Thursday, 18 October 2018

പരമ്പ്

പരമ്പ്

ഇന്നത്തെ 'പൂച്ചക്കണ്ണ്' എന്ന അനുഭവത്തിൽ വീടിന്റെ റൂഫ്‌ സീൽ ചെയ്ത 'പരമ്പ് ' എന്ന വസ്തുവിനെ കുറിച്ച് പറഞ്ഞിരുന്നു.
പണ്ട് നെല്ല് പുഴുങ്ങി കെട്ടി വയ്ക്കാനൊക്കെ പരമ്പ ഷീറ്റ് ഉപയോഗിച്ചിരുന്നു.
ഓട അല്ലെങ്കിൽ ഈറ്റ പോലുള്ള മുളയിൽ നിന്നാണ് ഇതുണ്ടാക്കുക.
പാരമ്പര്യമായി ഈ materialinte നിർമാണം ചെയ്തിരുന്നവരെ പരമ്പന്മാർ എന്ന് വിളിച്ചിരുന്നു.ഇവർ പരമ്പു നിർമിച്ചു കൃഷിക്കാർക്ക് കൊടുക്കുമ്പോൾ അതിനു പകരമായി നെല്ല് കൊടുക്കും.
പരമ്പിലേക്ക് ചാണകം ചേർത്താൽ ബലം കൂടും.
ഓട കൊണ്ടുള്ള മുറം, കോട്ട, പരമ്പു തുടങ്ങിയ പലതും ഇന്ന് വിപണിയിൽ ഇല്ല എന്നതാണ് സത്യം.
ഈട എന്ന സിനിമയിൽ ഇതിന്റെ നിർമാണത്തെ കുറിച്ചും മറ്റും പറയുന്നുണ്ടെന്നു കേട്ട്.

No comments:

Post a Comment