Saturday, 28 April 2018

ചേതോവികാരം

ഉമ്മ പണ്ടേ പറയാറുണ്ട് പൈസള്ളൊരുടെ കൂടെ എല്ലാത്തിനും ആൾക്കാർ ഉണ്ടാകുമെന്നു.
ആ സത്യം അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് അതില്ലാത്തവരുടെ സ്വപ്നങ്ങൾക്ക് പുറകിൽ നടന്നത്.
പക്ഷെ സ്നേഹമാണോ പണമാണോ വില്ലൻ..

നീറ്റലുകൾ

കുഞ്ഞു നാളിൽ ആഗ്രഹിച്ച കാര്യങ്ങൾ സമയത്തു കിട്ടാതെ പോയാൽ അത് ഉള്ളിൽ വല്ലാത്തൊരു തേങ്ങൽ നിറയ്ക്കും.. ആഗ്രഹിച്ച സാധനത്തിനോട് മെല്ലെ മെല്ലെ വിരക്തിയും...
എല്ലാം കഴിഞ്ഞു കാലങ്ങൾക്ക് ശേഷം അവയിൽ ചിലത് തിരിച്ചു കിട്ടുമ്പോൾ അനുഭവിക്കാൻ വലിയ രസമുണ്ടാകില്ല.. അപ്പോഴാണ് നമ്മൾ കുട്ടികളെ പോലെ കൗതുകക്കാരാകുന്നത്. എന്റെ മനസ്സ് ഇപ്പോളും കുഞ്ഞുങ്ങളെ പോലെ ആണ്...അന്ന് നഷ്ടപ്പെട്ടതിൽ ചിലത് ഇപ്പോൾ കിട്ടുമ്പോൾ അത് ഉള്ളിലെ നിഷ്കളങ്കതയെ തൊട്ടുണർത്തുന്നു .. ഇനി എന്നാണ് ഈ മനസ്സ് നൊമ്പരങ്ങളിൽ നിന്നും ഉൾനീറ്റലുകളിൽ നിന്നും രക്ഷപ്പെടുക എന്നറിയില്ല..അത്രക്കും ആഴത്തിലാണ് പലതും എനിക്ക് നഷ്ടപ്പെട്ടത്...എല്ലാവർക്കും സ്വാഭാവികമായി ലഭിച്ച ഓരോ കുഞ്ഞു കാര്യവും നഷ്ടപ്പെടലിന്റെ ഉൾബോധത്തോടെ എനിക്കിന്ന് വലുതായി അനുഭവപ്പെടുന്നു.

Friday, 27 April 2018

ഗുൽമോഹർ പുഷ്പങ്ങൾ

#251_ഗുൽമോഹറുകൾ

ഗുൽമോഹർ പുഷ്പങ്ങളുമായി ഞാനിന്ന് അഗാധ പ്രണയത്തിലായിരിക്കുന്നു...
ഹേയ്, ഗുൽമോഹർ...
മനം മതിക്കുന്ന നിന്റെയാ ഓറഞ്ചു കൂടിയ ചുകപ്പ് നിറം...
പ്രേമം ദാഹിക്കുന്ന നിന്റെയാ വരണ്ട ചില്ലകൾ..
നന്മ മണക്കുന്ന നിന്റെയാ പൂമ്പൊടികൾ..
ഞാൻ പോകും വഴികളിലെല്ലാം എനിക്കായ് നീ വിരിച്ച ചുവന്ന പുഷ്പ പരവതാനി..
എനിക്കായ് താഴ്ത്തിയ നിന്റെ തളിർത്ത തണൽ ചില്ലകൾ..
ഇളം കാറ്റും പൂമഴയും പൂമണവും...
എന്നെ കാണുമ്പോഴുള്ള നാണം കലർന്ന നിന്റെയാ കുണുങ്ങിച്ചിരി..
അതെ നീയെന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു...

