Tuesday, 29 August 2017

ഭ്രാന്തു

സ്വയം ഭ്രാന്തില്ലെന്നു വിശ്വസിക്കുകയും മറ്റുള്ളവരെ പുറം മോടി കണ്ടു ഭ്രാന്താനെന്നു വിളിപ്പേര് ചാർത്തുന്നവനുമാണ് ശെരിക്കും ഭ്രാന്തു...

Monday, 28 August 2017

ചീര

വശള ചീര കഥ...
7 7 17

ആകാശത്തു കാർമേഘങ്ങൾ വട്ടമിട്ടു പറക്കുന്നുണ്ട്..ഗ്രാമത്തിൽ ഒരു വീട്ടിൽ നിന്നും ഒരു എയർ ബെഡ് palliative care nu സംഭാവന നൽകാൻ സന്നദ്ധരാണെന്നു ആശ വർക്കർ റോസ് മേരി ചേച്ചിയുടെ നിര്ദേശമനുസരിച്ചാണ് ഞങ്ങൾ ആ വീട്ടിലെത്തിയത്..നേഴ്സ് ആ വീട്ടിലേക്ക് കയറി ചെന്നു.ഞാനും ആശാ വർക്കർ ഖൈറുന്നിസ താത്തയും വണ്ടിയിൽ തന്നെ ഇരുന്നു..അപ്പോഴാണ് തൊട്ടടുത്തു ആളൊഴിഞ്ഞ ഒരു പറമ്പിനോട് ഓരം ചേർന്ന് ഇളം പച്ച നിറത്തിൽ ഇലകളും റോസ് നിറത്തിൽ പൂക്കളുമായി കുറെ ചെടികൾ കണ്ടത്..സൂക്ഷിച്ചു നോക്കിയപ്പോൾ നമ്മടെ മലപ്പുറത്തുകൾ വശളച്ചീര  എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരിനം ചീര.
ഒരുപാട് വര്ഷങ്ങള്ക്ക് ശേഷമാണു കുറച്ചു ആഴ്ചകൾക്ക് മുന്നേ മൂത്തമ്മന്റെ തൊടിയിലും അതിനു ശേഷം ആദ്യമായി പാലക്കാടും കാണുന്നത്..മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.. ഞാൻ വണ്ടിയിൽ നിന്നിറങ്ങി കൗതുകതോടെയും അതിലേറെ സന്തോഷത്തോടെയും ഫോട്ടോ പിടിക്കാൻ തുടങ്ങി..എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാണെന്നു തോന്നുന്നു ഖൈറുന്നിസ താത്ത കാര്യം അന്വേഷിച്ചു..താത്ത ആദ്യമായാണ് ഇത് കാണുന്നതും കേൾക്കുന്നതും..അപ്പൊ പിന്നെ
ഞാനുണ്ടോ വിടുന്നു..പരിപ്പും തേങ്ങായും വച്ച് വശളചീരയെയും അത് കൂട്ടാൻ വച്ചാലുള്ള സ്വദിനെ കുറിച്ചും ഞാൻ വാനോളം ഉയർത്തി..പിന്നെ താത്താക്ക് ഇരിക്കപൊറുത്തിയില്ലാതായി.. എന്നോട് കുറച്ചു ഇല പൊട്ടിക്കാൻ പറഞ്ഞു..

"ന്താന്നു.. റമളാൻ മാസം കഴിഞ്ഞിട്ടുള്ളൂ..അപ്പൊഴേക്ക് ആരാന്റെ പറമ്പീന്നു ചീരപൊട്ടിക്കെ..ഞാൻ ചെയ്യില്ല.."

" തസ്‌ലി ..എനിക്ക് ഇട്ടിട്ട് പോവാൻ തോന്നുന്നില്ല..നീ രണ്ടു കുഞ്ഞു തയ്യെങ്കിലും വലിക്ക്..."

"ഇതിപ്പോ വൈകുന്നേരം വീട്ടിൽ എത്തുമ്പോഴേക്കും ആകെ വാടും..മുരിങ്ങ ഇല പോലെയല്ല"
വീണ്ടും ഞാൻ നിസംഗത തുടർന്നു...

