നെഞ്ച് വല്ലാതെ നീറിപ്പുകഞ്ഞപ്പോൾ എന്ത് പ്രശ്നവും എന്നോട് പറയാൻ മടി കാണിക്കേണ്ട എന്ന് പറഞ്ഞ ഒന്ന് രണ്ടു പേരോട് പറയാൻ ശ്രമിച്ചു, എല്ലാം ആദ്യം മുതൽ അറിയുന്നവരോട് പറയുന്നതല്ലേ ഭേദം എന്ന് കരുതി മറ്റു ആരോടും പങ്കു വയ്ക്കാനും കഴിഞ്ഞില്ല, ആരോടെലും വേറെ ചില വിഷമങ്ങൾ പറഞ്ഞു തുടങ്ങുമ്പോഴേക്ക് നെഞ്ച് കലങ്ങി മറിയും.അതോണ്ട് ആരോടും പറഞ്ഞില്ല.എല്ലാരുടേം മുന്നിൽ പാറിപ്പറക്കുന്നവൾ ,തിരക്കുള്ളവൾ എന്ന ലേബൽ കൂടെ അയപ്പോ തീർത്തും ഒറ്റപ്പെട്ടു..ഒന്നലറി കരയാൻ കുന്നിൻ മോളിൽ പോയി..അത്രയും മികവാർന്ന സൃഷ്ടിപ്പുകൾ കണ്ടപ്പോൾ പോയ കാര്യം പോലും മറന്നു.
No comments:
Post a Comment