Tuesday, 31 July 2018

വിധി

നിർണായകമായ ഒരു മാസവും വര്ഷവുമാണ് മുന്നിലുള്ളത്,നാഥൻ നൽകുന്ന ഏത് അവസ്ഥയെയും നേരിടാൻ മനസ്സ് സജ്ജമാക്കിയിട്ടുണ്ട്, കിട്ടിയാലും നഷ്ടപെട്ടലും അതിൽ അവൻ നന്മ കണ്ടിട്ടുണ്ടെന്നു ഉറപ്പാണ്.പ്രിയപ്പെട്ടവർ നല്ല വാക്കുകൾ കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
🦋

Monday, 30 July 2018

കൂട്ടായ്മ

കഴിഞ്ഞ ദിവസം ഞാനും അനിയനും ഇങ്ങനെ നടന്നു വരികയായിരുന്നു...
ഇടയ്ക്കു വച്ച് അവനെന്നോട്
'"താത്താ, പെട്ടെന്ന് ഇയ്യു മരിച്ചു പോയാൽ, ഇയ്യു ഇപ്പോ ചെയ്യുന്ന കാര്യമൊക്കെ ആരാണ് ഏറ്റെടുത്തു ചെയ്യുക?" എന്ന് ചോദിച്ചു.

(സത്യം പറഞ്ഞാൽ അതിനു ഞാനിപ്പോ കാര്യമായി ഒന്നും ചെയ്യുന്നില്ല, എന്തേലും നന്മകൾ ഇനിയെങ്കിലും ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുന്നു,)

എന്തായാലും അവന്റെ ചോദ്യം എന്റെ മനസ്സിൽ വല്ലാതെ strike ചെയ്തു,
"അല്ല, അസ്ലൂ, എന്താ നീയിപ്പോ ഇങ്ങനെ ചോയ്ക്കാൻ കാരണം?"

"ഇന്നലെ സ്കൂളിൽ ഒരു അസംബ്ലി ഉണ്ടായിരുന്നു,ആദ്യമായാണ് അസംബ്ലി വിളിക്കുന്നെ, അതിൽ ടീച്ചർ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞു, ഒരുപാട് സേവനങ്ങൾ ഒക്കെ ചെയ്ത എക്കാലത്തും മാതൃകയായ ഒരു പെൺകുട്ടിയെ കുറിച്ച്, ഒരുപാട് വിശക്കുന്ന ആളുകൾക്ക് അന്നം എത്തിച്ചു കൊടുത്ത അവൾ നാട്ടിലെ നിന്ന് പോയ പഴയ ഒരു കൂട്ടായ്മയെയും പുനർജനിപ്പിച്ചിരുന്നത്രെ, അങ്ങനെ പെട്ടെന്നൊരു ദിവസം അവൾ ആക്സിഡന്റ് ആയി മരിക്കുന്നു, ഇപ്പോൾ അവൾ ചെയ്തതൊക്കെ നിന്ന് പോയി, പക്ഷെ ചില നാട്ടുകാർ അവളുടെ ഓർമ്മക്കായി അവളുടെ പേരിൽ അവാർഡ് കൊടുക്കൽ എന്ന സംരംഭം ആരംഭിച്ചു, എന്നാലും അവൾ ചെയ്ത ഒന്നും ആവില്ല."

ഇത്രയുമാണ് അവൻ പറഞ്ഞത്,

ഇത്ര കേട്ടതും ഞാൻ പറഞ്ഞു,"ഞാൻ മരിച്ചാലെന്താ നീയുണ്ടല്ലോ" എന്ന്, "ഞാനെന്തെങ്കിലും കൂട്ടായ്മയോ പ്രൊജക്റ്റ് ഓ തുടങ്ങുകയാണെങ്കിൽ തീർച്ചയായും നിന്നെ കൂടെ കൂടിയിരിക്കും, നീ നിനക്ക് കൂടെ ഉള്ളവരെയും."