ചിലർ നിന്നെ വാകയെന്നും പൂമരമെന്നുമൊക്കെ വിളിക്കുന്നു..
പക്ഷെ നീയെന്റെ കരളിൽ പതിഞ്ഞ ഗുൽമോഹർ...
പണ്ട് ശിശിരത്തിൽ ആരോ നിന്നെ കുറിച്ച് എനിക്ക് പാടി തന്നു..
അന്ന് തൊട്ടേ ഞാൻ നിന്നോട് പ്രണയത്തിലായിരുന്നു...
പിന്നീട് ചോദിക്കാതെ തന്നെ നീയെന്നിലേക്ക് കടന്നു വന്നു..
വരണ്ടു പോയ എന്റെ ഹൃത്തിലേക്ക് നീപോലുമാറിയാതെ പ്രണയമഴ പൊഴിഞ്ഞു..
നേരും നന്മയും നൽകാഴ്ചയും
അക്ഷരവെളിച്ചവും തൂവൽ സ്പർശവും
സത്ചിന്തയും വാക്കും വരയും അങ്ങനെ നിനക്കാവുന്നതെല്ലാം
എല്ലാം കാറ്റിന്റെ സംഗീതത്തിലൂടെയും നേരിന്റെ വെളിച്ചത്തിലൂടെയും  നീയെനിക്ക് പകർന്നു തന്നു..
അങ്ങ് കുന്നിൻ മുകളിൽ ആർക്കു വേണ്ടിയോ തലകുനിക്കുന്ന നിന്നെ കുങ്കുമപൊട്ടുപോലെ എനിക്കിവിടുന്നു കാണാം...
നീയെന്നെ അങ്ങോട്ട് മാടിവിളിക്കുന്നതും എനിക്ക് കാണാനാവുന്നുണ്ട്..
ഇങ്ങ് താഴ് വരയിലും തലയുയർത്തി, വിരിഞ്ഞ പൂങ്കണ്ണുമായി എനിക്കായ് നീ കാത്തു നിൽക്കുന്നു..
കാട്ടിനും തോട്ടിനും മരങ്ങൾക്കും കെട്ടിടങ്ങൾക്കുമിടയിലൂടെ നീയെന്നോട് കണ്ണ് പൊത്തി കളിക്കുന്നു..

ഒന്നുമൊന്നും കാണാഞ്ഞിട്ടല്ല..
അറിയാഞ്ഞിട്ടുമല്ല..
ഓടിവന്ന് വാരിപ്പുണരണമെന്നുണ്ട്..
സ്നേഹ ചുംബനങ്ങൾ കോരിചൊരിയണമെന്നുണ്ട്..
നീ വിരിച്ച പൂമെത്തയിൽ കിളിനാദവും കുളിർ കാറ്റുമേറ്റ് തലചായ്ക്കണമെന്നുണ്ട്..
പക്ഷെ
പേടിയാണിന്നെനിക്ക്..
ഹൃദയം കൈമാറുന്ന നിമിഷം കാലം വിരഹവർഷം നമ്മുടെ മേൽ പെയ്തേക്കുമോ എന്ന പേടി..
കാലം തെറ്റിയ വർഷത്തിൽ നീ എന്നെന്നേക്കുമായി എന്നിൽ നിന്നും ഒഴുകിയകലുമോ എന്ന പേടി...

ഇല്ല പുഷ്പമേ...നീ കവർന്നെടുത്ത എന്റെ പാതി ഹൃദയം...
അതെനിക്ക് തിരിച്ചു തരൂ..
കവികൾ പാടിയ പോലെ എനിക്കിനി നിന്നെ ഹൃദയം കൊണ്ട്പ്രണയിക്കാനാവില്ല..
നീയൊന്നു മയെങ്ങൻ പുഷ്പമേ..
അക്ഷരങ്ങളിലൂടെ ഇനി ഞാനൊന്ന് നിന്നെ പ്രണയിക്കട്ടെ...

സുഹ്‌റ..

ഗുൽ mohar


മൺസൂണിൽ,
പെയ്തു തോരാത്ത മഴയോടായിരുന്നു പ്രണയം...