"കണ്ണിൽ കണ്ടിട്ട് എങ്ങനാ കളഞ്ഞിട്ട് പോവാ..ഞാൻ ഇലപൊട്ടിച്ചിട്ട് പരിപ്പ് കൂട്ടാൻ വയ്ക്കാൻ പോവാ..ആളില്ലാത്ത പറമ്പിൽ മഴയത് മുളച്ചതല്ലേ..ആരും ഒന്നും പറയൂല.."
എന്നും പറഞ്ഞു താത്ത ഇല നുള്ളാൻ തുടങ്ങി..
ശേഷം താത്ത വണ്ടിയിൽ കേറി..ന്ന പിന്നെ ബാക്കി ചീരകളെ കുറിച്ചും വീമ്പു പറയാമെന്ന് വച്ച്..
എനിക്കറിയാവുന്ന ബാക്കി 3 തരം ചീരകളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുത്തു..
ഇപ്പൊ വലിച്ച ചെടിയിൽ ചിലതിൽ വിത്തുകളുണ്ട്.. അത് പാകി ചീരയുണ്ടായാൽ എന്നെ വിളിക്കണമെന്നും പറഞ്ഞു..
ഓ അതിനെന്താ..ഞാൻ കൂട്ടാൻ വച്ചിട്ട് തച്ചൂനെ വിളിക്കാട്ടോ എന്ന് താത്ത സന്തോഷത്തോടെ പറഞ്ഞു...
ശുഭം...

#അറിയിപ്പ്_കം_അഭ്യർത്ഥന...
ഞാൻ മേൽ പ്രസ്താവിച്ച പേരറിയാത്ത ആ മറ്റു തരം ചീരകളെ കുറിച്ചു നിങ്ങൾക്ക് അറിവുണ്ടെങ്കിൽ കഴിയുമെങ്കിൽ ഫോട്ടോ സഹിതം താഴെ പോസ്റ്റ് ചെയ്യാമെന്ന് അഭ്യർത്ഥിക്കുന്നു...

കൂടെ palliative care ന് വേണ്ടി രോഗിയുടെ ആവശ്യ ശേഷം അര്ഹതപ്പെട്ടവന് കൊടുക്കാൻ എയർ ബെഡ് സമ്മാനിച്ച ആ കുടുംബത്തിന് ഒത്തിരി സ്നേഹവും പ്രാർത്ഥനയും..

വിധി

#വിധി
ചിലര്‍ നമ്മുടെ ആരുമല്ലെന്ന് തിരിച്ചറിയുമ്പോഴുള്ള പതര്‍ച്ചയുണ്ടല്ലോ sslc തോറ്റാലുണ്ടാകുന്നതിനേക്കാള്‍ വലുതായിരിക്കുമത്.....
സ്വന്തമെന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച് അവര്‍ കുറേ നാള്‍ നമ്മുടെ കൂടെയുണ്ടാകും....
എന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നെഞ്ചിനെ വിങ്ങിപ്പൊട്ടിച്ച് എന്നും കൂടെയുണ്ടാകുമെന്നൊക്കെ സമാശ്വസിപ്പിച്ച് അവര്‍ പോകും.....
ചിലപ്പോള്‍ നമ്മുടെ അതേ വേദന അവരെയും അലട്ടുന്നുണ്ടാകും....
തിരിച്ച് പിടിക്കാനോ തിരിഞ്ഞ് നോക്കാനോ അവര്‍ക്കും ധൈര്യമില്ലായിരിക്കും എന്ന് സമാശ്വസിച്ച് നമ്മളും ഇവിടിങ്ങനെ തലതാഴ്ത്തിയിരിക്കും...

കപടസ്‌നേഹം

യഥാര്‍ത്ഥ സ്നേഹത്തിനു മുന്നില്‍ തോറ്റു കൊടുക്കാന്‍ ഒരു സുഖമുണ്ടായിരുന്നു...

പക്ഷെ ഈ കപട സ്നേഹത്തിനു മുന്നില്‍ ഒന്നു പൊരുതി നില്‍ക്കാന്‍ പോലുമുള്ള മനക്കട്ടിയില്ലാണ്ടായ് പോയ്....