പലപ്പോഴും സേവനങ്ങൾ ഒറ്റക്ക് ചെയ്യാനാണ് ഞാൻ ഇഷ്ടപെട്ടിരുന്നത്, പക്ഷെ, നമ്മൾ ഇല്ലാണ്ടായൽ ഒരാളെലും നമ്മളെ പ്രതീക്ഷിച്ചു കഴിയുന്നുണ്ടെങ്കിൽ അവരോട് നമ്മുടെ കടമകൾ എങ്ങനെ പാലിച്ചു കൊടുക്കും, ആർക്കും ഇത് വരെ പ്രതീക്ഷകൾ വാനോളം കൊടുത്തിട്ടില്ല,എന്നാലും ചിലരെ ഒക്കെ കേട്ടിരുന്നിട്ടുണ്ട്,ചെറിയ തോതിൽ ആശ്വസിപ്പിച്ചു കൊടുത്തിട്ടുണ്ട്, അത് സേവനം ആണോ എന്നൊന്നും അറിയില്ല,
എന്തായാലും ദൈവം അനുഗ്രഹിച്ചാൽ പ്രിയപ്പെട്ടവർ കൂടെ ഉണ്ടെങ്കിൽ ഒരുപാട് സുമനസ്സുകളെ വാർത്തെടുക്കാൻ, വഴി കാട്ടുവാൻ, അവസരങ്ങൾ അവർക്കു മുന്നിൽ എത്തിച്ചു കൊടുക്കാൻ,മറ്റു കൂട്ടായ്മയെ അവർക്കു മുന്നിൽ പരിജയപ്പെടുത്താൻ ഒക്കെയായി ഒരു എളിയ ശ്രമം എന്ന പോലെ അടുത്ത് തന്നെ ഒരു കൂട്ടായ്മ തുടങ്ങാൻ ഉദ്ദേശിക്കുന്നു,പ്രാര്ഥനകളിലുണ്ടാവണം...ഇപ്പോൾ തന്നെ പലയിടത്തും ഒരുപാട് കൂട്ടായ്മകളുണ്ട്, എന്നിട്ടും സേവനത്തിനര്ഹരായ ഒരുപാട് ആളുകളെയും വിഭാഗങ്ങളെയും ദിവസവും കണ്ടു മുട്ടുന്നു.അത് കൊണ്ടും കൂടെയാണ് ഈ തീരുമാനത്തിലെത്തിയത്,ഈ എഴുത്താണ് എന്റെ ആദ്യത്തെ ആയുധം, വായനക്കാരാണ് അതിന്റെ ശക്തി കൂട്ടേണ്ടത്,
സഹകരണവും പ്രാർത്ഥനയും ഉണ്ടാകണം.🦋

Sunday, 29 July 2018

ശെരി തെറ്റ്

തെറ്റുകൾ ഉണ്ടായത് കൊണ്ട് ശരിയും തിന്മകൾ ഉണ്ടായത് കൊണ്ട് നന്മയും ഇരുട്ടുണ്ടായത് കൊണ്ട് വെളിച്ചവും തിരിച്ചറിയപ്പെടുന്നു.
എല്ലാം എല്ലാം ആപേക്ഷികം മാത്രം!
തിരിച്ചറിവാണ് പ്രധാനം!

Thursday, 19 July 2018

പ്രവർത്തിയും ശീലവും

ചില പ്രവർത്തികൾ ശീലങ്ങളായി കഴിഞ്ഞാൽ അതിനെ പിന്നെ നമുക്ക് നല്ലതെന്നോ കെട്ടതെന്നോ വേർതിരിക്കാനാവില്ല !

ശീലം

ആദ്യമായി  ചെയ്യുന്ന ചില പ്രവർത്തികൾ  നന്മയോ തിന്മയോ ആയി നമുക്ക് അനുഭവപ്പെട്ടേക്കാം..
പിന്നീട് ആ പ്രവർത്തി നമ്മൾ തുടർന്നാൽ അത് നന്മയോ ,തിന്മയോ അല്ല, അത് നമ്മുടെ ശീലം മാത്രമായാണ് നമുക്കനുഭവപ്പെടുക.
എന്നാൽ പുറമെ നിന്നും വീക്ഷിക്കുന്നവരാണ് നമ്മളെ പിന്നീട് നല്ലവരും കെട്ടവരും ആക്കുന്നത്...

Saturday, 14 July 2018

Laksyam

ഞാൻ ആരുമല്ല
പലയിടത്തും
വെറുമൊരു നോക്കുകുത്തി
തട്ടിക്കൂട്ടുകാരി
എങ്കിലും
വീണു കിട്ടിയ അവസരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഞാൻ വാചാലയാവാൻ ശ്രമിക്കുന്നുണ്ട്
പലപ്പോഴും ഞാൻ കാണിക്കുന്ന അലസതയിൽ
എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നാറുണ്ട്...
ഉത്തരവാദിത്തങ്ങളോടുള്ള എന്റെ ആലസ്യം..
പലർക്കും സുപരിചിതമായതിൽ എനിക്കുള്ള പരിചയക്കുറവ്..
തിരിച്ചറിഞ്ഞിട്ടും തിരുത്താത്ത ബോധങ്ങൾ..
എല്ലാം എന്റെ പോരായ്മകൾ തന്നെയാണു..
എന്നാലും ഹൃദയത്തിലെവിടെയോ
നന്മകൾ കാംക്ഷിക്കുന്ന നേരിയൊരു സ്പന്ദനമുണ്ട്..
അതെന്നും കൂടെയുണ്ടാകാണമെന്നു
ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
എന്നാലും എന്നാലും
പലയിടത്തും
ഞാനൊരു കാഴ്ചക്കാരിയാണ്..
നിസ്സഹായയാണ്..
അതിങ്ങനെ താളമില്ലാതെ
ഭാവഭേദങ്ങളില്ലാതെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു..
അങ്ങ് കിഴക്കു സൂര്യനാണോ ഇങ് താഴെ ഭൂമിയാണോ ലക്ഷ്യമെന്നറിയാതെ
തുഴയില്ലാ തോണിയിൽ ഞാനിങ്ങനെ ദിശയറിയാതെ
മന്ദം മന്ദം ഒഴുകുകയാണ്..

