Saturday, 28 April 2018

നീറ്റലുകൾ

കുഞ്ഞു നാളിൽ ആഗ്രഹിച്ച കാര്യങ്ങൾ സമയത്തു കിട്ടാതെ പോയാൽ അത് ഉള്ളിൽ വല്ലാത്തൊരു തേങ്ങൽ നിറയ്ക്കും.. ആഗ്രഹിച്ച സാധനത്തിനോട് മെല്ലെ മെല്ലെ വിരക്തിയും...
എല്ലാം കഴിഞ്ഞു കാലങ്ങൾക്ക് ശേഷം അവയിൽ ചിലത് തിരിച്ചു കിട്ടുമ്പോൾ അനുഭവിക്കാൻ വലിയ രസമുണ്ടാകില്ല.. അപ്പോഴാണ് നമ്മൾ കുട്ടികളെ പോലെ കൗതുകക്കാരാകുന്നത്. എന്റെ മനസ്സ് ഇപ്പോളും കുഞ്ഞുങ്ങളെ പോലെ ആണ്...അന്ന് നഷ്ടപ്പെട്ടതിൽ ചിലത് ഇപ്പോൾ കിട്ടുമ്പോൾ അത് ഉള്ളിലെ നിഷ്കളങ്കതയെ തൊട്ടുണർത്തുന്നു .. ഇനി എന്നാണ് ഈ മനസ്സ് നൊമ്പരങ്ങളിൽ നിന്നും ഉൾനീറ്റലുകളിൽ നിന്നും രക്ഷപ്പെടുക എന്നറിയില്ല..അത്രക്കും ആഴത്തിലാണ് പലതും എനിക്ക് നഷ്ടപ്പെട്ടത്...എല്ലാവർക്കും സ്വാഭാവികമായി ലഭിച്ച ഓരോ കുഞ്ഞു കാര്യവും നഷ്ടപ്പെടലിന്റെ ഉൾബോധത്തോടെ എനിക്കിന്ന് വലുതായി അനുഭവപ്പെടുന്നു.

No comments:

Post a Comment