ഒരുപാട് നാളായി കാത്തിരുന്ന എണ്ണപ്പെട്ട അവധി ദിനങ്ങൾ കയ്യിലെത്തി ചേർന്ന്.അങ്ങനെ പെരുമഴയത്ത് പ്രിയപ്പെട്ടവരേ ഒക്കെ കാണാൻ കോഴിക്കോടെത്തി.
വല്ലിമ്മാനോട് യാത്ര പറഞ്ഞു മൂത്തമ്മടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉച്ചയായിരുന്നു.ശക്തമായ മഴയിൽ കാലിക്കറ്റ് railwayil ഓട്ടോ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ എങ്ങും പരിചയമില്ലാത്ത ഒരു ഏട്ടൻ കുട പിടിച്ചു തന്നു.
പിന്നീട് zainaba ടീച്ചറുടെ differently abled ആയ 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന പരിശീലന കേന്ദ്രമായ 'വീ സ്‌മൈൽ' എന്ന സ്ഥാപനം സന്ദർശിച്ചു.അവിടുത്തെ പ്രവർത്തന രീതികൾ മനസ്സിലാക്കാനായിരുന്നു പോയത്.പക്ഷെ സൈന ടീച്ചറുമായി വല്ലാത്തൊരു സൗഹൃദത്തിലായി.പിന്നെ ഒത്തിരി നേരം സ്വപ്‌നങ്ങൾ പങ്കു വച്ചപ്പോൾ വൈകുന്നേരം ആയതറിഞ്ഞില്ല.പിന്നെ 'ഡ്രീം ഓഫ് അസ് 'ന്റെ കൂട്ടുകാരെ കണ്ടു ഉല്ലുവിന്റെ പേന ഏല്പിച്ചു.പിന്നെയും ഒത്തിരി കൂട്ടുകാരെ,ഹൃദയത്തോട് ചേർന്നവരെ കണ്ടു.ഒത്തിരി സംസാരിച്ചു.മനസ്സ് നിറഞ്ഞു.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.എവിടെ സ്റ്റേ ചെയ്യുമെന്നായി.ഹോസ്റ്റൽ നോക്കാം എന്ന് ആലോജിച്ചപ്പോളാണ് രേവതി ചേച്ചിയും രജീഷ് ഏട്ടനും എന്നോട് കസബ പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞത്.
'ഓഹ് അതിനടുത്തായിരിക്കും' ഹോസ്റ്റൽ എന്ന ധാരണയിൽ അവിടെ ചെന്നിറങ്ങി.
3 ചേച്ചിമാർ അവിടെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
എന്നെ അവിടെ ആക്കിയ ശേഷം രേവതി ചേച്ചിയും എട്ടന്മാരും തിരിച്ചു പോയി..
അങ്ങനെ അഡ്മിഷൻ procedure കഴിഞ്ഞു, 'എത്രയാ rent ?'എന്ന് ഞാൻ ചോദിച്ചു, ആപ്പോഴുണ്ട് അവിടുത്തെ സ്റ്റാഫായ പ്രീത ചേച്ചി ഒരു ആക്കി ചിരി,
'എന്ത് പറ്റി?' ഞാൻ സംശയത്തോടെ ചോദിച്ചു.
'ഇത് മോളെ സർക്കാരും സാമൂഹിക നീതി വകുപ്പും കൂടെ നടത്തുന്ന "എന്റെ കൂട്" എന്ന പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റൽ ആണ്, തെരുവോരങ്ങളിലുവർക്കും രാത്രി കോഴിക്കോട് നഗരത്തിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വൈകുന്നേരം 6 മണി മുതൽ രാവിലെ 7 മണി വരെ തങ്ങാൻ കഴിയുന്ന ഒരു അഭയ കേന്ദ്രമാണ്.'
'ആഹാ.. കൊള്ളാല്ലോ..
അപ്പൊ എത്ര ദിവസം വേണമെങ്കിലും നിൽക്കാമോ..?'
'ഇല്ല 3 ദിവസം മാക്സിമം'
'അതെയോ!'