ശിശിരത്തിൽ
ഇലകൊഴിഞ്ഞ മരച്ചില്ലകളോടും
ഇപ്പോൾ ചുവന്നു മിനുത്ത ഗുൽമോഹറിനോടായിരിക്കുന്നു പ്രണയം
എന്റെ പ്രണയം മാറികൊണ്ടേയിരിക്കുന്നു..
ആവർത്തിക്കപ്പെട്ടു കൊണ്ടേയുമിരിക്കുന്നു


Wednesday, 25 April 2018

Ayal

പതിവ് പോലുള്ള സംസാരത്തിടയിൽ ഒരിക്കലയാൾ എന്നോട് ചോദിച്ചു നിനക്ക് ആരോടെങ്കിലും ഈഗോ ഉണ്ടോ കോംപ്ലക്സ് ഉണ്ടോ എന്നൊക്കെ..പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഒന്നും മനസ്സിൽ വന്നില്ല..ഇല്ല എന്ന് തോന്നുന്നു.എന്നാലും ഒന്ന് കൂടെ വ്യക്തമാക്കാമോ ഞാൻ തിരിച്ചു ചോദിച്ചു.അപ്പോൾ അയാൾ വിവരിച്ചു ഇപ്പോൾ നിന്റെ കൂടെയുള്ള സുഹൃത്തുക്കൾ നിന്നെക്കാളും കൂടുതലായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ഒരുപാട് അംഗീകാരങ്ങളും അർഹതകളും പരിഗണനകളും എല്ലാം നേടി എടുക്കുന്നു..അതൊക്കെ കാണുമ്പോൾ നിനക്ക് മനസ്സിൽ വിഷമമോ ദേഷ്യമോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന്..നിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ആലോചിച്ചു ഉത്തരം കണ്ടെത്തു എന്നും..

അങ്ങനെ ആലോജിച്ചപ്പോളും എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല..അവരുടെ പ്രയത്നത്തിന്‌അർഹതപ്പെട്ട അംഗീകാരങ്ങൾ അവരെ തേടി എത്തുന്നു.അതിൽ ഇപ്പൊ എനിക്ക് ഈഗോ വരേണ്ട കാര്യമില്ലലോ...

ശേഷം അയാൾ വീണ്ടും ചോദിച്ചു നീ ചെയ്ത കാര്യത്തിന് നിനക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയില്ലെങ്കിൽ നിനക്ക് സങ്കടമോ ദേഷ്യമോ തോന്നാറുണ്ടോ..

അപ്പോഴും ആലോചിച്ചിട്ട് വ്യക്തമായി മറുപടി കൊടുക്കാൻ പറ്റിയില്ല..
അങ്ങനെ അയാൾ പലതും ചോദിച്ചു കൊണ്ടിരുന്നു..എനിക്ക് പറ്റുന്ന പോലെ ഞാനും മറുപടി കൊടുത്തു..

ആ സംസാരത്തിന്റെ അവസാനം അയാൾ എന്നോട് ഇപ്രകാരം പറഞ്ഞു..ഞാൻ ചോദിച്ചതിനെല്ലാം നീ മനോഹരമായാണ് മറുപടി പറഞ്ഞത്..മറ്റുള്ളവരോട് ആണേൽ അവർ ആകെ ഉരുണ്ടു കളിക്കുമായിരുന്നു എന്ന്.. എന്നോടാണ് ഇത് ഒരാൾ ചോദിച്ചിരുന്നെങ്കിൽ ഞാനും നിന്നെ പോലെയൊക്കെയെ മറുപടി കൊടുക്കയുള്ളൂ എന്നും.
ഇത് കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു..കുറച്ചു ആത്മാഭിമാനം അനുഭവപ്പെട്ടു..

കുറെ നാൾ കഴിഞ്ഞു..
ഒരിക്കൽ ചില ആളുകളുടെ പെരുമാറ്റവും മറ്റും കണ്ടപ്പോൾ എന്റെ മനസ്സ് ആകെ അസ്വസ്ഥമായി. കിട്ടാതെ പോയ കാര്യങ്ങളെ ആലോചിച്ചു സങ്കടം വന്നു..അവരോട് കുറച്ചു നീരസം വരെ അനുഭവപ്പെട്ടു..
അപ്പോഴാണ് അന്നേ ദിവസം എന്നോട് പറഞ്ഞ മറ്റൊരു കാര്യം എനിക്ക് ഓര്മ വന്നത്..

