വട്ട് കഥ
ഈ മനുഷ്യൻ വല്ലാത്തൊരു ചങ്ങായി ആട്ടോ..മനസ്സ് വല്ലാണ്ട് വിങ്ങുമ്പോൾ ഒരു കാൾ ചെയ്താൽ മതി നമ്മളെ ശാന്തരും അതിലേറെ പ്രചോദിതരും ആക്കും..
റഈസ് ക്കാ പെരുത്ത് പെരുത്ത് സ്നേഹം...
ഞാൻ ഒരു സമൂഹ ജീവി ആണ്..അതിലുപരി മനുഷ്യരെ സ്നേഹിക്കാൻ പഠിക്കുന്നവളും...അതിലുപരി ഞാൻ ആരുമല്ല..
ഇങ്ങനെ മാത്രം ചിന്തിച്ചു നടക്കുന്ന നമ്മളെ ചിലർ വല്ലാതെ ഇട്ടു താങ്ങുന്നു..കുറെയൊക്കെ കെട്ടില്ലെന്നു നടിച്ചു..അപ്പോൾ തലയിൽ കേറുന്നു.. പ്രതികരിക്കാൻ പോയാലോ കൊലപാതക കുറ്റം വരെ ചെയ്ത പോലെയാണ് നമ്മളെ നോക്കുക..
ഞാൻ വലിയ സാമൂഹിക സേവനമാണത്രെ...ദൈവം സാക്ഷിയായി എനിക്കറിയാം ഞാനേത്രത്തോളം നിസഹായയാണെന്നു..പക്ഷെ മേൽ പറഞ്ഞ ആള്കളുടെ തമാശ അല്ലെങ്കിൽ കളിയാക്കൽ രൂപേണെയുള്ള ആവശ്യമില്ലാത്ത പ്രൊമോഷൻ..അത് വല്ലാത്തൊരു പ്രയാസമാണ് സൃഷ്ഠിക്കുന്നത്..വിനോദ വാർത്ത വിലക്ക് വാങ്ങുന്ന ഇത്തരം ആൾക്കാരുടെ വാക്കുകൾ കേട്ട് വിശ്വസിച്ചു അത്യാവശ്യ ഘട്ടങ്ങളിൽ നമ്മുടെ അടുക്കൽ എത്തുന്ന കുറെ പാവങ്ങള്..
നമ്മൾ നന്മ കാംക്ഷിച്ചു വല്ലതും ചെയ്താൽ അത് ലോക കുറ്റം..ഇനി വല്ല കാര്യവും ആരോടെലും പറഞ്ഞാലോ നമ്മൾ കല്പിക്കുന്നവൾ.. ഈ തെറ്റ് കണ്ടു പിടിച്ചു നമുക്ക് രഹസ്യമായും പരസ്യമായും തിരുത്തി തരുന്നവർ ലോക മാന്യന്മാരും...
അവരോടൊക്കെ എങ്ങനെയാ പെരുമാറുക എന്ന് ആലോചിച്ചു സങ്കടപ്പെട്ടിട്ടാണ് റഈസ് ഇക്കാക് വിളിക്കുന്നത്..
അങ്ങനെ പ്രശ്നത്തിന്റെ കിടപ്പു മനസ്സിലാക്കിയ ഗുരുജി ഒരു കൊച്ചു കഥ പറഞ്ഞു തന്നു..മൂപ്പർക്ക് വല്ലിപ്പച്ചി കുഞ്ഞു നാളിൽ പറഞ്ഞു കൊടുത്തതാണത്രെ...
എന്തയാലും കഥ ഒത്തിരി ഇഷ്ടായി...
ഡെഡിക്കേറ്റഡ് to... ഞാൻ ചെയ്യുന്ന പറയുന്ന കാര്യങ്ങൾ വട്ടാണെന്നു നിർ വചിച്ചവരോടും എന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നന്നാക്കാൻ നടക്കുന്നവരോടും
കഥ ഇങ്ങനെ
ഒരു നാട്ടിൽ ഒരു സന്യാസി ഉണ്ടായിരുന്നു..അങ്ങനെ ഒരിക്കൽ അദ്ദേഹത്തിന് രാത്രി സ്വപ്നത്തിൽ ഒരു ദര്ശനമുണ്ടായി..തൊട്ട് അടുത്ത ദിവസം നാട്ടിലെ പൊതുകിണറിൽ നിന്ന് വെള്ളം കോരുന്നവർക്കൊക്കെ വട്ടുണ്ടാകുമെന്നു.. അങ്ങനെ ദര്ശനം കണ്ടുണർന്ന സന്യാസി ഓടിപ്പോയി പിറ്റേ ദിവസത്തെക്കുള്ള ജലം ശേഖരിച്ചു..
അങ്ങനെ നേരം പുലർന്നു..നാട്ടുകാർ എല്ലാം ആ വെള്ളത്തിൽ കുളിച്ചു..എല്ലാര്ക്കും വട്ടായി.. സന്യാസിക്കൊഴികെ..
അങ്ങനെ അവരെല്ലാവരും കൂടി സന്യാസിയെ ഭ്രാന്താശുപത്രിയിൽ കൊണ്ടക്കി...
ഇനി മേൽക്കഥയിൽ ആർക്കാണ് യഥാർത്ഥത്തിൽ വട്ടെന്നു വായിക്കുന്നവരുടെ വട്ടിനും യുക്തിക്കുമനുസരിച്ചു തീരുമാനിക്കാം...
No comments:
Post a Comment