Ability കരുണ ullu

ചുറ്റുമുള്ള
ഒരുപാട് പേരിൽ നിന്നും വിഭിന്നമായി ആത്മാഭിമാനത്തോടെയുള്ള ഉല്ലുവിന്റെ ചുവടു വയ്പുകളും മികവുറ്റ കാഴ്ചപ്പാടുകളും പ്രവർത്തികളും  എന്നിൽ എപ്പോഴും അത്ഭുതം തീർക്കാറുണ്ട്. പുറം ലോകവുമായി പരിജയക്കുറവ് ഉള്ള ഉല്ലുവിനെ തീർച്ചയായും
പുറം ലോകം  അറിഞ്ഞിരിക്കണം എന്ന ആഗ്രഹം മനസിലുദിച്ച  നാൾ തൊട്ടു അവളുടെ വ്യത്യസ്തമാർന്ന കഴിവുകളെ പ്രിയപ്പെട്ടവർക്കു മുന്നിൽ അവതരിപ്പിക്കാൻ പലപ്പോഴായി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
നാളിത്ര വരെ വികലാംഗ,വയ്യാത്ത കുട്ടി,കയ്യില്ലാത്ത കുട്ടി എന്നൊക്കെ മുദ്രകുത്തിയ ഉല്ലുവിനെ വിഭിന്ന ശേഷിക്കാരി എന്ന കോണിൽ നിന്ന് കൊണ്ട് ആളുകളെ കൊണ്ട് വീക്ഷിക്കാനും പരിഗണിക്കാനുമുള്ള എളിയ ശ്രമങ്ങൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
ഉല്ലുവിന് മാത്രമല്ല ഉല്ലുവിനെ പോലുള്ള ഓരോ മനുഷ്യരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
പക്ഷെ നാം ചെയ്യുന്നതോ,
തന്നെക്കാൾ ആരോഗ്യത്തിൽ  അണുമണിതൂക്കം കുറഞ്ഞവനോട് പോലും നമ്മൾ മുഖത്തെ പുഞ്ചിരി ഒക്കെ കുഴിച്ചു മൂടി, എവിടുന്നോ വിളിച്ചു വരുത്തി തേച്ചു ഒട്ടിച്ചു നീണ്ട നെടുനിശ്വാസം വിട്ടുകൊണ്ട് ദയനീയമായ ഒരു നോട്ടമുണ്ട് ,ഇങ്ങനെ ഉള്ളവരെ പരിഗണിക്കാതെയും ചേർത്ത് പിടിക്കാതെയും ആലസ്യം കാണിച്ചു കൊണ്ട് സഹതാപത്തിന്റെ നോട്ടം നോക്കി ഒഴിഞ്ഞു മാറൽ നിരുത്തരവാദിത്വം തന്നെയാണ്.

