Wednesday, 25 April 2018

Ayal

പതിവ് പോലുള്ള സംസാരത്തിടയിൽ ഒരിക്കലയാൾ എന്നോട് ചോദിച്ചു നിനക്ക് ആരോടെങ്കിലും ഈഗോ ഉണ്ടോ കോംപ്ലക്സ് ഉണ്ടോ എന്നൊക്കെ..പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഒന്നും മനസ്സിൽ വന്നില്ല..ഇല്ല എന്ന് തോന്നുന്നു.എന്നാലും ഒന്ന് കൂടെ വ്യക്തമാക്കാമോ ഞാൻ തിരിച്ചു ചോദിച്ചു.അപ്പോൾ അയാൾ വിവരിച്ചു ഇപ്പോൾ നിന്റെ കൂടെയുള്ള സുഹൃത്തുക്കൾ നിന്നെക്കാളും കൂടുതലായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ഒരുപാട് അംഗീകാരങ്ങളും അർഹതകളും പരിഗണനകളും എല്ലാം നേടി എടുക്കുന്നു..അതൊക്കെ കാണുമ്പോൾ നിനക്ക് മനസ്സിൽ വിഷമമോ ദേഷ്യമോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന്..നിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ആലോചിച്ചു ഉത്തരം കണ്ടെത്തു എന്നും..

അങ്ങനെ ആലോജിച്ചപ്പോളും എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല..അവരുടെ പ്രയത്നത്തിന്‌അർഹതപ്പെട്ട അംഗീകാരങ്ങൾ അവരെ തേടി എത്തുന്നു.അതിൽ ഇപ്പൊ എനിക്ക് ഈഗോ വരേണ്ട കാര്യമില്ലലോ...

ശേഷം അയാൾ വീണ്ടും ചോദിച്ചു നീ ചെയ്ത കാര്യത്തിന് നിനക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയില്ലെങ്കിൽ നിനക്ക് സങ്കടമോ ദേഷ്യമോ തോന്നാറുണ്ടോ..

അപ്പോഴും ആലോചിച്ചിട്ട് വ്യക്തമായി മറുപടി കൊടുക്കാൻ പറ്റിയില്ല..
അങ്ങനെ അയാൾ പലതും ചോദിച്ചു കൊണ്ടിരുന്നു..എനിക്ക് പറ്റുന്ന പോലെ ഞാനും മറുപടി കൊടുത്തു..

ആ സംസാരത്തിന്റെ അവസാനം അയാൾ എന്നോട് ഇപ്രകാരം പറഞ്ഞു..ഞാൻ ചോദിച്ചതിനെല്ലാം നീ മനോഹരമായാണ് മറുപടി പറഞ്ഞത്..മറ്റുള്ളവരോട് ആണേൽ അവർ ആകെ ഉരുണ്ടു കളിക്കുമായിരുന്നു എന്ന്.. എന്നോടാണ് ഇത് ഒരാൾ ചോദിച്ചിരുന്നെങ്കിൽ ഞാനും നിന്നെ പോലെയൊക്കെയെ മറുപടി കൊടുക്കയുള്ളൂ എന്നും.
ഇത് കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു..കുറച്ചു ആത്മാഭിമാനം അനുഭവപ്പെട്ടു..

കുറെ നാൾ കഴിഞ്ഞു..
ഒരിക്കൽ ചില ആളുകളുടെ പെരുമാറ്റവും മറ്റും കണ്ടപ്പോൾ എന്റെ മനസ്സ് ആകെ അസ്വസ്ഥമായി. കിട്ടാതെ പോയ കാര്യങ്ങളെ ആലോചിച്ചു സങ്കടം വന്നു..അവരോട് കുറച്ചു നീരസം വരെ അനുഭവപ്പെട്ടു..
അപ്പോഴാണ് അന്നേ ദിവസം എന്നോട് പറഞ്ഞ മറ്റൊരു കാര്യം എനിക്ക് ഓര്മ വന്നത്..

അവർക്കിപ്പോൾ ലഭിക്കുന്ന അർഹതയും അംഗീകാരവും ഓർത്തു നീ വിഷമിക്കരുത്..അതെല്ലാം ഷോർട് ടൈം achievement ആണ്.. പക്ഷെ നീ അങ്ങനെ ആകരുത്..നിനക്ക് ഇപ്പോഴല്ല അത് കിട്ടേണ്ടത്..അഥവാ നേരെത്തെ കിട്ടിയാൽ അത് ബോണസ് ആയി മാത്രമേ കാണാവൂ.. നിന്റെ ഇപ്പോഴുള്ള charecter ഉം വർക്സും എല്ലാം എന്നും ഉണ്ടാകണം..ആളി കത്തി അണയാന് ഉള്ളതല്ല നിന്റെ ഉള്ളിലുള്ള തീ..
യഥാർത്ഥ സാമൂഹിക സേവനം എന്താണെന്നു നീ മറ്റുള്ളവർക്ക് മുൻപിൽ കാണിച്ചു കൊടുക്കണം.യഥാർത്ഥ അവകാശികളിൽ അർഹിക്കുന്ന സേവനം എത്തണം.അവരെ അഭിമാനികളാക്കണം. നിന്നോടൊപ്പം അവരും ഉയരണം..എന്നൊക്കെ...

No comments:

Post a Comment