സ്നേഹം നിറഞ്ഞ സുഹൃത്തുക്കൾക്ക് വേണ്ടി,
ഉമ്മുൽകുൽസ് അപ്പക്കാട്
എന്ന ഫേസ്ബുക്ക് പേജ് ഒന്ന് search ചെയ്താൽ ഞാൻ രണ്ടു ദിവസമായി പോസ്റ്റ് ചെയ്യുന്ന വിത്ത് പേനയുടെ നിർമ്മാതാവായ ഉമ്മുക്കുലുസ് എന്ന ഉല്ലുവിനെ നിങ്ങൾക്ക് പരിചയപ്പെടാവുന്നതാണ്. പേനയെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി
ഉല്ലുവിന്റെ പിക് അടക്കമുള്ള ഒരു ന്യൂസ് പേപ്പർ കട്ടിംഗ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഒരുപാട് പേര് സ്നേഹത്തോടെ എന്താണ്, എങ്ങനെയാണു എന്നൊക്കെ ഇൻബോക്സിൽ വന്നു
ചോദിക്കുന്നു. എല്ലാവർക്കും ഉള്ള ഉത്തരം ആയാണ് എൻ്റെ ഈ പോസ്റ്റ്.
നമ്മുടെ സാമ്പത്തിക,ശാരീരിക സൗകര്യങ്ങൾ അധികരിച്ചത് കൊണ്ട് തന്നെ കിട്ടാവുന്നതിൽ ഏറ്റവും ലാവിഷ് ആയി തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നത് ഉല്ലുവിനെ പോലെ ഉള്ളവരുടെ അതിജീവനത്തിന്റെ വഴികൾ നോക്കി കാണാൻ കഴിയുമ്പോളാണ്. സുഹറ സു എന്ന എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് ഉല്ലുവിനെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്.
രണ്ടു കൈകൾ നന്നായി ഉപയോഗിക്കാമായിരുന്നിട്ടും നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നു തോന്നിയത് ഉല്ലുവിന്റെ കാലു കൊണ്ട് നിർമിച്ച പേനയെ കുറിച്ച് അറിയാൻ കഴിഞ്ഞപ്പോൾ ആണ്. വിവിധയിനം കളർ പേപ്പർ ഉപയോഗിച്ചു നിർമിച്ച മൊഞ്ചുള്ള ആ പേനയേക്കാൾ എനിക്ക് മൊഞ്ചു തോന്നിയത് അതിന്റെ പ്രതേകതകൾക്ക് ആണ്. പ്ലാസ്റ്റിക് ഒരു വലിയ വിപത്തായി അവശേഷിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് അതൊഴിവാക്കാൻ പറ്റുന്ന സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വരും തലമുറയ്ക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.
* ഉല്ലുവിന്റെ ഈ പേന റീഫില്ലർ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പേപ്പർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മറ്റു പേനകൾ ഭൂമിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദോഷം ഈ പേന ഉണ്ടാക്കുന്നില്ല.(സാധാരണ നാം ഉപയോഗിക്കുന്ന
പേനയുടെ ക്വാളിറ്റിയിൽ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ് എന്നതിനാൽ പേന കൊണ്ട് എഴുതി ശീലിച്ചു തുടങ്ങിയ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ നന്നായി ഉപയോഗിക്കാൻ ഈ പേന സഹായകരമാണ്)
* ullu paper seed pen എന്ന് ഇതിനെ വിശേഷിപ്പിക്കാൻ കാരണം, പേന നിർമാണത്തിൽ അതിനകത്തു ഏതെങ്കിലും ഒരു ചെടിയുടെ വിത്ത് കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞാൽ നാളെ മണ്ണിൽ മുളച്ചേക്കാവുന്ന ആ ചെടി നമുക്ക് നൽകുന്ന സന്ദേശം ചെറുതല്ല. (പേന ഉപയോഗം കഴിഞ്ഞാൽ വിത്ത് പുറത്തെടുക്കാൻ ശ്രമിക്കേണ്ടതില്ല, പേനയോടെ തന്നെ കളഞ്ഞാൽ മതിയാകും. വിത്ത് പുറത്തെടുക്കാൻ ശ്രമിക്കുന്നത് ചിലപ്പോൾ താഴെ വീണോ, നിക്ഷേപിക്കുന്നിടത്തു നിന്ന് പെട്ടെന്ന് തന്നെ വെള്ളത്താലോ, പക്ഷികൾ കൊത്തികൊണ്ടുപോയോ നഷ്ടപ്പെടാൻ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ. പേന നശിക്കുന്നതോടെ വിത്ത് മുളച്ചേക്കാവുന്നതാണ്.)
ഇതിനൊക്കെ പുറമേ ഈ പേന വാങ്ങി ഉപയോഗിക്കുന്നത് നമ്മൾ ഉല്ലുവിന് വേണ്ടി ചെയ്യുന്ന നന്മ കൂടിയാണ്. ഒരു പേനയ്ക്ക് 10 രൂപയാണ് വില.
ചെറിയ സ്റ്റോക്ക് എൻ്റെ കയ്യിൽ ഇപ്പോൾ ഉണ്ട്.അത്യാവശ്യം വേണ്ടവർ അറിയിക്കുക.ഒരുപാട് പേന ആവശ്യം ഉള്ളവർ സുഹറ യുമായി കോൺടാക്ട് ചെയ്യുക. ഉല്ലുവിനെ പോലെയുള്ള ഒരുപാട് പേർ ഇത്തരം പേന ഉണ്ടാക്കുന്നുണ്ട്.നമുക്ക് ചെയ്യാൻ പറ്റുന്ന ഏതൊരു നന്മയുടെയും പങ്കാളി ആവാൻ കഴിയുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. നമുക്ക് ഒരുപാട് പേരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ചെറിയ നന്മ കൊണ്ട് ഒരാളെ എങ്കിലും ഉയർത്താൻ കഴിഞ്ഞാൽ...
ഈ നന്മയിൽ പങ്കാളി ആവാൻ ആഗ്രഹിച്ചു എന്നിലേക്കെത്തിയ പ്രിയപ്പെട്ടവർക്ക് നന്ദി...
❤
Ashique Abdul Salam
RamIz Muhammed
AzHhar
Najma Faisal
Dill Jan
അൽ ജിന്ന്
ഉമ്മുൽ കുലുസിനെ കുറിച്ചുള്ള മീഡിയ one റിപ്പോർട്ടിന്റെ ലിങ്ക് താഴെ ചേർക്കുന്നു.
👇
https://m.facebook.com/story.php?story_fbid=261475547923222&id=100021823351368
നസ്രി നമ്പ്രം.
No comments:
Post a Comment