പാലക്കാട് പുതുക്കോട് സ്വദേശിനിയായ ഉമ്മുകുൽസ് എന്ന ഉല്ലുവിന് ജന്മനാ ഇരുകൈകളുമില്ല.
കാലുകൾ ആണെങ്കിൽ രണ്ടു ഉയരത്തിലും. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കാരണം പ്രാഥമിക വിദ്യാഭ്യാസം നേടാണോ പുറം ലോകത്തെ കുറിചുള്ള അറിവോ ലഭിച്ചിട്ടില്ല.എന്നിരുന്നാലും ശാരീരിക സാമ്പത്തിക വെല്ലുവിളികളെ മനക്കരുത്തു കൊണ്ട് അതിജീവിച്ചു കാലുകൾ കൊണ്ട് പേപ്പർ പെന നിർമാണത്തിലും ചിത്ര രചനയിലും ullu തന്റേതായ മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. കുഞ്ഞു നാൾ തൊട്ടേ ചിത്രങ്ങൾ വരക്കുമായിരുന്നു , പക്ഷെ ഉപ്പയുടെ മരണത്തോട് കൂടി ചായങ്ങൾ വേടിച്ചു കൊടുക്കാനും പ്രോത്സാഹിപ്പിക്കാനും ആരുമില്ലാതായി. അതിനു ശേഷം സുഹൃത്തു സുഹ്റയുമായുള്ള കണ്ടു മുട്ടൽ ഉല്ലുവിന്റെ ജീവിതത്തിനു വഴിത്തിരിവായി.സുഹ്റയുടെയും സന്നദ്ധ മനസുള്ളവരുടെയും സഹായത്തോടെ ഇന്ന് നിറങ്ങൾ കൊണ്ട് കൗതുകം തീർക്കുകയാണ് ullu. സാമൂഹിക മാധ്യമങ്ങളിൽ നിന്നും മറ്റും പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും കിട്ടിയതിൽ പിന്നെ തന്റെ ഒരു ഏകാംഗ ചിത്ര പ്രദര്ശനത്തിനൊരുങ്ങുകയാണ് 30 വയസുകാരിയായ ullu. പേപ്പർ പേന നിർമാണവും മറ്റു തൊഴിലുകളും അംഗപരിമിതരെയും വിധവകളെയും എല്ലാം പഠിപ്പിച്ചു കൊടുക്കാൻ ഒരു കൂട്ടായ്മ തുടങ്ങുകയാണ് ഉല്ലുവിന്റെ അടുത്ത ലക്ഷ്യം.അതിനുള്ള മൂലധനം കണ്ടെത്താൻ വേണ്ടിയാണു ഈ വരുന്ന ആഗസ്ത് 11,12 തീയതികളിൽ തൃശൂർ പുഴക്കലിലുള്ള ധീ ആര്ട്ട് ഗാലറിയിൽ വച്ച് ചിത്ര പ്രദർശനം നടത്തുന്നത്.
പ്രദർശനത്തിൽ പങ്കു ചേരാൻ എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Sunday, 5 August 2018
Ullu exhibition
Subscribe to:
Post Comments (Atom)
No comments:
Post a Comment