ആ കൈമലർത്തിയുള്ള സഹതാപത്തിന്റെ കാപട്യനോട്ടം നോട്ടം നമുക്കൊന്ന് നിർത്തിക്കൂടെ പ്രിയപ്പെട്ടവരേ.
രോഗമില്ലാത്തവനെയും രോഗിയാക്കുന്നതാണ് സഹതാപത്തിന്റെ നോട്ടവും അതുപോലുള്ള സംസാരങ്ങളും കുത്തി ചോദിക്കലുകളും എല്ലാം.
രണ്ടു കയ്യില്ലാത്തവൻ ഒരിക്കലും മാറാരോഗിയല്ല, അവരാണ് അതി ജീവിച്ചവർ.നമ്മളെക്കാൾ ഒരു പക്ഷെ മനക്കരുത്തും നിശ്ചയ ദാർഢ്യവും കൂടുതൽ ഉള്ളവർ.ആരോഗ്യമുള്ളപ്പോൾ
നമുക്കെല്ലാം ഒരു വിചാരമുണ്ട്,
ഈ അവസ്ഥയിൽ നമ്മൾ എന്നും തുടരുമെന്ന്.
നാളെ ഞാനോ എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരോ വീൽ ചെയറിൽ ഇരിക്കില്ലെന്നു എന്ത് ഉറപ്പുണ്ട്, എന്നിട്ടും വീടുകളിലേക്കും മറ്റു അനുബന്ധ കെട്ടിടങ്ങളിലേക്കും വീൽ ചെയർ കയറ്റാൻ പാകത്തിന് സ്റെപ്പുകളിൽ ഒരു ചെറിയ ഭാഗം സ്ലോപ് ഇടാൻ നമ്മളെത്ര വിമുഖത കാണിക്കുന്നു.
അര്ഹതപ്പെട്ടവരെ നമ്മൾ പാവങ്ങൾ, രോഗികൾ, ഇല്ലാത്തോർ എന്നൊക്കെയുള്ള ലേബലിൽ മാത്രം ഒതുക്കി സഹതാപം കൊണ്ടൊരു മൂലക്കലിരുത്തി.
ഒരൊറ്റ നിമിഷം കൊണ്ട് നമ്മളും മേല്പറഞ്ഞ അർഹതപ്പെട്ടവരാകാം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഇനി ചില ആളുകളുണ്ട്, പൊതു പ്രവർത്തകരെന്നവകാശപ്പെടുന്നവർ, എഴുത്തുകാരെന്നു പറയുന്നവർ,
വലിയ സാഹിത്യ വാക്കുകളൊക്കെ ഉപയോഗിച്ച് ചെറുതിനെ വലുതാക്കുന്നവർ, ഇല്ലാത്തതിനെ ആലങ്കാരികമായി ഉണ്ടാക്കുന്നവർ,മറ്റുള്ളവന്റെ കുറവിനെ വിറ്റു മുതലെടുക്കുന്നവർ.ആലങ്കാരിക സെന്റിമെന്റസ് തുന്നിച്ചേർത്തു വായിക്കുന്നവന്റെ സഹതാപത്തെ ക്ഷണിക്കുന്നവർ.എന്താ ഇവരോടൊക്കെ പറയാ.. ഒരാളെ ഒരാൾ പരിഗണിക്കുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.പ്രത്യേകിച്ചും ഒരാളെ കുറിച്ച് എഴുതപ്പെടുമ്പോൾ അയാൾക്ക് ഉണ്ടാകുന്ന സന്തോഷം വലിയൊരു അനുഭൂതി തന്നെയാണ്.എന്നാലും നിങ്ങൾ എഴുതി മാർക്കറ്റ് ചെയ്യുന്ന വ്യക്തിക്ക് അത് കാണുമ്പോളും വായിക്കുമ്പോഴും സന്തോഷ കണ്ണീരാണ് വരേണ്ടത്,സങ്കട കണ്ണീരോ തേങ്ങലോ അല്ല!
മുൻപ് ഒരു മനുഷ്യ സ്നേഹി പറഞ്ഞു കേട്ടിട്ടുണ്ട്, ചിലരുടെ കുറവുകളാണ് നമുക്ക് ദൈവം കൂട്ടി തന്നിട്ടുള്ളത്, അത് സ്നേഹം കൊണ്ട് പകുത്ത് നൽകി നമ്മൾ ഭൂമിയിൽ തുല്യ നീതിയും നന്മകളും കൊണ്ട് വരണമെന്ന്.
അതെ കേരളത്തിലെ കണക്കു പ്രകാരം നാലിലൊരു വ്യക്തിക്ക് disability ഉണ്ട് എന്നാണ്. അപ്പോൾ ജനസംഖ്യയുടെ 25 ശതമാനം പേരും വിഭിന്ന ശേഷിക്കാരാണെന്നു. വീണ്ടും തെളിച്ചു പറഞ്ഞാൽ മൂന്നു പേർ ചേർന്ന് ഒരാളുടെ കൂടെ നിന്നാൽ അവരും നമ്മളെ പോലെ ആയെന്നു.അവർക്കൊരു കയ്യില്ലെങ്കിൽ നമ്മളിലൊരാൾ ആ കുറവുള്ള കയ്യായി പ്രവർത്തിക്കുക.അങ്ങനെ അങ്ങനെ.എല്ലാം പറയാൻ എളുപ്പമാണ്.പ്രയോഗികമാക്കാൻ സമയമെടുക്കും.എന്നാലും സഹതാപം കൊണ്ട് ഒഴിഞ്ഞു മാറാലല്ല വേണ്ടത്. നമ്മളും അവരും വ്യക്തികളാണ്. ആ ലേബലിൽ തന്നെ അവരെ നമ്മൾ കാണണം.പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കുകയും ചെയ്യണം.
അവരുടെ ഇല്ലായ്മകളെ കുറിച്ച് മാത്രം സംസാരിച്ചു വേവലാതി പെടാതെ അവരുടെ കഴിവുകളെ ഉൾക്കൊണ്ട് കൊണ്ട് മാതൃകകളാക്കി നമ്മൾ മുന്നേറണം.
പൈസയോ മറ്റോ കൊടുത്തു സഹായമെന്ന പേരിൽ ഓട്ടയടക്കാതെ നമ്മുടെ നിലവരത്തിലവരെ എത്തിക്കാൻ, താല്പര്യമുള്ളവരെ അവർക്കു ഉതകുന്ന രീതിയിൽ തൊഴിൽ പരിശീലനവും ആത്മ ശക്തിയും നൽകി സ്വയം പര്യാപ്തരാക്കുകയാണ് ചെയ്യേണ്ടത്.
വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു, നിങ്ങളെ കണ്ടതിന്റെയോ സംസാരിച്ചതിന്റെയോ പേരിൽ അവർക്ക് സമയ നഷ്ടവും ആത്മശക്തി കുറയലുമല്ല  ഉണ്ടാകേണ്ടത്, മറിച്ചു നമ്മളെല്ലാവരും മനുഷ്യരാണ് എന്ന ചിന്ത സ്നേഹത്തിന്റെ ഭാഷയിൽ അവരിലെത്തിച്ചു നമ്മളൊരുമിച്ചു മുന്നേറുകയാണ് വേണ്ടത്.അതിനെയാണ് കരുണ എമ്പതി എന്നൊക്കെ പറയുന്നത്.ഉത്തരവാദിത്ത ബോധവും കരുണയുള്ള ഹൃദയവും നിറഞ്ഞ പുഞ്ചിരിയും ഒരു അനുഗ്രഹം തന്നെയാണ്.
😊
അപ്പൊ എങ്ങിനാ... നമ്മളൊരുമിച്ച് ,ല്ലേ...🦋