എവിടെയൊക്കെയോ ഒരു രാജിക്കത്ത് അത്യാവശ്യമായിരിക്കുന്നു....

പൂതി

ചില നേരത്തു മരിക്കാൻ വല്ലാത്ത പൂത്യാവും..
ജീവിതം മടുത്തതോണ്ടല്ല..
എനിക്ക് ഇത്രയധികം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്ന പ്രപഞ്ച
നാഥനെ കണ്ടു മുട്ടാനുള്ള തിടുക്കം കൊണ്ടാണ്..

പക്ഷെ സ്വന്തത്തിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ നാഥന്റടുത്തേക്ക് കൊണ്ട് പോവാൻ കയ്യിലൊന്നുമില്ലാത്ത പോലെ തോന്നും..തോന്നലല്ല.. സത്യമാണ്..
നന്മയിലേക്കും നാഥൻ കാണിച്ചു തന്ന സത്യ പാതയിലേക്കും അടുക്കാൻ ഒരുപാട് കൊതിയുണ്ട്..ശ്രമിക്കുന്നുമുണ്ട്..എങ്കിലും ഇടക്കിടക്ക് കപട തിരക്കുകളിൽ പെട്ട് അവനു നന്ദി പ്രകാശിച്ചു ഒരു സുജൂദ് അധികം നിർവഹിക്കാൻ പോലും മറന്നു പോകുന്നു...
ഈ വരുന്ന റമളാൻ വലിയൊരു അവസരമാണ്..നാഥൻ അനുഗ്രഹിക്കട്ടെ..
അള്ളാഹു അക്ബർ...

സു സു

റാഈസ്ക്ക

ഞാൻ അറിഞ്ഞ റഈസ് ഇക്ക

2016 നവംബർ മാസത്തിന്റെ തുടക്കത്തിലാണ് റാഫിയ ഷെറിനുമായുള്ള അഭിമുഖസംഭാഷണത്തിനിടയിൽ  താൻ ചെറുതായിട്ടൊന്ന് ആക്സിഡന്റ് ആയി കിടക്കുമ്പോൾ ആശ്വാസമായെത്തിയ മറ്റൊരു ആക്സിഡന്റ് കഴിഞ്ഞു കിടക്കുന്ന റഈസ് ഇക്ക എന്ന ആ വലിയ മനുഷ്യനെ കുറിച്ച് ആദ്യമായി പറഞ്ഞു കേൾക്കുന്നത്..
പിന്നീട് കസിൻ സിസിന്റെ മകൻ നാഫിലും ഒരിക്കൽ പറയുകയുണ്ടായി നീ പരിജയപ്പെടേണ്ട ഒരാളാണ് റഈസ് ഇക്ക എന്ന്..
പിന്നീട് നാജിയുടെ എഫ്ബി പോസ്റ്റിൽ അദ്ദേഹത്തെ പച്ചമരത്തണലിൽ സന്ദർശിച്ചതും കണ്ടു..പോസിറ്റീവ് എനിർജിയുടെയും സ്നേഹത്തിന്റെയും ആക്ടിവിറ്റിയുടെയും ഉറവിടമാണ്‌ റഈസ് ഇക്ക എന്ന് മറ്റൊരിക്കൽ നാട്ടപ്പതിരക്ക് അദ്ദേഹത്തെ സന്ദർശിച്ച ശഹീറും പറഞ്ഞു..
അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഉല്ലുവിനെ കാണാൻ അബൂക്കയും കൂട്ടരും വന്നപ്പോൾ ഉല്ലുവിനെ കുറിച്ച് അന്വേഷിച്ചു റഈസ്ക്ക എനിക്ക് വിളിക്കുന്നത്..
ഉല്ലുവിനെ നമുക്ക് കൂടുതൽ ഉഷാറാക്കണമെന്നും ഉല്ലുവിനെ കഴിവുകൾ നമുക്ക് പുറംലോകത്തെത്തിക്കണമെന്നും റഈസ്ക്ക ആവേശത്തോടെ പറയുഞ്ഞു..
ദൂരെ ഇരിക്കുന്ന ഒരാളോട് റഈസ്ക്ക ഇത്രക്ക് പരിഗണന കാണിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു അനുഭവപ്പെട്ടത്..
പിന്നീട് പടിക്കൽ വച്ച് നടന്ന സ്മിതം എന്ന പ്രോഗ്രാമിൽ വച്ചാണ് ഞാനും അസ്നയും ജാടയില്ലാത്ത ആ മനുഷ്യസ്നേഹിയെ നേരിട്ട് കാണുന്നത്..
പിന്നീട് പലപ്പോഴായി അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം എല്ലാ അനുഗ്രഹങ്ങൾ ഉണ്ടായിട്ടും അത് ശരിയായ രൂപത്തിൽ ചിലവഴിക്കാത്ത ഞാനടക്കമുള്ള ആളുകൾ ദൈവത്തോട് ചെയ്യുന്ന അനീതിയെ കുറിച്ചു ഒരുപാട് പുനർചിന്തനം നടത്തിയിട്ടുണ്ട്..
വാട്ടർ ബെഡിൽ കിടക്കുന്ന ഒരാൾക്ക് ഇത്രയേറെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ നിയന്ത്രിക്കാനാകുമോ എന്ന് വളരെ ഗൗരവമായും അതിലേറെ കൗതുകകരമായും ഞാൻ പലപ്പോഴും ഗാഢമായി ചിന്തിക്കാറുണ്ട്..ഞങ്ങളുടെ റാഈസ്ക്ക എന്ന് പറഞ്ഞു പലർക്കും ഞാൻ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ചും പരിചയപ്പെടുത്തുമ്പോഴെല്ലാം ഈ ചോദ്യം എല്ലാവര്ക്കും ഞാൻ എറിഞ്ഞു കൊടുക്കാറുണ്ട്..

