ഇവർക്ക് കിട്ടിയ ഈ അംഗീകാരം നാളെയുടെ വലിയ പ്രതീക്ഷ കൂടിയാണ്.
കൂടുതൽ ഉന്നമനത്തിലേക്ക് നയിക്കാൻ ,കൂടുതൽ പേർക്ക് പ്രചോദനവും തണലും പ്രതീക്ഷയും നല്കാൻ ഈ അംഗീകാരം ഇവർക്ക് ഒരു വലിയ കൈമുതലാകുമെന്നുറപ്പുണ്ട്.
സ്വന്തമായി അടച്ചുറപ്പില്ലാത്ത വീടില്ലെന്നു ഓർത്തു ഇവരുടെ വലിയ ലക്ഷ്യങ്ങൾ ഇനി പിന്നോട്ട് പോവാതിരിക്കാൻ കൂടിയാണ്
മലയാള അക്ഷരങ്ങളെ സ്നേഹാക്ഷരങ്ങളായി ചേർത്ത് പിടിച്ചു സംഘാടകർ അക്ഷരവീടായി സമ്മാനിച്ചത്.
ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള മലയാള ഭാഷ ഇനിയും നീണ്ടു പോയിരുന്നെങ്കിലെന്നു പലരും ആഗ്രഹിച്ചു പോയ നിമിഷം.
മറുമൊഴി സംഭാഷണത്തിൽ കഴിഞ്ഞു പോയ പ്രളയത്തിന്റെ സമയത്തു ചോർന്നൊലിച്ചു ചിതലരിച്ചു വീഴാറായ വീട്ടിൽ കുടുംബവുമൊത്ത് കഴിച്ചു കൂട്ടിയപ്പോൾ അനുഭവിച്ച ഭീകരതയേയും, മരിച്ചു പോയ ആസിഫ മോളെയുമാണ് ഉല്ലു ഓർത്തത്.
ഇനിയധികം കാത്തിരിക്കേണ്ടി വരില്ല.
പുതിയ വീട്ടിലേക്ക് കാലെടുത്തു വയ്ക്കാൻ...
❤❤❤
Tuesday, 9 October 2018
അക്ഷരവീട്
Subscribe to:
Post Comments (Atom)
No comments:
Post a Comment