Ullus ability

ന്റെ ഉല്ലു, അല്ലേൽ വേണ്ട മ്മടെ ഉല്ലു❤
കുറച്ചു കാലമായി ഉല്ലുവിനെ ഞാൻ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ തുടങ്ങിയിട്ട് ല്ലേ..
ഉല്ലുവുമായുള്ള കൂടിക്കാഴ്ച ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തിലെ നല്ല സ്വപ്നങ്ങളിലേക്കുള്ള വഴിത്തിരിവ് തന്നെയായിരുന്നു.ചുറ്റുമുള്ള
ഒരുപാട് പേരിൽ നിന്നും വിഭിന്നമായി ആത്മാഭിമാനത്തോടെയുള്ള ഉല്ലുവിന്റെ ചുവടു വയ്പുകളും മികവുറ്റ കാഴ്ചപ്പാടുകളും പ്രവർത്തികളും  എന്നിൽ എപ്പോഴും അത്ഭുതം തീർക്കാറുണ്ട്. പുറം ലോകവുമായി പരിജയക്കുറവ് ഉള്ള ഉല്ലുവിനെ തീർച്ചയായും
പുറം ലോകം  അറിഞ്ഞിരിക്കണം എന്ന ആഗ്രഹം മനസിലുദിച്ച  നാൾ തൊട്ടു അവളുടെ വ്യത്യസ്തമാർന്ന കഴിവുകളെ പ്രിയപ്പെട്ടവർക്കു മുന്നിൽ അവതരിപ്പിക്കാൻ പലപ്പോഴായി ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
നാളിത്ര വരെ വികലാംഗ,വയ്യാത്ത കുട്ടി,കയ്യില്ലാത്ത കുട്ടി എന്നൊക്കെ മുദ്രകുത്തിയ ഉല്ലുവിനെ വിഭിന്ന ശേഷിക്കാരി എന്ന കോണിൽ നിന്ന് കൊണ്ട് ആളുകളെ കൊണ്ട് വീക്ഷിക്കാനും പരിഗണിക്കാനും ഞാനെന്റെ എളിയ ശ്രമങ്ങൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
ഉല്ലുവിന് മാത്രമല്ല ഉല്ലുവിനെ പോലുള്ള ഓരോ മനുഷ്യരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
പക്ഷെ നാം ചെയ്യുന്നതോ,
തന്നെക്കാൾ ആരോഗ്യത്തിൽ  അണുമണിതൂക്കം കുറഞ്ഞവനോട് പോലും നമ്മൾ മുഖത്തെ പുഞ്ചിരി ഒക്കെ കുഴിച്ചു മൂടി, എവിടുന്നോ വിളിച്ചു വരുത്തി തേച്ചു ഒട്ടിച്ചു നീണ്ട നെടുനിശ്വാസം വിട്ടുകൊണ്ട് ദയനീയമായ ഒരു നോട്ടമുണ്ട് ,ഇങ്ങനെ ഉള്ളവരെ പരിഗണിക്കാതെയും ചേർത്ത് പിടിക്കാതെയും ആലസ്യം കാണിച്ചു കൊണ്ട് സഹതാപത്തിന്റെ നോട്ടം നോക്കി ഒഴിഞ്ഞു മാറൽ നിരുത്തരവാദിത്വം തന്നെയാണ്.