അവർക്കിപ്പോൾ ലഭിക്കുന്ന അർഹതയും അംഗീകാരവും ഓർത്തു നീ വിഷമിക്കരുത്..അതെല്ലാം ഷോർട് ടൈം achievement ആണ്.. പക്ഷെ നീ അങ്ങനെ ആകരുത്..നിനക്ക് ഇപ്പോഴല്ല അത് കിട്ടേണ്ടത്..അഥവാ നേരെത്തെ കിട്ടിയാൽ അത് ബോണസ് ആയി മാത്രമേ കാണാവൂ.. നിന്റെ ഇപ്പോഴുള്ള charecter ഉം വർക്സും എല്ലാം എന്നും ഉണ്ടാകണം..ആളി കത്തി അണയാന് ഉള്ളതല്ല നിന്റെ ഉള്ളിലുള്ള തീ..
യഥാർത്ഥ സാമൂഹിക സേവനം എന്താണെന്നു നീ മറ്റുള്ളവർക്ക് മുൻപിൽ കാണിച്ചു കൊടുക്കണം.യഥാർത്ഥ അവകാശികളിൽ അർഹിക്കുന്ന സേവനം എത്തണം.അവരെ അഭിമാനികളാക്കണം. നിന്നോടൊപ്പം അവരും ഉയരണം..എന്നൊക്കെ...

Sunday, 22 April 2018

ഞാൻ ആരുടെ ഭാഗത്തു നിക്കണം..ആർക്കു വേണ്ടി sacrifice ചെയ്യണം...ഇവർക്ക് രണ്ടാൾക്കും വേണ്ടി അല്ലെ mrg പോലും ഞാൻ നീട്ടിയത്..

Owleto.com

ഉല്പാദകനും വിതരണക്കാരനും ഉപഭോക്താവിനും ബിസിനസ്സിൽ കൂടുതൽ അവസരങ്ങളൊരുക്കി owleto.com

നമ്മൾ എങ്ങിനെയാണ് ഒരു ഉത്പന്നം ഉല്പാദകനിൽ നിന്നും കൈപറ്റുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
നമുക്കതിന്റെ ലളിതമായ flow chart നോക്കിയാലോ..

ആദ്യം കസ്റ്റമേഴ്സിന്റെ requirement അനുസരിച്ചു ലാഭകരമായ രീതിയിൽ പ്രോഡക്റ്റ് manufacturing പ്ലാൻ ചെയ്യുന്നു.
പിന്നീട് അസംസ്‌കൃത വസ്തുക്കളും മെഷിനെറീസുകളും തൊഴിലാളികളെയും ഉപയോഗിച്ച് പ്രോഡക്റ്റ് bulk ആയി ഫാക്ടറികളിൽ നിർമിക്കുന്നു. ശേഷം ക്വാളിറ്റി ചെക്ക് ചെയ്തു മാർക്കറ്റിങ്ങിന് ഒരുക്കുന്നു.പിന്നീട് നിരവധി വിതരണക്കാരും വിപണനക്കാരും വഴി  അവസാനം ഉത്പന്നം അവശ്യക്കാരിലെത്തുന്നു.ഇത് ഒരു സൈക്ലിക് പ്രോസസ് കൂടിയാണ്.
ഇങ്ങനെ നിരവധി പേരിലൂടെ കൈമാറ്റം ചെയ്തു ഉപഭോക്താക്കളിൽ എത്തുന്നതോടെ നമുക്ക് കാര്യമായ ലാഭം ലഭിക്കുന്നില്ല.ഇവിടെയാണ് ഡയറക്റ്റ് മാർക്കറ്റിങ് എന്ന ആശയത്തിലൂടെ owleto.com  അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നത്..ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉല്പാദകനും ഉപഭോക്താവിനും വിതരക്കാരനും എല്ലാം കൂടുതൽ സുതാര്യവും ലാഭകരവും ജനകീയവുമായ അവസരങ്ങളാണ് owleto.com എന്ന ഷോപ്പിംഗ് സൈറ്റ് വഴി ഒരുക്കുന്നത്.

ഓരോ വിഭാഗത്തിനും owleto.com ലൂടെ എങ്ങിനെ അവസരങ്ങൾ ഒരുക്കുന്നു എന്ന് നോക്കാം.