'അതെ..!'
'എന്തായാലും കൊള്ളാം.. എന്നിട്ട് തെരുവിലുള്ളവരൊക്കെ വരുന്നുണ്ടോ..?'
'എവിടെ വരാൻ, അവർക്ക് എത്ര മഴയാണേലും അല്ലേലും സ്ഥിരമായി അന്തിയുറങ്ങുന്നവിടെ തന്നെ മതി.
പിന്നെ വരുന്നത് കുട്ടിയെ പോലുള്ള യാത്രക്കാർ, വല്ല എക്സാമിന്നും വന്നു സിറ്റിയിൽ പെട്ട് പോകുന്ന സ്ത്രീകൾ ഒക്കെയാണ്..'
'ഉവ്വോ..?'
'വന്നാൽ അവർക്ക് എത്ര സുഖമാണ്.എത്ര ബെഡുകൾ,ബാത്റൂമുകൾ, സർക്കാർ അവർക്കായി സൗകര്യമൊരുക്കിയിരിക്കുന്നു.'
'അപ്പോൾ നമുക്ക് അവരെ തെരഞ്ഞു പോയി കൂട്ടി കൊണ്ട് വരാൻ പറ്റില്ലേ..?'
'അതെ,അതിന്റെ ഭാഗമായി നമ്മൾ ഒരുപാട് ക്യാമ്പിങ്ങ് ചെയ്തിട്ടുണ്ട്.പക്ഷെ ആരും വന്നില്ല.'
'ഇത് പോലെ എല്ലാ ജില്ലകളിലും ഉണ്ടോ?'
'വൈകാതെ തുടങ്ങും.തൃശൂർ തുടങ്ങി എന്ന് തോന്നുന്നു.ഇപ്പോൾ കാലിക്കറ്റ് മാത്രമാണ് പ്രവർത്തനത്തിലുള്ളത്.'
'എത്ര വർഷമായി ഇത് തുടങ്ങിയിട്ട്?'
'2015ൽ മുനീർ സർ ഉദ്‌ഘാടനം ചെയ്ത പ്രൊജക്റ്റ് ആണ്.
ഇനി വൈകാതെ building ഓക്കേ ആയാൽ പുരുഷന്മാർക്കും ഇത് പോലൊരു സ്ഥാപനം തുടങ്ങും.'
ഇത്രയൊക്കെ കേട്ടപ്പോൾ ഭരണ വ്യവസ്ഥയോട് വല്ലാത്ത മതിപ്പു തോന്നി,കൂടെ ഇത്തരം സൗകര്യങ്ങളും അവകാശങ്ങളും ഒരുക്കിയിട്ടും അത് വിനിയോഗിക്കാതെ ഉപയോഗശൂന്യമാക്കുന്ന അര്ഹതപ്പെട്ടവരോട് ഇത്തിരി വിദ്വേഷവും സങ്കടവും തോന്നുകയും ചെയ്തു.കൂടുതൽ ക്യാമ്പയ്‌ഗ്‌നുകൾ കൂടുതൽ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്പൊ കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാൻ പറഞ്ഞു വരുന്നത്, എന്റെ പ്രിയപ്പെട്ട സ്ത്രീ മഹാജനങ്ങളെ, ഇനി രാത്രിയിൽ കാലിക്കറ്റ് നിങ്ങൾ ഒറ്റപ്പെട്ടാൽ നേരെ കസബ പോലീസ് സ്റ്റേഷൻ അടുത്തുള്ള "എന്റെ കൂട്ടിലേക്ക്" ധൈര്യമായി പുറപ്പെട്ടു കൊള്ളുക, സുരക്ഷിതമായി ഉറങ്ങാം.മൂന്നുപേരുണ്ടു, സ്നേഹം പകുത്തു നല്കാൻ, അവരുണ്ടാക്കിയ ഭക്ഷണം നമുക്ക് സ്നേഹത്തോടെ വിളമ്പിത്തരനും, തീര്ത്തും സൗജന്യമായിട്ടു.
❤
No comments:
Post a Comment