ഈയിടെയായി ഒരു മോൾ എനിക്ക് ഇടയ്ക്കിടക്ക് വിളിച്ചോണ്ടിരിക്കും...എന്നോട് സംസാരിക്കുമ്പോൾ അവൾക്ക് പോസറ്റീവ് എനർജി ആണത്രേ..😉
അതവിടിരിക്കട്ടെ..പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്...അവൾ വിളിക്കുമ്പോൾ ഒക്കെ ഞാൻ പല കാര്യത്തിലും തിരക്കിലാകും..
ചിലപ്പോൾ ക്ലാസ്സുകഴിഞ്ഞു വന്നു ഒരാനയെ തിന്നാനുള്ള വിശപ്പിൽ sandwitch ഓ മറ്റോ ആർത്തിയിൽ കുത്തികയറ്റുമ്പോഴാകും ചിലപ്പോ ഉമ്മനോട് പഞ്ചാര അടിച്ചു ഇരിക്കുമ്പോഴാകും ചിലപ്പോ മറ്റെന്തെങ്കിലും തിരക്കിലോ സ്ഥലങ്ങളിലോ ഒക്കെ...
അങ്ങനെ ഓരോ തവണ വിളിക്കുമ്പോഴും ഈ മോൾ ഓരോരോ പരിഭവങ്ങൾ പറയും..അവളുടെ ഒരുപാട് വലിയ
സ്വപ്നങ്ങളെ കുറിച്ച് പറയും...അങ്ങനെ പലതും...
ഈ തിരക്കിനിടയിൽ പെടുമ്പോൾ അവൾ പറയുന്നത് എന്താന്ന് പോലും പൂർണമായി മനസ്സിലാക്കാതെ ഞാൻ തിരിച്ചും പല കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുക്കും...
ചിലപ്പോൾ അവൾ ചില ആഗ്രഹങ്ങൾ ഒരു റിക്വസ്റ്റ് പോലെ പറയും..ഇപ്പൊ തിരക്കായത് കൊണ്ടും അവളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സമയവും സന്ദർഭവും കാശും ഒന്നും കയ്യിലില്ലാത്തത് കൊണ്ട് ഇൻ ഷാ അല്ലാഹ് എല്ലാം നമുക്ക് ഉടനെ ശെരിയാക്കാം എന്ന് അവളെ ആശ്വസിപ്പിച്ചു കൊണ്ട് postpone ചെയ്യും..ഇത് നീണ്ട് നീണ്ടു അവളുടെ ആ സ്വപ്‌നങ്ങൾ എന്നിൽ നിന്ന് കയ്യൊഴിപ്പിച്ച പോലെ ആകും..
സത്യം പറഞ്ഞാൽ അവൾ പറഞ്ഞ പലതും ഞാനിതുവരെ പൂർണമായി കേട്ടിട്ടില്ല..അല്ല ചെവി കൊടുത്തിട്ടില്ല എന്ന് തന്നെ പറയാം...അവളെ കൊണ്ട് എനിക്കും കാര്യമായി നേട്ടങ്ങൾ ഉണ്ടോ എന്നും എനിക്കറിയില്ല..
അങ്ങനെ അങ്ങനെ...
ഇന്നാണ് അവളെ കുറിച്ച് ഇങ്ങനെ ആലോചിച്ചത്...എന്റെ attitude നെ കുറിച്ചും ചിന്തിച്ചത്...
അപ്പോൾ ഇത് പോലെ ഞാൻ ഇടക്കിടക്ക് അങ്ങോട്ട് വിളിച്ചു സ്വപ്നവും വിഷമവും പങ്കു വയ്ക്കുന്ന പലരെയും ഓർത്തു...അവരും എന്നോടും ഇത് പോലെ തന്നെ അല്ലെ...അതെ ഏറെക്കുറെ അങ്ങനെ തന്നെയാണ്...
എത്ര സമയമാ ഞാൻ അവരുടെയും എന്റെയും സമയം നഷ്ടപ്പെടുത്തിയത്..
ഇത് എന്റെ തോന്നലാണോ എന്ന് ചെക്ക് ചെയ്യാൻ ചിലരോട് ഞാൻ ഇത് വരെപറഞ്ഞ കാര്യങ്ങളെ കുറിച്ച് ചുമ്മാ അന്വേഷിച്ചു...പലരും കൈമലർത്തി.. അപ്പോഴാണ് എനിക്ക് അത് മനസ്സിലായത്..
ആവശ്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ കൂടുമ്പോഴും ആവശ്യമില്ലാതെ അവരുടെ സമയം നഷ്ടപ്പെടുത്തുമ്പോഴും പലര്ക്കും പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും എന്ന് ...
ഇങ്ങനെ ഒക്കെ ആലോചിച്ചു സ്വയം സമാശ്വസിപ്പിക്കുന്നു ഞാൻ ഇപ്പോൾ...
No comments:
Post a Comment