ഞാൻ അറിഞ്ഞ റഈസ് ഇക്ക
2016 നവംബർ മാസത്തിന്റെ തുടക്കത്തിലാണ് റാഫിയ ഷെറിനുമായുള്ള അഭിമുഖസംഭാഷണത്തിനിടയിൽ താൻ ചെറുതായിട്ടൊന്ന് ആക്സിഡന്റ് ആയി കിടക്കുമ്പോൾ ആശ്വാസമായെത്തിയ മറ്റൊരു ആക്സിഡന്റ് കഴിഞ്ഞു കിടക്കുന്ന റഈസ് ഇക്ക എന്ന ആ വലിയ മനുഷ്യനെ കുറിച്ച് ആദ്യമായി പറഞ്ഞു കേൾക്കുന്നത്..
പിന്നീട് കസിൻ സിസിന്റെ മകൻ നാഫിലും ഒരിക്കൽ പറയുകയുണ്ടായി നീ പരിജയപ്പെടേണ്ട ഒരാളാണ് റഈസ് ഇക്ക എന്ന്..
പിന്നീട് നാജിയുടെ എഫ്ബി പോസ്റ്റിൽ അദ്ദേഹത്തെ പച്ചമരത്തണലിൽ സന്ദർശിച്ചതും കണ്ടു..പോസിറ്റീവ് എനിർജിയുടെയും സ്നേഹത്തിന്റെയും ആക്ടിവിറ്റിയുടെയും ഉറവിടമാണ് റഈസ് ഇക്ക എന്ന് മറ്റൊരിക്കൽ നാട്ടപ്പതിരക്ക് അദ്ദേഹത്തെ സന്ദർശിച്ച ശഹീറും പറഞ്ഞു..
അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഉല്ലുവിനെ കാണാൻ അബൂക്കയും കൂട്ടരും വന്നപ്പോൾ ഉല്ലുവിനെ കുറിച്ച് അന്വേഷിച്ചു റഈസ്ക്ക എനിക്ക് വിളിക്കുന്നത്..
ഉല്ലുവിനെ നമുക്ക് കൂടുതൽ ഉഷാറാക്കണമെന്നും ഉല്ലുവിനെ കഴിവുകൾ നമുക്ക് പുറംലോകത്തെത്തിക്കണമെന്നും റഈസ്ക്ക ആവേശത്തോടെ പറയുഞ്ഞു..
ദൂരെ ഇരിക്കുന്ന ഒരാളോട് റഈസ്ക്ക ഇത്രക്ക് പരിഗണന കാണിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു അനുഭവപ്പെട്ടത്..
പിന്നീട് പടിക്കൽ വച്ച് നടന്ന സ്മിതം എന്ന പ്രോഗ്രാമിൽ വച്ചാണ് ഞാനും അസ്നയും ജാടയില്ലാത്ത ആ മനുഷ്യസ്നേഹിയെ നേരിട്ട് കാണുന്നത്..
പിന്നീട് പലപ്പോഴായി അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം എല്ലാ അനുഗ്രഹങ്ങൾ ഉണ്ടായിട്ടും അത് ശരിയായ രൂപത്തിൽ ചിലവഴിക്കാത്ത ഞാനടക്കമുള്ള ആളുകൾ ദൈവത്തോട് ചെയ്യുന്ന അനീതിയെ കുറിച്ചു ഒരുപാട് പുനർചിന്തനം നടത്തിയിട്ടുണ്ട്..
വാട്ടർ ബെഡിൽ കിടക്കുന്ന ഒരാൾക്ക് ഇത്രയേറെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ നിയന്ത്രിക്കാനാകുമോ എന്ന് വളരെ ഗൗരവമായും അതിലേറെ കൗതുകകരമായും ഞാൻ പലപ്പോഴും ഗാഢമായി ചിന്തിക്കാറുണ്ട്..ഞങ്ങളുടെ റാഈസ്ക്ക എന്ന് പറഞ്ഞു പലർക്കും ഞാൻ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ചും പരിചയപ്പെടുത്തുമ്പോഴെല്ലാം ഈ ചോദ്യം എല്ലാവര്ക്കും ഞാൻ എറിഞ്ഞു കൊടുക്കാറുണ്ട്..
പറഞ്ഞാൽ തീരില്ല അദ്ദേഹത്തിന്റെ നന്മകൾ..അദ്ദേഹത്തിന്റെ പ്രചോദനങ്ങൾ...പ്രോത്സാഹങ്ങൾ...ഒന്നും ഒന്നും..
ഇപ്പോൾ തല്ക്കാലം ചുരുക്കുന്നു..
ഏതൊരു ആവശ്യത്തിനും സുഹ്‌റ ആദ്യം ബന്ധപ്പെടേണ്ട നമ്പർ എന്റെയാണെന്നു പറഞ്ഞു എന്റെ മനസ്സിലെ കപട മനുഷ്വത്വം എന്ന ചിന്തയെ മാറ്റിമറിച്ച
പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ സ്നേഹസംശകൾ...
ഇൻ ഷാ അല്ലാഹ്...
എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും കൂടെ ഉണ്ടാകും..
💚💚💚
No comments:
Post a Comment