#വിധി
ചിലര്‍ നമ്മുടെ ആരുമല്ലെന്ന് തിരിച്ചറിയുമ്പോഴുള്ള പതര്‍ച്ചയുണ്ടല്ലോ sslc തോറ്റാലുണ്ടാകുന്നതിനേക്കാള്‍ വലുതായിരിക്കുമത്.....
സ്വന്തമെന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച് അവര്‍ കുറേ നാള്‍ നമ്മുടെ കൂടെയുണ്ടാകും....
എന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നെഞ്ചിനെ വിങ്ങിപ്പൊട്ടിച്ച് എന്നും കൂടെയുണ്ടാകുമെന്നൊക്കെ സമാശ്വസിപ്പിച്ച് അവര്‍ പോകും.....
ചിലപ്പോള്‍ നമ്മുടെ അതേ വേദന അവരെയും അലട്ടുന്നുണ്ടാകും....
തിരിച്ച് പിടിക്കാനോ തിരിഞ്ഞ് നോക്കാനോ അവര്‍ക്കും ധൈര്യമില്ലായിരിക്കും എന്ന് സമാശ്വസിച്ച് നമ്മളും ഇവിടിങ്ങനെ തലതാഴ്ത്തിയിരിക്കും...
No comments:
Post a Comment