരുതിയ സ്കെച്ച് കൊണ്ട് chart പേപ്പറിൽ ullu തന്റെ ഇടത് കാൽ കൊണ്ട് വരയ്ക്കാൻ തുടങ്ങി.ചുറ്റുമുണ്ടായിരുന്ന nss valunteerസ് കയ്യടിച്ചും ഒരുമിച്ചു പാട്ട് പാടിയും ഉല്ലുവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഒരു വീട് ആയിരുന്നു ullu വരച്ചത്. വാസുണ്ണി ഏട്ടൻ ഞങ്ങളോട് ഉല്ലുവിന്റെ കൂടെ ഇരുന്നു വരയ്ക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടു.
അങ്ങിനെ അന്നാദ്യമായി ullu public ആയി ഒരു ചിത്രം വരച്ചു.
അപ്പോൾ തന്നെ വാസു ഏട്ടൻ പറഞ്ഞു നന്നായിട്ടുണ്ട്,ഇനി മനോഹരമായി ഒരു ഒപ്പിടാൻ പഠിക്കണമെന്ന്.
അതിനു ശ്രമിക്കാം എന്ന് ullu പറഞ്ഞു.
കൂടാതെ വാസു ഏട്ടൻ കാലുകൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന 2 കൈകളും ഇല്ലാത്ത ulluvinekkal പൊക്കമുള്ള സ്വപ്ന അഗസ്റ്റിൻ ചേച്ചിയെ കുറിച്ച് പറഞ്ഞു തന്നു. ശേഷം ഉല്ലുവിന് കാല് കൊണ്ട് സെൽഫി എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു.
കാമറ പോലുമില്ലാത്ത സാധാരണ നോക്കിയ ഫോൺ ഉപയോഗിക്കുന്ന ഉല്ലുവിന് selfy എന്താണെന്നു ആദ്യം മനസ്സിലായില്ല. ശേഷം vasunni ഏട്ടൻ അത് കാണിച്ചു കൊടുത്തു. അങ്ങനെ തന്റെ ചിരിക്കാത്ത മുഖത്തോടെ ആദ്യമായി ചെയ്യുന്ന അങ്കലാപ്പോടെ ഒരു സെൽഫി എടുത്തു.കൂടെ എന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ഉല്ലുവിനെ കൊണ്ട് അദ്ദേഹം ഒരു പാട്ടും പാടിച്ചു. സാധാരണ അത്യാവശ്യം പാടാൻ അറിയുന്നവരോട് പോലും നമ്മൾ പാടാൻ ആവശ്യപ്പെട്ടാൽ അവർ ഒഴി കഴിവ് പറയും.
പക്ഷെ അന്ന് ullu ഒരു പാട്ട് പാടി, 2 ഓ 4 ഓ വരിയല്ല. ആ പാട്ട് മുഴുവനും പാടി. ആ പാട്ട് കേട്ടിരുന്ന എന്റെ ഉമ്മയടക്കം പലരും അത് കേട്ട് കരഞ്ഞു പോയി.സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.
അന്നത്തെ ദിവസത്തിന് ശേഷം vasunni ഏട്ടൻ എനിക്കും ഉല്ലുവിനും ഇടക്കിടക്ക് വിളിക്കും.കൂടുതൽ വരയ്ക്കാൻ പറയും.എന്നോട് ഉല്ലുവിനെ ഒപ്പിടാൻ പഠിപ്പിക്കാനും പറയും..
2016 ഡിസംബർ 27 നാണു സംഭവം,
തുടരും...
No comments:
Post a Comment