ആ കൈമലർത്തിയുള്ള സഹതാപത്തിന്റെ കാപട്യനോട്ടം നോട്ടം നമുക്കൊന്ന് നിർത്തിക്കൂടെ.
രോഗമില്ലാത്തവനെയും രോഗ്യക്കുന്നതാണ് സഹതാപത്തിന്റെ നോട്ടവും അതുപോലുള്ള സംസാരങ്ങളും കുത്തി ചോദിക്കലുകളും.
രണ്ടു കയ്യില്ലാത്തവൻ ഒരിക്കലും മാറാരോഗിയല്ല, അവരാണ് അതി ജീവിച്ചവർ.നമ്മളെക്കാൾ ഒരു പക്ഷെ മനക്കരുത്തും നിശ്ചയ ദാർഢ്യവും കൂടുതൽ ഉള്ളവർ.ആരോഗ്യമുള്ളപ്പോൾ
നമുക്കെല്ലാം ഒരു വിചാരമുണ്ട്,
ഈ അവസ്ഥയിൽ നമ്മൾ എന്നും തുടരുമെന്ന്.
നാളെ ഞാനോ എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരോ വീൽ ചെയറിൽ ഇരിക്കില്ലെന്നു എന്ത് ഉറപ്പുണ്ട്, എന്നിട്ടും വീടുകളിലെയും മറ്റു അനുബന്ധ കെട്ടിടങ്ങളിലേക്കും വീൽ ചെയർ കയറ്റാൻ പാകത്തിന് സ്റെപ്പുകളിൽ ഒരു കുഞ്ഞു ഭാഗം സ്ലോപ് ഇടാൻ നമ്മളെത്ര വിമുഖത കാണിക്കുന്നു.
അര്ഹതപ്പെട്ടവരെ നമ്മൾ പാവങ്ങൾ, രോഗികൾ, ഇല്ലാത്തോർ എന്നൊക്കെയുള്ള ലേബലിൽ മാത്രം ഒതുക്കി സഹതാപം കൊണ്ടൊരു മൂലക്കലിരുത്തി.
ഒരൊറ്റ നിമിഷം കൊണ്ട് നമ്മളും മേല്പറഞ്ഞ അര്ഹതപ്പെട്ടവരാകാം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ഇനി ചില ആളുകളുണ്ട്, പൊതു പ്രവർത്തകരെന്നവകാശപ്പെടുന്നവർ, എഴുത്തുകാരെന്നു പറയുന്നവർ.
ചില വലിയ സാഹിത്യ വാക്കുകളൊക്കെ ഉപയോഗിച്ച് ചെറുതിനെ വലുതാക്കുന്നവർ, ഇല്ലാത്തതിനെ ആലങ്കാരികമായി ഉണ്ടാക്കുന്നവർ.മറ്റുള്ളവന്റെ കുറവിനെ വിറ്റു മുതലെടുക്കുന്നവർ.ആലങ്കാരിക സെന്റിമെന്റസ് തുന്നിച്ചേർത്തു വായിക്കുന്നവന്റെ സഹതാപത്തെ ക്ഷണിക്കുന്നവർ.എന്താ ഞാനിവരോടൊക്കെ പറയാ.. ഒരാളെ ഒരാൾ പരിഗണിക്കുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.പ്രത്യേകിച്ചും ഒരാളെ കുറിച്ച് എഴുത്തപ്പെടുമ്പോൾ അയാൾക്ക് ഉണ്ടാകുന്ന സന്തോഷം വലിയൊരു അനുഭൂതി തന്നെയാണ്.എന്നാലും നിങ്ങൾ എഴുതി മാർക്കറ്റ് ചെയ്യുന്ന വ്യക്തിക്ക് അത് കാണുമ്പോളും വായിക്കുമ്പോഴും സന്തോഷ കണ്ണീരാണ് വരേണ്ടത്.സങ്കട കണ്ണീരോ തേങ്ങലോ അല്ല.
മുൻപ് ഒരു മനുഷ്യ സ്നേഹി പറഞ്ഞു കെട്ടിട്ടുണ്ട്, ചിലരുടെ കുറവുകളാണ് നമുക്ക് ദൈവം കൂട്ടി തന്നിട്ടുള്ളത്, അത് സ്നേഹം കൊണ്ട് പകുത്ത് നൽകി നമ്മൾ ഭൂമിയിൽ തുല്യ നീതിയും നന്മകളും കൊണ്ട് വരണമെന്ന്.
അതെ കേരളത്തിലെ കണക്കു പ്രകാരം നാലിലൊരു വ്യക്തിക്ക് disability ഉണ്ട് എന്നാണ്. അപ്പോൾ ജനസംഖ്യയുടെ 25 ശതമാനം പേരും വിഭിന്ന ശേഷിക്കാരാണെന്നു. വീണ്ടും തെളിച്ചു പറഞ്ഞാൽ മൂന്നു പേർ ചേർന്ന് ഒരാളുടെ കൂടെ നിന്നാൽ അവരും നമ്മളെ പോലെ ആയെന്നു.അവർക്കൊരു കയ്യില്ലെങ്കിൽ നമ്മളിലൊരാൾ ആ കുറവുള്ള കയ്യായി പ്രവർത്തിക്കുക.അങ്ങനെ അങ്ങനെ.എല്ലാം പറയാൻ എളുപ്പമാണ്.പ്രയോഗികമാക്കാൻ സമയമെടുക്കും.എന്നാലും സഹതാപം കൊണ്ട് ഒഴിഞ്ഞു മാറാലല്ല വേണ്ടത്. നമ്മളും അവരും വ്യക്തികളാണ്. ആ ലേബലിൽ തന്നെ അവരെ നമ്മൾ കാണണം.പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കുകയും ചെയ്യണം.
അവരുടെ ഇല്ലായ്മകളെ കുറിച്ച് മാത്രം സംസാരിച്ചു വേവലാതി പെടാതെ അവരുടെ കഴിവുകളെ ഉൾക്കൊണ്ട് കൊണ്ട് മാതൃകകളാക്കി നമ്മൾ മുന്നേറണം.
പൈസയോ മറ്റോ കൊടുത്തു സഹായമെന്ന പേരിൽ ഓട്ടയടക്കാതെ നമ്മുടെ നിലവരത്തിലവരെ എത്തിക്കാൻ താല്പര്യമുള്ളവരെ അവർക്കു ഉതകുന്ന രീതിയിൽ തൊഴിൽ പരിശീലനവും ആത്മ ശക്തിയും നൽകി സ്വയം പര്യാപ്തരാക്കുകയാണ് ചെയ്യേണ്ടത്.
വീണ്ടും വീണ്ടും ഓര്മ പ്പെടുത്തുന്നു, നിങ്ങളെ കണ്ടതിന്റെയോ സംസാരിച്ചതിന്റെയോ പേരിൽ അവർക്ക് സമയ നഷ്ടവും ആത്മശക്തി കുറയലുമല്ല  ഉണ്ടാക്കേണ്ടത്, മറിച്ചു നമ്മളെല്ലാവരും മനുഷ്യരാണ് എന്ന ചിന്ത സ്നേഹത്തിന്റെ ഭാഷയിൽ അവരിലെത്തിച്ചു നമ്മളൊരുമിച്ചു മുന്നേറുകയാണ് വേണ്ടത്.
അപ്പൊ, നമ്മളൊരുമിച്ച് ,ല്ലേ...🦋