1.owleto.com ലൂടെ ഉല്പാദകനു ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ

➡️ഡയറക്റ്റ് മാർക്കറ്റിങ് ആയത് കൊണ്ടും കൂടുതൽ ഇടനിലക്കാർ ഇല്ലാത്തതു കൊണ്ടും ഉത്പന്നതിനു നല്ലൊരു ശതമാനം ലാഭം ഉണ്ടായിരിക്കും.
➡️വൻകിട ഉല്പാദകർക്കൊപ്പം ചെറുകിട ഉല്പാദകർക്കും അവരുടെ ക്വാളിറ്റി പ്രൊഡക്ട്സ് ആഗോളവിപണിയിൽ എത്തിക്കാൻ കഴിയുന്നു.
➡️കേരളത്തിലെ പാരമ്പര്യവും തനിമയും ഉണർത്തുന്ന ഉത്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും ലോകത്തൊട്ടാകാം പ്രചാരണവും വിപണിയും ഒരുക്കുന്നു.
➡️24×7 മാർക്കറ്റിങ് ആൻഡ് അഡ്വേർടൈസിംഗ്
➡️സോഷ്യൽ മീഡിയ പോലുള്ള അഡ്വേർടൈസിംഗിലൂടെ ഉൽപ്പന്നത്തിന്റെ പ്രചാരണം അവശ്യക്കാരിൽ നേരിട്ടെത്തുന്നു.
➡️ഇൻസ്റ്റന്റ് ട്രാൻസാക്ഷൻ സർവീസ്

2.owleto.com ലൂടെ ഉപഭോക്താവിന് ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ

➡️ഓൺലൈൻ മാർക്കറ്റിങ് ഇന്ന് ജനങ്ങൾക്കിടയിൽ കൂടുതൽ കൂടുതൽ ജനകീയമായി കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാര്യം പണമിടപ്പാടും ഉത്പന്ന ലഭ്യതയും കൂടുതൽ എളുപ്പവും ലളിതവും സുതാര്യവും എന്നത് കൊണ്ട് തന്നെ. കൂടുതൽ സാങ്കേതിക പരിജ്ഞാനം ഇല്ലാതെ സ്മാർട്ട് ഫോൺ ഉപയോഗിച്ച്  ഒറ്റ ക്ലിക്കിലൂടെ തന്നെ  ആർക്കും ഉത്പന്നം ഓർഡർ ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്യാം.
➡️പ്രോഡക്റ്റ് ആവശ്യക്കാരുടെ കയ്യിൽ നേരിട്ട് എത്തുന്നു.
➡️സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ഇമേജസ് വഴിയും പ്രോഡക്റ്റ് ഡിസ്‌ക്രിപ്ഷൻ ആൻഡ് റിവ്യൂ വഴിയും ഉൽപ്പന്നത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പു വരുത്താവുന്നതാണ്.
➡️ഡയറക്റ്റ് മാർക്കറ്റിങ് ആയതു കൊണ്ട് വിപണിയിൽ ലഭിക്കുന്നതിനേക്കാൾ ലാഭത്തിൽ ഉത്പന്നം കൈപറ്റാവുന്നതാണ്.
➡️ഗിഫ്റ്റ് കൊടുക്കാനും മറ്റും unique പ്രൊഡക്ടുകൾ ലഭിക്കുന്നു.

owleto.com ലൂടെ വിതരണക്കാരന് ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ

➡️കൂടുതൽ വിതരണക്കാർ ഇടയിൽ ഇല്ലാത്തതു കൊണ്ട് ലാഭവിഹിതം കൂടുതൽ ആയിരിക്കും.
➡️മുതൽ മുടക്കില്ലാതെയും കാര്യമായ കായികാധ്വാനമില്ലാതെയും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബിസിനസ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
➡️Owleto.com ൽ വിതരണക്കാരൻ എന്ന് വച്ചാൽ പ്രൊഡക്ടിനെ അതാതു അഫിലിയേറ്റ് മാർകെട്ടേഴ്സിന് കണക്ട് ചെയ്യുന്ന ആളാണ്.ഒരു അഫിലിയേറ്റ് മാർകെട്ടറിന് തന്റെ കീഴിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാം.അത് കണക്ട് ചെയ്തു കൊടുക്കുന്ന ആൾക്ക് നിശ്ചിത ലാഭം ഉണ്ടായിരിക്കും.ഒരു പ്രൊഡക്ടിൽ നിന്നും മാക്സിമം 50000 വരെ സമ്പാദിക്കാം.ശേഷം അത് ബ്ലോക്ക് ചെയ്യപ്പെടും.ഒരാൾ തന്നെ കൂടുതൽ പ്രോഡക്റ്റ് കണക്ട് ചെയ്യാനും സൈറ്റിന്റെ സുഗമമായ വളർച്ചയ്ക്കും ഇത് അത്യന്താപേക്ഷികമായത് കൊണ്ടാണ് നിശ്ചിത ബോർഡർ ഇടുന്നത്.

