Thursday, 5 July 2018

ആപേക്ഷികം

ആപേക്ഷികമായ ഒരു കാര്യം തന്നെയാണ് പറയാൻ പോകുന്നത്. എന്നിരുന്നാലും പ്രിയപ്പെട്ടവരുടെ നിലപാടുകളും കേൾക്കാൻ ആഗ്രഹിക്കുന്നു.
ഇന്ന് കണ്ടൊരു സംഭവം പറയാം.

പട്ടാമ്പിയിൽ നിന്നും ഞാൻ ഒറ്റപ്പാലം വഴി ഉല്ലുവിന്റെ വീട്ടിലേക്ക് ഒരു സന്തോഷ വാർത്ത അറിയിക്കാൻ ബസിൽ പോയി കൊണ്ടിരിക്കുകയാണ്.
അങ്ങനെ ബസ് വാണിയംകുളത്തെത്തി. ഒരു വയസ്സായ അമ്മാമ്മ ബസിൽ കയറി.
ബസിൽ താരതമ്യേനെ തിരക്ക് കുറവാണ്, കൂടാതെ നടുവിലായി ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നുമുണ്ട്.
പക്ഷെ അമ്മാമ്മ കയറിയതും മുന്നിലെ കമ്പിയിൽ പിടിച്ചു നിൽക്കുകയാണ്.ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആയതു കൊണ്ട് വണ്ടിക്ക് നല്ല വേഗതയുമുണ്ട്.
അത് കണ്ട് ആധി കൊണ്ടാണെന്നു തോന്നുന്നു അമ്മമ്മയുടെ അടുത്തിരിക്കുന്ന ഒരു സഹോദരി അവർക്ക് പുറകിലെ സീറ്റ് കാണിച്ചു കൊടുത്തു.
അപ്പോൾ അമ്മാമ്മ പറഞ്ഞു ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുമെന്നു,
എന്തോ സീറ്റ് കാണിച്ചു കൊടുത്ത ചേച്ചിക്ക് വിഷമവും ചമ്മലും ഒക്കെ ആയി.
തൊട്ടടുത്ത സ്റ്റോപ്പിൽ അമ്മാമ്മ ഇറങ്ങുകയും ചെയ്തു.പക്ഷെ ആ ചേച്ചി ഒറ്റപ്പാലം വരെ കനപ്പിച്ച മുഖവുമായി യാത്ര തുടർന്നു.

തീർച്ചയായും ആ ചേച്ചി ചിന്തിച്ചിട്ടുണ്ടാകും ഓഹ്, ഒരു നല്ല കാര്യം ചെയ്തതാ..അപ്പൊ ഇങ്ങനേം വഷളായി, എന്ന്..
കൂടാതെ ഇനിയൊരിക്കൽ ഇത് പോലെ നന്മ ചെയ്യാൻ അവസരം ഉണ്ടായാൽ മുൻ അനുഭവം ഓർത്തു ചമ്മതിരിക്കാൻ അവര് ചിലപ്പോൾ വാ പോലും തുറക്കില്ല.
ശെരിയല്ലേ..

ഇത് ഏറ്റവും last കണ്ട ഏറ്റവും ചെറിയ ഉദാഹരണം പ്രിയപ്പെട്ടവർക്ക് മുന്നിൽ അവതരിപ്പിച്ചു എന്ന് മാത്രം.
സമാനമായ മാനസികാവസ്ഥ നേരിടുന്ന ധാരാളം അനുഭവങ്ങൾ നമുക്കോരോരുത്തർക്കും ഉണ്ടായിട്ടുണ്ടാകും.
മറ്റുള്ളവരെ ഹെല്പ് ചെയ്യാൻ പോയിട്ട് ശശിയായ അവസ്ഥ.
ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടായാൽ രണ്ടാമത് അതെ കാര്യം ചെയ്യാൻ നിങ്ങൾ താല്പരരാകാറുണ്ടോ?
പ്രിയപ്പെട്ടവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും അറിയിക്കുമല്ലോ..

ഇനി എനിക്കാണ് ഈ സാഹചര്യം ഉണ്ടാകുന്നതെങ്കിൽ ഞാൻ പിന്നെയും പോയി ചിലതിലൊക്കെ തലയിടാറുണ്ട്.മുന്നേ ഉണ്ടായ അനുഭവം ഒക്കെ ഓർമ വരും, അപ്പോൾ അത് ഏതോ ഒരിടത്തു ആർക്കോ വേണ്ടി അല്ലെ, ഇത് വേറെ സാഹചര്യം അല്ലെ എന്ന് ചിന്തിക്കും.
ഏറ്റവും കൂടുതൽ ഞാൻ ചമ്മിയിട്ടുള്ളത് ചിലരുടെ ഒക്കെ മുഖത്ത് നോക്കി ചിരിച്ചിട്ടാണ്, സത്യം പറഞ്ഞാൽ അവര് നമ്മളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, പക്ഷെ ഞാൻ ചിരിച്ചിട്ടും അവരെന്നെ മൈൻഡ് ചെയ്തില്ലല്ലോ എന്ന പരിഭവം തോന്നും കുറച്ചു നേരത്തേക്ക്.പിന്നെ മറന്നു പോകും🦋

അപ്പോൾ നിങ്ങളുടെ അനുഭവങ്ങളും അതിനെ കൈകാര്യം ചെയ്ത വഴികളും എല്ലാം താഴെ കുറിക്കുമല്ലോ..
സ്നേഹത്തോടെ സുഹറ🦋🦋🦋

No comments:

Post a Comment