Thursday, 12 April 2018

ഉപ്പ

നമ്മളൊരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ഇതാ തൊട്ടടുത്തുണ്ടെന്നു തോന്നി പോകും പലപ്പോഴും...പക്ഷെ എവ്ടെയാണവ...
കൂടെ കൈകോർക്കേണ്ടവർ നമ്മിൽ നിന്നകന്ന് മൗനത്തിൽ ആണ്ടു പോയിരിക്കുന്നു..ചെവി കേൾക്കാത്ത കണ്ണ് കാണാത്ത പ്രതിമകൾ പോലെ..
ഈ കുഞ്ഞു കൈ എന്നും നിങ്ങളെ ചേർത്ത് പിടിച്ചു കൊണ്ടേ ഇരിക്കും..നമ്മളെ മുകളിലൊരുവൻ ഹൃദയത്തോട് ചേർത്തിട്ടുണ്ടല്ലോ...ഭയപ്പെടേണ്ട..

കാലം ഇനിയും കടന്നു പോയാലും കൺ കുളിർക്കെ നമ്മൾ നമ്മുടെ സ്വപ്നം നേരിൽ കാണുക തന്നെ ചെയ്യും...
നെഞ്ചിലെ വെള്ളപ്പാട്...അത് കാര്യമാക്കേണ്ട...ആഴത്തിലാണ്ട മുറിവായെ അതിനെ കാണാവൂ...
തിരികെ പോകാൻ ആഗ്രഹമില്ലാത്തവരുണ്ടോ...ഒരു വട്ടമെങ്കിലും നെഞ്ച് പൊട്ടാത്ത വിധം നമുക്കവിടം കാണണം...ഒരുമിച്ചു തന്നെ പോകണം...നമ്മളെ കൈ നീട്ടി സ്വീകരിക്കാൻ അവിടെ ആരുമില്ലെന്ന് അറിയാമല്ലോ..ഉണ്ടാവേണ്ടവർ നേരെത്തെ തന്നെ പോയല്ലോ...ആ മണ്ണിലിരുന്നു പഴയ കഥകൾ കേൾക്കാൻ ആഗ്രഹമുണ്ട്..പക്ഷെ നമ്മൾ രണ്ടു പേരുടെയും ഹൃദയം ലോലമാണല്ലോ...
ഏറ്റവും ചുരുങ്ങിയത് ആ നാലു വയസ്സുകാരിയുടെ കഥകളെങ്കിലും പറയണം ട്ടൊ...
നീണ്ട 10 വർഷം കൊണ്ട് മനുഷ്യരിലുള്ള പ്രതീക്ഷയും വിശ്വാസവും ഞങ്ങൾക്ക് നഷ്ടപ്പെട്ടെങ്കിൽ...പലതിനെയും ഹൃദയത്തിൽ കടത്താൻ വിമുഖത കാണിച്ചെങ്കിൽ പലതിനോടും വിരക്തിയും വെറുപ്പും പുച്ഛവും തോന്നിയെങ്കിൽ...കണ്ണഞ്ചിപ്പിക്കുന്ന പലതിനോടും വിമുഖത തോന്നിയെങ്കിൽ...നീണ്ട 18 വര്ഷം നിങ്ങൾക്കെത്ര മടുപ്പും കയ്പുമുള്ളതായിരിക്കും...

No comments:

Post a Comment