പ്രത്യേകം ശ്രദ്ധിക്കുക owleto.com ന് നിലവിലുള്ള M L M ആയോ കൂട്ട ബിസിനെസ്സുമായോ യാതൊരു ബന്ധവുമില്ല.തുടക്കത്തിൽ തന്നെ ഇതൊരു സ്ഥിര വരുമാന മാർഗവും അല്ല.പ്രോഡക്റ്റ് കണക്ട് ചെയ്തതിനു ശേഷം അത് മാർക്കറ്റ് ചെയ്യുന്നതിലൂടെ നിശ്ചിത വരുമാനം അവരുടെ അക്കൗണ്ട് വഴി transact ചെയ്യപ്പെടുന്നതാണ്.എത്രയും കൂടുതൽ പ്രോഡക്റ്റ് കണക്ട് ചെയ്യുന്നുവോ അത്രയും ലാഭം സമ്പാദിക്കാം.പ്രൊഡക്ടിന്റെ ഗുണനിലവാരം നേരിട്ട് ഉറപ്പു വരുത്തിയിട്ട് വേണം മാർക്കറ്റ് ചെയ്യാൻ.owleto.com എന്ന സംരംഭം മുൻഗണന നൽകുന്നത് ക്വാളിറ്റി പ്രോഡക്റ്റ് ഡെലിവേർ ചെയ്യുന്നതോടൊപ്പം ബിസിനസ്സിന്റെ എല്ലാ തട്ടിലുള്ളവർക്കും ലാഭം ഉറപ്പു വരുത്തുക എന്നത് കൂടിയാണ്.

Saturday, 21 April 2018

Vallimma

❤വല്ലിമ്മാനെ കുറിച്ച് ആര് ചോയിച്ചാലും വല്ലിമ്മാന്റെ ഒരു സലാം പറഞ്ഞാളണ്ടി ഓരോടൊക്കെ...❤

Assalamu alaikum warahmathullahi wabarakathuhu...

നന്മ പരത്താൻ മാത്രം പഠിപ്പിച്ച പ്രിയപ്പെട്ട വല്ലിമ്മമാർ
ഇത് പോലെ ഒക്കെ ആവാൻ ഇങ്ങൾക്കൊക്കെയെ പറ്റുള്ളൂ..☺️

Thursday, 12 April 2018

ഉപ്പ

നമ്മളൊരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ഇതാ തൊട്ടടുത്തുണ്ടെന്നു തോന്നി പോകും പലപ്പോഴും...പക്ഷെ എവ്ടെയാണവ...
കൂടെ കൈകോർക്കേണ്ടവർ നമ്മിൽ നിന്നകന്ന് മൗനത്തിൽ ആണ്ടു പോയിരിക്കുന്നു..ചെവി കേൾക്കാത്ത കണ്ണ് കാണാത്ത പ്രതിമകൾ പോലെ..
ഈ കുഞ്ഞു കൈ എന്നും നിങ്ങളെ ചേർത്ത് പിടിച്ചു കൊണ്ടേ ഇരിക്കും..നമ്മളെ മുകളിലൊരുവൻ ഹൃദയത്തോട് ചേർത്തിട്ടുണ്ടല്ലോ...ഭയപ്പെടേണ്ട..