പറഞ്ഞാൽ തീരില്ല അദ്ദേഹത്തിന്റെ നന്മകൾ..അദ്ദേഹത്തിന്റെ പ്രചോദനങ്ങൾ...പ്രോത്സാഹങ്ങൾ...ഒന്നും ഒന്നും..
ഇപ്പോൾ തല്ക്കാലം ചുരുക്കുന്നു..

ഏതൊരു ആവശ്യത്തിനും സുഹ്‌റ ആദ്യം ബന്ധപ്പെടേണ്ട നമ്പർ എന്റെയാണെന്നു പറഞ്ഞു എന്റെ മനസ്സിലെ കപട മനുഷ്വത്വം എന്ന ചിന്തയെ മാറ്റിമറിച്ച
പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ സ്നേഹസംശകൾ...
ഇൻ ഷാ അല്ലാഹ്...
എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും കൂടെ ഉണ്ടാകും..
💚💚💚

Sunday, 27 August 2017

അക്ഷരം

അതിനൊരു ആത്മാവുണ്ടാവില്ല...പതിഞ്ഞ അക്ഷരങ്ങൾക്ക് നനുത്ത സ്നേഹത്തിന്റെ ഗന്ധമുണ്ടാകും..

ഞാൻ

യാത്രയെ പ്രണയിക്കുന്നവൾ... അറിവിനെ തേടുന്നവൾ...ഏക ദൈവത്തിൽ വിശ്വസിക്കുന്നവൾ...മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുന്നവൾ... സൗഹൃദത്തിന്റെ സൗന്ദര്യവും പ്രണയത്തിന്റെ തീവ്രതയും സ്നേഹത്തിന്റെ ആഴവും വിശ്വാസത്തിന്റെ അന്തസ്സും നുകരാൻ കൊതിക്കുന്നവൾ...

