Monday, 13 August 2018

ഓട്ടം😪

എല്ലാ തിരക്കിട്ട ഓട്ടങ്ങൾക്കുമൊടുവിൽ ഒന്ന് നടു നിവർത്താൻ ഞാനിവിടെ ഇടക്കിടക്ക് ഓടിയെത്തും .എന്റെ ഓർമകളുടെ ശേഖരണമുറിയിൽ...
ചുറ്റുമുള്ളവരൊക്കെ കണ്ണടച്ച് എന്ന് ബോധ്യം വരുമ്പോൾ എന്നിലെ ഞാനുണരും.പിന്നെ വിങ്ങലും വിരസതയും ഓട്ടത്തിനിടക്കു കെട്ടഴിച്ചു വിടാൻ മറന്ന നൊമ്പരങ്ങളുടെ വിങ്ങലുകളും എല്ലാം കൂടെ മനസ്സിൽ തേങ്ങൽ തീർക്കും. നെഞ്ചിലെ ഭാരം കണ്ണിലൂടെയെങ്കിലും അണപൊട്ടിയിരുന്നെങ്കിൽ എന്ന് അതിതായി ആഗ്രഹിച്ചു പോകും.
എല്ലാത്തിൽ നിന്നും മാറി ഇവിടെ ഇരുട്ടത്തിരിക്കുമ്പോൾ ഞാനും എന്നെ ചുറ്റപ്പെട്ട പ്രശ്നങ്ങളും മാത്രമാകും.ഇനിയും ഉത്തരം കിട്ടാത്ത നൊമ്പരങ്ങൾ.മറ്റുള്ളവർക്ക് വേണ്ടി
ഓടി നടക്കുമ്പോൾ ഇടക്ക് തട്ടീം മുട്ടീം വീഴാറുണ്ട്, ചിലർ വീഴ്ത്തിയിടാറുണ്ട്, ചിലർ വീഴ്ത്താൻ ശ്രമിക്കാറുണ്ട്.
പക്ഷെ അതെന്റെ മനശക്തിയെ തളർത്തിയിട്ടില്ല. കൂടുതൽ ശക്തിയോടെ ഓടാനുള്ള ,പിഴവുകൾ അടക്കമുള്ള ഊർജ്ജമായാണ് അവയെല്ലാം കണക്കിലെടുക്കുക..
പക്ഷെ എന്റെ പ്രശ്നങ്ങൾ, തേങ്ങലുകൾ..
എന്റെ അതി ജീവനങ്ങൾ...
അവിടെ മാത്രം കരുത്തേക്കാൻ എനിക്കാരുമില്ലാത്ത പോലെ തോന്നും. എനിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ആൾക്കൂട്ടത്തിൽ പോലും ഞാൻ അദൃശ്യമായ പോലെ തോന്നും.എന്റെ തൊട്ടടുത്തിരിക്കുന്ന ആൾക്ക് പോലും എന്നെ കാണാത്ത പോലെ...ഇനിയും എന്തിനാണ് ഈ ഓട്ടമെന്നറിയില്ല... ഈ ഓട്ടത്തിൽ എനിക്ക് എന്തെങ്കിലും നേടാനാവുമോ എന്നും അറിയില്ല..
സമയമിങ്ങനെ കടന്നു പോയി കൊണ്ടിരിക്കുന്നു....

No comments:

Post a Comment