കാലം ഇനിയും കടന്നു പോയാലും കൺ കുളിർക്കെ നമ്മൾ നമ്മുടെ സ്വപ്നം നേരിൽ കാണുക തന്നെ ചെയ്യും...
നെഞ്ചിലെ വെള്ളപ്പാട്...അത് കാര്യമാക്കേണ്ട...ആഴത്തിലാണ്ട മുറിവായെ അതിനെ കാണാവൂ...
തിരികെ പോകാൻ ആഗ്രഹമില്ലാത്തവരുണ്ടോ...ഒരു വട്ടമെങ്കിലും നെഞ്ച് പൊട്ടാത്ത വിധം നമുക്കവിടം കാണണം...ഒരുമിച്ചു തന്നെ പോകണം...നമ്മളെ കൈ നീട്ടി സ്വീകരിക്കാൻ അവിടെ ആരുമില്ലെന്ന് അറിയാമല്ലോ..ഉണ്ടാവേണ്ടവർ നേരെത്തെ തന്നെ പോയല്ലോ...ആ മണ്ണിലിരുന്നു പഴയ കഥകൾ കേൾക്കാൻ ആഗ്രഹമുണ്ട്..പക്ഷെ നമ്മൾ രണ്ടു പേരുടെയും ഹൃദയം ലോലമാണല്ലോ...
ഏറ്റവും ചുരുങ്ങിയത് ആ നാലു വയസ്സുകാരിയുടെ കഥകളെങ്കിലും പറയണം ട്ടൊ...
നീണ്ട 10 വർഷം കൊണ്ട് മനുഷ്യരിലുള്ള പ്രതീക്ഷയും വിശ്വാസവും ഞങ്ങൾക്ക് നഷ്ടപ്പെട്ടെങ്കിൽ...പലതിനെയും ഹൃദയത്തിൽ കടത്താൻ വിമുഖത കാണിച്ചെങ്കിൽ പലതിനോടും വിരക്തിയും വെറുപ്പും പുച്ഛവും തോന്നിയെങ്കിൽ...കണ്ണഞ്ചിപ്പിക്കുന്ന പലതിനോടും വിമുഖത തോന്നിയെങ്കിൽ...നീണ്ട 18 വര്ഷം നിങ്ങൾക്കെത്ര മടുപ്പും കയ്പുമുള്ളതായിരിക്കും...

Wednesday, 11 April 2018

മോള്സ്

ഈയിടെയായി ഒരു മോൾ എനിക്ക് ഇടയ്ക്കിടക്ക് വിളിച്ചോണ്ടിരിക്കും...എന്നോട് സംസാരിക്കുമ്പോൾ അവൾക്ക് പോസറ്റീവ് എനർജി ആണത്രേ..😉

അതവിടിരിക്കട്ടെ..പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്...അവൾ വിളിക്കുമ്പോൾ ഒക്കെ ഞാൻ പല കാര്യത്തിലും തിരക്കിലാകും..

ചിലപ്പോൾ ക്ലാസ്സുകഴിഞ്ഞു വന്നു ഒരാനയെ തിന്നാനുള്ള വിശപ്പിൽ sandwitch ഓ മറ്റോ ആർത്തിയിൽ കുത്തികയറ്റുമ്പോഴാകും ചിലപ്പോ ഉമ്മനോട് പഞ്ചാര അടിച്ചു ഇരിക്കുമ്പോഴാകും ചിലപ്പോ മറ്റെന്തെങ്കിലും തിരക്കിലോ സ്ഥലങ്ങളിലോ ഒക്കെ...

അങ്ങനെ ഓരോ തവണ വിളിക്കുമ്പോഴും ഈ മോൾ ഓരോരോ പരിഭവങ്ങൾ പറയും..അവളുടെ ഒരുപാട് വലിയ 
സ്വപ്നങ്ങളെ കുറിച്ച് പറയും...അങ്ങനെ പലതും...
ഈ തിരക്കിനിടയിൽ പെടുമ്പോൾ അവൾ പറയുന്നത് എന്താന്ന് പോലും പൂർണമായി മനസ്സിലാക്കാതെ ഞാൻ തിരിച്ചും പല കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുക്കും...
ചിലപ്പോൾ അവൾ ചില ആഗ്രഹങ്ങൾ ഒരു റിക്വസ്റ്റ് പോലെ പറയും..ഇപ്പൊ തിരക്കായത് കൊണ്ടും അവളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സമയവും സന്ദർഭവും കാശും ഒന്നും കയ്യിലില്ലാത്തത് കൊണ്ട് ഇൻ ഷാ അല്ലാഹ് എല്ലാം നമുക്ക് ഉടനെ ശെരിയാക്കാം എന്ന് അവളെ ആശ്വസിപ്പിച്ചു കൊണ്ട് postpone ചെയ്യും..ഇത് നീണ്ട് നീണ്ടു അവളുടെ ആ സ്വപ്‌നങ്ങൾ എന്നിൽ നിന്ന് കയ്യൊഴിപ്പിച്ച പോലെ ആകും..
സത്യം പറഞ്ഞാൽ അവൾ പറഞ്ഞ പലതും ഞാനിതുവരെ പൂർണമായി കേട്ടിട്ടില്ല..അല്ല ചെവി കൊടുത്തിട്ടില്ല എന്ന് തന്നെ പറയാം...അവളെ കൊണ്ട് എനിക്കും കാര്യമായി നേട്ടങ്ങൾ ഉണ്ടോ എന്നും എനിക്കറിയില്ല..