Friday, 25 August 2017

ചിറക്

ദൈവം എനിക്ക് രണ്ട് കുഞ്ഞ് ചിറകുകൾ തന്നു അനുഗ്രഹിച്ചു..
എന്നിൽ നന്മ കണ്ടവർ ആ ചിറക് കൂടുതൽ വളരാൻ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു,പരിപോഷിപ്പിച്ചു..
ആ ചിറക് ഒരുപാട് വളർന്നപ്പോൾ ഞാൻ ഒരുപാട് ഉയരങ്ങളിലേക്ക് പറന്നു പോയി എന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കുമോ എന്ന ഭയത്തിൽ ആ ചിറകുകളെ അരിഞ്ഞു മാറ്റാൻ ചിലർ ശ്രമിച്ചു..
ചില ഉത്തരവാദിത്തങ്ങൾ വന്നപ്പോൾ എനിക്ക് എന്റെ ചിറകുകൾ വേണ്ട വിധം ശ്രദ്ധിക്കാനായില്ല..
ഇന്ന് ആ ചിറകുകൾക്ക് തളർച്ച ബാധിച്ചിരിക്കുന്നു..
ഞാൻ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു എന്ന വിശ്വാസത്തിൽ അന്ന് കൂടെ നിന്നവരെയൊന്നും ഇന്ന് കാണ്മാനുമില്ല...
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന സത്യം തിരിച്ചറിഞ്ഞവൾ തന്നെയാണ്...എന്നാലും എന്നാലും...വല്ലാത്തൊരു ഒറ്റപ്പെടാലോ ഒറ്റപ്പെടുത്തലോ ഫീൽ ചെയ്യുന്നു...

ചിറക്

ദൈവം എനിക്ക് രണ്ട് കുഞ്ഞ് ചിറകുകൾ തന്നു അനുഗ്രഹിച്ചു..
എന്നിൽ നന്മ കണ്ടവർ ആ ചിറക് കൂടുതൽ വളരാൻ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു,പരിപോഷിപ്പിച്ചു..
ആ ചിറക് ഒരുപാട് വളർന്നപ്പോൾ ഞാൻ ഒരുപാട് ഉയരങ്ങളിലേക്ക് പറന്നു പോയി എന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കുമോ എന്ന ഭയത്തിൽ ആ ചിറകുകളെ അരിഞ്ഞു മാറ്റാൻ ചിലർ ശ്രമിച്ചു..
ചില ഉത്തരവാദിത്തങ്ങൾ വന്നപ്പോൾ എനിക്ക് എന്റെ ചിറകുകൾ വേണ്ട വിധം ശ്രദ്ധിക്കാനായില്ല..
ഇന്ന് ആ ചിറകുകൾക്ക് തളർച്ച ബാധിച്ചിരിക്കുന്നു..
ഞാൻ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു എന്ന വിശ്വാസത്തിൽ അന്ന് കൂടെ നിന്നവരെയൊന്നും ഇന്ന് കാണ്മാനുമില്ല...
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന സത്യം തിരിച്ചറിഞ്ഞവൾ തന്നെയാണ്...എന്നാലും എന്നാലും...വല്ലാത്തൊരു ഒറ്റപ്പെടാലോ ഒറ്റപ്പെടുത്തലോ ഫീൽ ചെയ്യുന്നു...

Thursday, 24 August 2017

Nishabdatha

ഏറ്റവും കൂടുതൽ തരം ശബ്ദങ്ങൾ ഉള്ളത് നിശബ്ദതയിൽ തന്നെയാണ്..

കുഞ്ഞിച്ചിരി

കുഞ്ഞിച്ചിരി

പെട്ടിക്കടയിലെ മുട്ടായി തിണ്ണയിലിരിക്കുന്ന ആ രാജകുമാരി...❤❤❤

എന്നും രാവിലെ കോളേജിൽ പോകുന്ന വഴിക്ക് ആന വണ്ടിയിൽ ഇരുന്നു കാണുന്ന നിമിഷങ്ങൾ മാത്രം ദൈർഘ്‌യമുള്ള ഒരു കൗതുക കാഴ്ചയുണ്ട്...

