Monday, 20 August 2018

ക്യാമ്പ് ഓര്മപ്പെടുത്താൽ

പാലക്കാട് ജില്ലയിലെ 2 ക്യാമ്പുകളാണ് എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞത്. ഇവിടെ വളരെ അസൂത്രിതമായാണ് ബന്ധപ്പെട്ട അധികാരികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാമ്പും ക്യാമ്പ് പിരിച്ചു വിടലും നടന്നത്.
വെറുമൊരു കാഴ്ചക്കാരിയെ പോലെ നോക്കി നിക്കേണ്ടുന്ന അവസ്ഥ. നമ്മളോട് ഇങ്ങോട്ട് കൈ പിടിച്ചു ചേർത്ത് പിടിച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ക്യാമ്പിൽ എത്തിപ്പെട്ട കുടുംബങ്ങൾ.❤

എന്തിനേറെ ക്യാമ്പിലെ ഒരമ്മ പറഞ്ഞു "ഒരുപാട് പേർ വീണ്ടും വീണ്ടും വസ്ത്രവും മറ്റുമായി വരുന്നു. ഞങ്ങൾക്ക് അത് വേണ്ട. എന്തിനാ അത്യാർത്തി കൂട്ടണേ. ഇവിടെ ക്യാമ്പിൽ ഇവരാരും ഒരു കുറവും വരുത്തിയിട്ടില്ല. ഇനി പോകുമ്പോൾ അത്യാവശ്യത്തിനു വേണ്ടത് കൂടെ തരുമെന്നും വീട് ക്ലീൻ ആക്കി തരുമെന്നും പറഞ്ഞു, അതിൽ കൂടുതൽ ഇപ്പൊ എന്താ വേണ്ടത് എന്ന്."

ഏകദേശം 10 ദിവസത്തോളം ഭക്ഷണത്തിനുള്ള വക മാത്രമാണ് ക്യാമ്പ് കഴിയുമ്പോൾ അവർക്കു നൽകുന്നത്. പിന്നെ പായ, വീട് വൃത്തിയാക്കാൻ ഉള്ള സാധനങ്ങൾ, ബാഗ്, ക്ലീനിംഗ് ഐറ്റം തുടങ്ങിയവയും .

Furniture , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി പലതും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ള ജീവിതലക്ഷ്യം അതൊക്കെ തിരികെ നേടുക എന്നത് തന്നെ ആയിരിക്കും. മടിയന്മാരായി മാറുകയില്ലെന്നു പ്രതീക്ഷിക്കാം.
(ഇത് വരെയുള്ള പാലിയേറ്റീവ് റിലീഫ് കിറ്റ് വിതരണ സമയത്തു ചില കുടുംബങ്ങളെ അങ്ങനെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എങ്കിലും)

മറ്റൊരു കാര്യം ഉറപ്പാണ്. വീട്ടിൽ എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാക്കിയോ അതിലേറെ രക്ഷിതാക്കൾക്ക് വേദന ആ വീട്ടിലെ വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ടത്തിനെ ഓർത്തായിരിക്കും.
കാരണം തങ്ങളുടെ ഭാവി അവരിലാണ് ഇവർ സ്വപ്നം കണ്ടിരുന്നത്.
ഇന്ന് പട്ടാമ്പി ക്യാമ്പിൽ കുട്ടികൾക്ക് ബാഗും നോട്ട് ബുക്കും കൊടുത്തപ്പോളാണ് ആ ക്യാമ്പിൽ തെളിമ നിറഞ്ഞതായി ഞാൻ ശ്രദ്ധിച്ചത്.

ഇത് വരെ കര കയറാൻ കേരളം ഒന്നടങ്കം അവരെ സഹായിച്ചു.
ഇനിയവർക്ക് വേണ്ടത് നമ്മുടെ സപ്പോർട്ട് മാത്രമാണ്.
പലരെയും മാനസികമായും മറ്റും പര്യാപ്തരാക്കാൻ. ദുരന്തത്തിന്റെ ആഘാതം അത്ര പെട്ടെന്നൊന്നും അവരിൽ നിന്ന് പോകില്ലെന്ന് ഓർക്കണം.കാരണം മുങ്ങുന്നത് വരെ അവർക്ക് ഉറപ്പില്ലായിരുന്നു കരയ്ക്ക് കയറ്റാൻ ചുറ്റുമുള്ള "മനുഷ്യര് "വരുമെന്ന്.
എന്തായാലും നമുക്കിനിയും ഒറ്റകെട്ടായി കേരളത്തെ പുതുക്കി പണിയാം❤

No comments:

Post a Comment