അങ്ങനെ അങ്ങനെ...

ഇന്നാണ് അവളെ കുറിച്ച് ഇങ്ങനെ ആലോചിച്ചത്...എന്റെ attitude നെ കുറിച്ചും ചിന്തിച്ചത്...
അപ്പോൾ ഇത് പോലെ ഞാൻ ഇടക്കിടക്ക് അങ്ങോട്ട് വിളിച്ചു സ്വപ്നവും വിഷമവും പങ്കു വയ്ക്കുന്ന പലരെയും ഓർത്തു...അവരും എന്നോടും ഇത് പോലെ തന്നെ അല്ലെ...അതെ ഏറെക്കുറെ അങ്ങനെ തന്നെയാണ്...
എത്ര സമയമാ ഞാൻ അവരുടെയും എന്റെയും സമയം നഷ്ടപ്പെടുത്തിയത്..
ഇത് എന്റെ തോന്നലാണോ എന്ന് ചെക്ക് ചെയ്യാൻ ചിലരോട് ഞാൻ ഇത് വരെപറഞ്ഞ കാര്യങ്ങളെ കുറിച്ച് ചുമ്മാ അന്വേഷിച്ചു...പലരും കൈമലർത്തി.. അപ്പോഴാണ് എനിക്ക് അത് മനസ്സിലായത്..
ആവശ്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ കൂടുമ്പോഴും ആവശ്യമില്ലാതെ അവരുടെ സമയം നഷ്ടപ്പെടുത്തുമ്പോഴും പലര്ക്കും പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും എന്ന് ...
ഇങ്ങനെ ഒക്കെ ആലോചിച്ചു സ്വയം സമാശ്വസിപ്പിക്കുന്നു ഞാൻ ഇപ്പോൾ...

Saturday, 7 April 2018

ജാസ്മി

കുടുംബത്തിന്ന് കിട്ടുന്ന പിന്തുണയോളം ഒന്നും ഇല്ലാല്ലേ..☺️💚

കഴിഞ്ഞ ദിവസം അമ്മായിടെ മോൾ ഒരു ചുരിദാർ ടോപ് ഒന്ന് റെഡി ആക്കി തരുമോന്നു ചോദിച്ചു.
അതിനെന്താന്നു പറഞ്ഞു ഞാൻ ടോപ് വേടിച്ചു.. കണ്ടപ്പോ എനിക്കിഷ്ടായി...
ഞാൻ എടുത്തോട്ടെന്നും ചോദിച്ചു..
താത്താക്കു അത് ഫ്രണ്ട് gift ചെയ്തതാത്രെ..
എന്നാലും താത്ത സന്തോഷത്തോടെ എനിക്കത് നീട്ടി..

എന്നിട്ട് പറഞ്ഞു ഞാനിതിട്ടാൽ ഈ നാല് ചുമരെ കാണൂ ..നീയിട്ടാൽ ഈ ഡ്രെസ്സിനെങ്കിലും നാല് സ്ഥലങ്ങൾ കാണാൻ പറ്റുമെന്ന്..

ഒരുപാട് ചിന്തിപ്പിച്ച മനസ്സ് സന്തോഷിപ്പിച്ച വാക്കായിരുന്നു അത്...
അതെ ഇപ്പൊ ആ ഡ്രസ്സ് ഇട്ടു ഒരു വീഡിയോയും അപ്ലോഡ് ചെയ്തു..ഒരുപാട് പേര് കണ്ടു..
ഇപ്പൊ ഉള്ള താത്തന്റെ സന്തോഷം...😘
മാ ഷാ അല്ലാഹ്

ഒന്ന് പുറത്തിറങ്ങാൻ കൊതിക്കുന്ന താത്തയെ പോലെ ഇനിയും എത്ര പേർ..😐🤥🤔