ഒരു കുഞ്ഞു പെട്ടിക്കട..
ബങ്ക് പോലിരിക്കും കാണാൻ..
മിട്ടായി കടയാണ്..
അവിടെ ഒരു കുഞ്ഞു മോളും അവളുടെ ബാപ്പയും ഉണ്ടാകും എന്നും കാലത്ത്..
ബാപ്പ കടക്കകത്ത് മദ്രസ വിട്ടു പോകുന്ന കൊച്ചു മക്കൾക്ക് മിട്ടായി എടുത്തു കൊടുക്കുന്ന തിരിക്കിലാകും..
നമ്മുടെ കുഞ്ഞു മോൾ വാപ്പയ്ക്ക് അഭിമുഖമായി ആ മിടായി കുപ്പികളോട് ഓരം ചേർന്നിരുന്നു കിന്നാരം പറയുന്നുണ്ടാകും..
ആ കിന്നാരം നമുക്ക് കേൾക്കാൻ പറ്റില്ലെങ്കിലും ആ നേരത്തു ആ മോളുടെ മുഖത്തെ പ്രകാശം ഒന്നുകാണെണം..
സിംഹാസനത്തിൽ ഇരിക്കുന്ന കുലീനയായ രാജകുമാരിയുടെ ചന്ദ്രവദനം പോലെ  വെണ്ണിലാവ് പരത്തുന്ന പുഞ്ചിരിയും പൊഴിച്ച് കൊണ്ട്...
ആ പുഞ്ചിരിയിലെ പ്രകാശം  കുളിര് കോരുന്ന കാറ്റായി എന്നും എന്റെ കണ്ണുകളിൽ പ്രതിഫലിക്കാറുണ്ട്...
ഇതിലും കൂടുതലായി ആ എളിമയുള്ള പുഞ്ചിരിയെ വർണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല...
എന്നും രാവിലെ ഹൃദയം നിറക്കുന്ന ആ പുഞ്ചിരി...

ഇനിയും  ഓരോ പുലരികളെയും മനോഹരമാക്കാൻ പേരറിയാത്ത ആ രാജകുമാരി അവിടെ തെന്നെ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ...

കുഞ്ഞിച്ചിരി ആമുഖം

കുഞ്ഞിച്ചിരി...☺

നമ്മുടെ എത്ര വലിയ പ്രശ്നവും മഞ്ഞു പോലെ ഉരുക്കി മനസ്സിന് കുളിരേകുന്ന ചില വെളിച്ചങ്ങളുണ്ട്..
കുഞ്ഞു മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരികൾ..
ഒരുപാടൊരുപാട് അവസരങ്ങളിൽ തീർത്തും അപ്രതീക്ഷിതമായി ആ കുഞ്ഞുങ്ങൾ കടന്നു വരുമ്പോൾ ഓരോ നിമിഷവും മഹത്തരമാക്കപ്പെടുന്നു...

എന്റെ മനസ്സിനെ ഇത്രമേൽ കുളിരേകിയ കുറച്ചു കുഞ്ഞുങ്ങളുടെ പുഞ്ചിരിയെ കുറിച്ച്..

ഇടക്ക് ചിലയിടത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ച നിഷ്കളങ്കമായ ചില വലിയ ചിരികളെയും പരാമര്ശിക്കുന്നതാണ്..☺☺☺

#കുഞ്ഞി പുഞ്ചിരി..❤❤❤

അണിയറയിൽ...
തുടർന്നുള്ള പോസ്റ്റുകളിൽ...

മയക്കം

നിശബ്ദതയിൽ ഇനി ഉന്മാദം കണ്ടെത്തി പരിശീലിക്കണം...
പുഞ്ചിരിയിൽ ശബ്ദം ഒളിപ്പിക്കണം...
കണ്ണുകളിൽ ഒടുങ്ങാത്ത മയക്കം ലഹരിയായി പിടികൂടണം...
അക്ഷരങ്ങളിൽ മിതത്വം കൊണ്ട് മികവുണ്ടാക്കണം...

ആത്മാവ് ഗസലിനെ തേടി പറന്നുയരട്ടെ...
ചില്ലകൾ തണലും കുളിരും പരത്തട്ടെ...
ഇലകൾ ഇനി അൽപ്പം വിശ്രമിക്കട്ടെ..
മഴക്ക് കൂട്ടായി പ്രണയവും യാത്രയാകട്ടെ..

ഇനി
ഞാനൊന്നുറങ്ങട്ടെ...

