ജനിച്ച നാട് ഒരു വികാരം തന്നെയാണ്.പലപ്പോഴും സ്വർഗമായി സ്വപ്നത്തിൽ കാണുന്നത് തറവാടാണ്.
പെരുന്നാളിന്റെ അന്ന് നാട്ടിൽ പോകുവായിരുന്നു.ഒറ്റക്കാണ് പോയത് ഇരുട്ടാവാനായി railwayഇൽ എത്തിയപ്പോൾ തന്നെ.
വീട്ടിലേക്ക് ബസ് കേറി, ജനിച്ച ഹോസ്പിറ്റലിന്റെ മുന്നിലൂടെ ആണ് ബസ് പോകുന്നത്, എന്താണെന്നറിയില്ല എപ്പോ ആ വഴി പോയാലും കൂടെയുള്ളവരോട് ഹോസ്പിറ്റലും ചൂണ്ടിക്കാണിച്ചു ആവേശത്തിൽ ഞാൻ പറയും, ഇവിടെ ആണ് ഞാൻ ജനിച്ചത് എന്ന്.
അങ്ങനെ ഇത്തവണയും ആവേശമായി, ബസിൽ തൊട്ടടുത്തിരിക്കുന്ന അപരിചിതയായ ഒരു സ്ത്രീയോടും ഞാനത് പങ്കു വെച്ചു..
പാലക്കാട് വന്നിട്ട് വര്ഷങ്ങളായി. എന്നാലും മലപ്പുറം മണ്ണെനിക്കൊരു ധൈര്യവും ആവേഷവുമാണ്. എവിടെ പെട്ടാലും ആരെങ്കിലും ഓടി എത്തുമെന്ന പ്രതീക്ഷ.
9 മണി വരെയൊക്കെ ഒറ്റക്ക് നടക്കാനുള്ള ധൈര്യവും അവിടുണ്ട്.
പറഞ്ഞു വരുന്നത്,
അങ്ങനെ കുറച്ചൂസം മുന്നേ ഞാനും എന്റെ ഒരു സുഹൃത്തും സന്ധ്യയോടടുക്കാറായ നേരത്തു ബാഗും തൂക്കി മറ്റൊരു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവുകയാണ്.
ഏറി വന്നാൽ മുക്കാൽ മണിക്കൂർ യാത്ര.
ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നേരത്ത് അവളുടെ ഉമ്മ ആവലാതി പെട്ടു.
പത്രങ്ങളിൽ ദിവസവും ഓരോന്ന് കേൾക്കുന്നതാണ്, സൂക്ഷിച്ചു പോകണം.എനിക്ക് പേടിയാണ് നിങ്ങൾ അവിടെ എത്തുന്നത് വരെ, പിന്നെ നമ്മളെ പോലെ ചിന്തിക്കുന്നവരല്ല നാട്ടുകാർ, ഇങ്ങള് എന്തായാലും മുന്നിലെ റോഡിലൂടെ പോകേണ്ട, ബാക്കിലെ വഴിയിലൂടെ പൊക്കോ എന്ന്.
എന്തോ വിഷമം തോന്നി,
എന്നാലും ആ ഉമ്മയെ ധൈര്യപ്പെടുത്താൻ ഇങ്ങനെ പറഞ്ഞു,
"എനിക്ക് ഇവളുണ്ട്, ഇവൾക്ക് ഞാനും, ഞങ്ങൾക്ക് പടച്ചവനും, കൂടാതെ ഞങ്ങളൊരു നല്ല കാര്യത്തിനാണ് ഇറങ്ങി പുറപ്പെടുന്നതും.അത് കൊണ്ട് അവന്റെ കാവൽ ഉണ്ടാകുമെന്നും ഉറപ്പുണ്ട്.."
അങ്ങനെ ആ ഉമ്മയുടെ നിർദേശം അനുസരിച്ചു ഇടവഴിയിലൂടെ ഞങ്ങൾ റോഡിലെത്തി.അപ്പോഴുണ്ട് 2 സ്ത്രീകൾ ഞങ്ങൾക്ക് എതിരെ വരുന്നു.
എന്നിട്ട് പിരികം തിരിച്ചു കൊണ്ട് യാതൊരു മുഖവുരയും കൂടാതെ ഒരു ചോദ്യം.
"എവിടേക്കാണ് കുട്ടികളെ ഈ മഗ്രിബിന്റെ നേരത്തു ഒരുങ്ങി പുറപ്പെടുന്നത് എന്ന്.."
ഞങ്ങള് കാര്യമായൊന്നും പറയാതെ നടത്തിനു സ്പീഡ് കൂട്ടി അവരെ കടന്നു പോയി,
ഞാനവളോട് ചോദിച്ചു അവരാരാണെന്നു, അവൾക്കും അറിയില്ലത്രേ.
എന്തോ അപ്പോൾ എനിക്ക് ഒരു കാര്യത്തിൽ ആശ്വാസം തോന്നി, ജനിച്ചത് അവിടെ ആണെങ്കിലും വളർന്നത് ഇവിടെ ആയത് നന്നായി എന്ന്.
ഒരു പക്ഷെ ആ സ്ത്രീയുടെ ചോദ്യത്തെ കെയർ ആയും എടുക്കാം, പക്ഷെ എനിക്കത് അങ്ങിനെ അവിടെ തോന്നിയില്ല.
എന്തായാലും അവരെ നമുക്ക് തിരുത്താൻ ആവില്ല.
രാത്രി യാത്ര ഒറ്റക്കാണെങ്കിലും അല്ലെങ്കിലും പരമാവധി ഒഴിവാക്കുന്ന ഒരാളാണ് ഞാൻ. എന്നിരുന്നാലും അത്യാവശ്യ സമയത്തു യാത്ര ചെയ്യുമ്പോൾ കാരണമാറിയാതെ അത് ചോദ്യം ചെയ്യന്നവരോട് എന്തോ ഒരു വല്ലായ്മ തോന്നുന്നു.
നാട്ടിൻ പ്രദേശമല്ലേ, അങ്ങനെ ഒക്കെ ഉണ്ടാകാം എന്ന് സമാശ്വസിക്കുന്നു, ജനിച്ച നാട്ടിൽ നിന്നും ആ ചോദ്യം കേട്ടപ്പോൾ അല്പം വിഷമം വന്നു എന്ന് മാത്രം.
എന്തൊക്കെ ആയാലും പറ്റുന്ന കാലമത്രയും പടച്ചോനനുഗ്രഹിച്ചാൽ ഹൃദയങ്ങൾ തേടിയുള്ള യാത്രകൾ തുടരുക തന്നെ ചെയ്യും🦋 വിധിയുണ്ടെങ്കിൽ
ജനിച്ച മണ്ണിലേക്ക് മടങ്ങാനും ശ്രമിക്കും🦋🦋🦋
No comments:
Post a Comment