Thursday, 12 July 2018

Ente kood avastha

കോഴിക്കോട്:  തെരുവില്‍ അരക്ഷിതാവസ്ഥയുടേയും അസുരക്ഷിതത്വത്തിന്റെയും മധ്യത്തില്‍ കഴിയുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ തലചായ്ക്കാന്‍ സാമൂഹ്യ നീതി വകുപ്പ് ഒരുക്കിയ പദ്ധതിയാണ് എന്റെ കൂട്. എന്നാല്‍ കൂട്ടില്‍ ചേക്കേറാന്‍ ഇപ്പോള്‍ ആളില്ല എന്നതാണ് പ്രധാന പ്രശ്‌നം. പദ്ധതി പൂര്‍ത്തിയായിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി. ഇതു വരെയായിട്ടും ഇവിടെ കഴിയാന്‍ തെരുവില്‍ കിടന്നുറങ്ങുന്നവര്‍ കൂട്ടാക്കിയിട്ടില്ല. 


നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപേരാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവില്‍ അസുരക്ഷിതമായി കഴിയുന്നത്. ഇവര്‍ക്കുവേണ്ടിയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് രാത്രികാല വസതി ഒരുക്കിയത്. വൈകിട്ട് 6 മുതല്‍ 7 വരെ ഇവിടെ ഇത്തരക്കാര്‍ക്ക് അഭയം നല്‍കും. സ്ത്രീകളോടൊപ്പം 9 വയസ്സില്‍ താഴെയുള്ള ആണ്‍ കുട്ടിക്ള്‍ക്കും ഇവിടെ പ്രവേശിക്കാം. 50 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ ഭക്ഷണം, ആശുപത്രി, ജീവനക്കാര്‍ എന്നിവയെല്ലാം ഇവിടെ ഉണ്ട്.


എന്നാല്‍ ഇത്രയൊക്കെ സൗകര്യമൊരുക്കിയിട്ടും രാപ്പാര്‍ക്കാന്‍ ഇവിടെ എത്തുന്നത് നാലോ അഞ്ചോ പേര്‍ മാത്രം. അതു തന്നെ വീട് നഷ്ടപ്പെട്ട് താത്കാലികമായി അഭയം അന്വേഷിച്ചെത്തിയവരും, യാത്രയ്ക്കിടെ രാത്രി പാര്‍ക്കാന്‍ എത്തുന്നവരും മാത്രം. പദ്ധതിയുടെ യധാര്‍ത്ഥ അവകാശികളായ തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളാരും ഇവിടെ എത്തുന്നില്ല.


പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ സ്ത്രീകളെ കണ്ടെത്തി ഇവിടേക്ക് കൊണ്ടു വരാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമായില്ല. ഇത്തരത്തില്‍ സ്ത്രീകളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ പദ്ധതി ഒരു കൂട്ടം ആളുകള്‍ക്ക് ഉപകാരപ്പെടും. പദ്ധതിയോട് സഹകരിക്കാന്‍ വിമുഖത കാണിക്കുന്നവരെ കൗണ്‍സിലിങ്ങിലൂടെ ഇവിടെയെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഈ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ കൂടുതല്‍ നല്ല രീതിയില്‍ ബോധവത്കരണം നടത്തി ഇത്തരം സ്ത്രീകള്‍ക്കിടയില്‍ പദ്ധതിയുടെ ഗുണഫലം എത്തിക്കാന്‍ ശ്രമിക്കണം. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകളെ സംബന്ധിച്ച് ഈ പദ്ധതി ഏറെ ഗുണകരമാവുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്


Ullu pena nazri description

സ്നേഹം നിറഞ്ഞ സുഹൃത്തുക്കൾക്ക് വേണ്ടി,

ഉമ്മുൽകുൽസ് അപ്പക്കാട്
എന്ന ഫേസ്ബുക്ക് പേജ് ഒന്ന് search ചെയ്താൽ ഞാൻ രണ്ടു ദിവസമായി പോസ്റ്റ്‌ ചെയ്യുന്ന വിത്ത് പേനയുടെ നിർമ്മാതാവായ ഉമ്മുക്കുലുസ് എന്ന  ഉല്ലുവിനെ നിങ്ങൾക്ക് പരിചയപ്പെടാവുന്നതാണ്. പേനയെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി
ഉല്ലുവിന്റെ പിക് അടക്കമുള്ള ഒരു ന്യൂസ്‌  പേപ്പർ കട്ടിംഗ് ഞാൻ  പോസ്റ്റ്‌  ചെയ്തിരുന്നു. എന്നിട്ടും ഒരുപാട് പേര് സ്നേഹത്തോടെ എന്താണ്, എങ്ങനെയാണു എന്നൊക്കെ ഇൻബോക്സിൽ വന്നു
ചോദിക്കുന്നു. എല്ലാവർക്കും ഉള്ള ഉത്തരം ആയാണ് എൻ്റെ ഈ പോസ്റ്റ്‌.

നമ്മുടെ സാമ്പത്തിക,ശാരീരിക സൗകര്യങ്ങൾ അധികരിച്ചത് കൊണ്ട് തന്നെ കിട്ടാവുന്നതിൽ ഏറ്റവും ലാവിഷ് ആയി തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നത് ഉല്ലുവിനെ പോലെ ഉള്ളവരുടെ അതിജീവനത്തിന്റെ വഴികൾ നോക്കി കാണാൻ കഴിയുമ്പോളാണ്. സുഹറ സു എന്ന എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട്‌  ആണ് ഉല്ലുവിനെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്.

