Tuesday, 9 October 2018

കതപുസ്തകം

ജീവിതത്തിൽ എനിക്ക് ഇടക്കിടക്ക് ഓര്മ വരുന്ന ഒരു കൊച്ചു കഥയുണ്ട്. പണ്ടെന്നോ കഥാപുസ്തകത്തിൽ വായിച്ചതാണ്.
കഥയുടെ ചുരുക്കം ഇങ്ങനെയാണെന്നു തോന്നുന്നു.
ഒരിക്കൽ ഒരു പിതാവും മകനും ഒരു കഴുതയെയും കൊണ്ട് പട്ടണത്തിൽ നിന്ന് സാധനങ്ങളുമായി ഗ്രാമത്തിലേക്ക് വരികയായിരുന്നു.
യാത്രയുടെ തുടക്കത്തിൽ മകനെ കഴുത പുറത്തിരുത്തി അച്ഛൻ നടന്നു കൊണ്ടിരുന്നു, അങ്ങനെ ഒരു കവലയിലെത്തിയപ്പോൾ ആളുകൾ ആ മകനെ കളിയാക്കാനും ഉപദേശിക്കാനും തുടങ്ങി,
പ്രായമായ അച്ഛനെ നടത്തി മകൻ സുഖിച്ചു കഴുതപ്പുറത്ത് കയറി പോകുന്നുവെന്ന് ആക്ഷേപിച്ചു.
മകനും അത് ശെരിയാണെന്നു തോന്നി
അങ്ങനെ അച്ഛനെ കഴുതപ്പുറത്തിരുത്തി മകൻ കഴുതയെ പിടിച്ചു നടക്കാൻ തുടങ്ങി.
നടന്നു നടന്നു അങ്ങനെ അവർ അടുത്ത കവലയിലെത്തി. അപ്പോഴതാ ആളുകൾ പറയുന്നു. എന്ത് ക്രൂരനായ അച്ഛനാണിയാൾ, ആ കൊച്ചു മകനെ നടത്തിച്ചു അച്ഛനതാ കഴുതപ്പുറത്ത് വിലസി ഇരിക്കുന്നു.

അച്ഛനും ശെരിയാണെന്നു തോന്നി.അദ്ദേഹം തന്റെ മകനെ കൂടെ കഴുതപ്പുറത്തിരുത്തി യാത്ര തുടർന്നു.
അങ്ങനെ മറ്റൊരു കവലയിൽ അവരെത്തി ചേർന്നു.
അപ്പോഴതാ അവിടുത്തെ ആളുകൾ അവരെ ഇങ്ങനെ പരിഹസിക്കുന്നു.
എന്തൊരു മനുഷ്യരാണിവർ, പാവം കഴുതയെ കൂടുതൽ പ്രയാസത്തിലാക്കി രണ്ടുപേരുമതാ കഴുതപ്പുറത്ത് ഞെളിഞ്ഞിരുന്നു സുഖമായി യാത്ര ചെയ്യുന്നു.

ഇത് കൂടെ കേട്ടതോടെ രണ്ടു പേരും താഴെയിറങ്ങി നടക്കാൻ തുടങ്ങി, അപ്പോൾ ആളുകൾ ഇങ്ങനെ പരിഹസിച്ചു, എന്തൊരു വിഡ്ഢികളാണിവർ, സ്വന്തമായൊരു കഴുതയുണ്ടായിട്ടു രണ്ടു പേരുമതാ നടന്നു പോകുന്നു...

കഥയിങ്ങനെ തുടർന്ന് കൊണ്ടിരിക്കും.
ഇത് പോലെ തന്നെയാണ് പ്രത്യക്ഷത്തിൽ കാണപ്പെടുകയോ കാണിക്കപ്പെടുകയോ ചെയ്യുന്ന ഓരോ പ്രവർത്തികളെയും ഞാനും നിങ്ങളുമൊക്കെ വിലയിരുത്തുന്നത്.സ്വന്തം
നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിയുടെ പ്രാധാന്യവും ലക്ഷ്യവും നന്മയും ഉൾക്കൊണ്ട് കൊണ്ട് മുന്നേറാൻ എല്ലാവർക്കുമകട്ടെ.

No comments:

Post a Comment