രണ്ടു കൈകൾ നന്നായി ഉപയോഗിക്കാമായിരുന്നിട്ടും നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നു തോന്നിയത് ഉല്ലുവിന്റെ കാലു കൊണ്ട് നിർമിച്ച പേനയെ കുറിച്ച് അറിയാൻ കഴിഞ്ഞപ്പോൾ ആണ്. വിവിധയിനം കളർ  പേപ്പർ ഉപയോഗിച്ചു നിർമിച്ച മൊഞ്ചുള്ള ആ പേനയേക്കാൾ എനിക്ക് മൊഞ്ചു തോന്നിയത് അതിന്റെ  പ്രതേകതകൾക്ക് ആണ്. പ്ലാസ്റ്റിക് ഒരു വലിയ  വിപത്തായി അവശേഷിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് അതൊഴിവാക്കാൻ പറ്റുന്ന സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വരും തലമുറയ്ക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ  ഓരോരുത്തരുടേയും കടമയാണ്.

* ഉല്ലുവിന്റെ ഈ പേന റീഫില്ലർ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പേപ്പർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മറ്റു പേനകൾ ഭൂമിയിൽ  ഉപേക്ഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദോഷം ഈ പേന ഉണ്ടാക്കുന്നില്ല.(സാധാരണ നാം ഉപയോഗിക്കുന്ന  
പേനയുടെ ക്വാളിറ്റിയിൽ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ് എന്നതിനാൽ പേന കൊണ്ട് എഴുതി ശീലിച്ചു തുടങ്ങിയ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ നന്നായി ഉപയോഗിക്കാൻ ഈ പേന സഹായകരമാണ്)

* ullu paper seed pen എന്ന് ഇതിനെ വിശേഷിപ്പിക്കാൻ കാരണം, പേന നിർമാണത്തിൽ അതിനകത്തു ഏതെങ്കിലും ഒരു ചെടിയുടെ വിത്ത് കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞാൽ നാളെ മണ്ണിൽ മുളച്ചേക്കാവുന്ന ആ ചെടി നമുക്ക് നൽകുന്ന സന്ദേശം ചെറുതല്ല. (പേന ഉപയോഗം കഴിഞ്ഞാൽ വിത്ത് പുറത്തെടുക്കാൻ ശ്രമിക്കേണ്ടതില്ല, പേനയോടെ തന്നെ  കളഞ്ഞാൽ മതിയാകും. വിത്ത് പുറത്തെടുക്കാൻ ശ്രമിക്കുന്നത് ചിലപ്പോൾ താഴെ വീണോ, നിക്ഷേപിക്കുന്നിടത്തു നിന്ന് പെട്ടെന്ന് തന്നെ വെള്ളത്താലോ, പക്ഷികൾ  കൊത്തികൊണ്ടുപോയോ നഷ്ടപ്പെടാൻ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ. പേന നശിക്കുന്നതോടെ വിത്ത് മുളച്ചേക്കാവുന്നതാണ്.)

ഇതിനൊക്കെ പുറമേ ഈ പേന വാങ്ങി ഉപയോഗിക്കുന്നത് നമ്മൾ ഉല്ലുവിന് വേണ്ടി ചെയ്യുന്ന നന്മ കൂടിയാണ്. ഒരു പേനയ്ക്ക് 10 രൂപയാണ് വില.

ചെറിയ സ്റ്റോക്ക് എൻ്റെ കയ്യിൽ ഇപ്പോൾ ഉണ്ട്.അത്യാവശ്യം വേണ്ടവർ അറിയിക്കുക.ഒരുപാട് പേന ആവശ്യം ഉള്ളവർ സുഹറ യുമായി കോൺടാക്ട് ചെയ്യുക. ഉല്ലുവിനെ പോലെയുള്ള  ഒരുപാട് പേർ ഇത്തരം പേന ഉണ്ടാക്കുന്നുണ്ട്.നമുക്ക് ചെയ്യാൻ പറ്റുന്ന ഏതൊരു നന്മയുടെയും പങ്കാളി ആവാൻ കഴിയുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. നമുക്ക് ഒരുപാട് പേരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ചെറിയ നന്മ കൊണ്ട് ഒരാളെ എങ്കിലും ഉയർത്താൻ കഴിഞ്ഞാൽ...

ഈ നന്മയിൽ പങ്കാളി ആവാൻ ആഗ്രഹിച്ചു എന്നിലേക്കെത്തിയ പ്രിയപ്പെട്ടവർക്ക് നന്ദി...


Ashique Abdul Salam
RamIz Muhammed
AzHhar
Najma Faisal
Dill Jan
അൽ ജിന്ന്

ഉമ്മുൽ കുലുസിനെ കുറിച്ചുള്ള മീഡിയ one റിപ്പോർട്ടിന്റെ ലിങ്ക് താഴെ ചേർക്കുന്നു.

👇

https://m.facebook.com/story.php?story_fbid=261475547923222&id=100021823351368

നസ്രി നമ്പ്രം.