Monday, 14 August 2017

സമയം


എന്ത് കൊണ്ട് സമയവും ദൂരവും വിപരീതാനുപാതത്തിലായില്ല..😦

Sunday, 13 August 2017

ഇങ്ങള് പടിക്കുവാണോ
അതെ ബി technu ഞാൻ ഇച്ചിരി അഹങ്കാരത്തോടെ പറഞ്ഞു..
എന്താ ഇങ്ങളെ പേര്
തസ്ലീന
ഇയാളുടെയോ
ശ്റഫിയ്യ
ആഹാ എന്ത് ചെയ്യുന്നു
ഞാൻ BSW
അതെയോ..ആഹാ..കൊള്ളാല്ലോ.എങ്ങിനുണ്ട്.. ക്ലാസ് ഒക്കെ..subject ഒക്കെ ഉഷാറാണോ..
ആ..എനിക്ക് ചേരുമ്പോൾ വലിയ ഇന്റെരെസ്റ്റ് ഇല്ലായിരുന്നു..പഠിക്കാൻ തുടങ്യപ്പോൾ നല്ല ഇഷ്ടായി..

ആഹാ..അങ്ങിനെയോ.. എന്നാൽ ഞങ്ങൾ എഞ്ചിനീയറിംഗ് അഗ്രഹിച്ചാ എടുക്കണേ.. പക്ഷെ പഠിക്കാൻ തുടങ്യാൽ മതിയാകും...

അധ്യയിട്ടാ ഇങ്ങനെ ഒരു റിപ്ലൈ കാണുന്നെ
harafiyyaa... നീ എവിടെയാണ് പെണ്ണെ...
ഇനി ആ വഴികളിൽ നിന്നെ കണ്ടു മുട്ടുമോ പെണ്ണെ...
യാതൊരു മുൻപരിചയവും ഇല്ലാത്ത ട്രെയിനിൽ തൊട്ടടുത്തിരിക്കുന്ന എന്റെ മുഖത്തു നോക്കി നീ ചിരിച്ചപ്പോൾ വല്ലാത്തൊരു ഡിഗ്രി കിട്ടിയ സന്തോഷമായിരുന്നു...
പിന്നെ ചുരുങ്ങിയ നേരം കൊണ്ട് കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മൾ പങ്കു വച്ചു... എങ്കിലും പെണ്ണെ നീ പറഞ്ഞ കാര്യങ്ങൾ ....
❤❤❤

Saturday, 12 August 2017

Njan

തെറ്റുകൾക്കെതിരെ വാചാലമാകാനുള്ള ഒരിടമായി മുഖപുസ്തകത്തെ ഇത് വരെ കണ്ടിട്ടില്ല..
നന്മകൾ പങ്കു വയ്ക്കുന്നൊരിടം...

എന്നിരുന്നാലും ഇന്നൊരു ഉൾവിളിയുണ്ട് മനസ്സിൽ..
ഒരുപാട് പേരുകൾ കണ്ണിലും മനസിലും മിന്നി മറയുന്നു..
സൗമ്യ
ജിഷ
അഭയ
രോഹിത്
നജീബ്
മിഷേൽ
ഈറോം
എംഎം അക്ബർ 
അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് കേട്ടതും കേൾക്കാത്തതുമായ നാമങ്ങൾ...

നീതി പീഠങ്ങളിൽ പോലും ഉള്ള ജനങ്ങളുടെ വിശ്വാസങ്ങൾക്ക് പോറലേറ്റിരിക്കുന്നു...

നാളത്തെ ഇര ഒരുപക്ഷെ നിങ്ങളോ ഞാനോ ആയിരിക്കാം...

നമുക്ക് വേണ്ടി ശബ്ദമുയർത്താൻ അന്ന് നമുക്കാവില്ല..

പ്രതികരണം നല്ലൊരയുധമാണ്..

വിവേകവും തിരിച്ചറിവും വലിയൊരു മുതൽ കൂട്ടും..

എനിക്ക് വേണ്ടി ഇന്ന് തന്നെ ഞാൻ തന്നെയാണ് ശബ്ദമുയർത്തേണ്ടത്..

ഈ ഒരു തിരിച്ചറിവാണ് ഇനി നമ്മൾ ഓരോരുത്തർക്കും വേണ്ടത്..

അതിൽ നിന്നാണ് നമ്മുടെ നാളെയെ നമ്മൾ രൂപപ്പെടുത്തേണ്ടത്..

Stand with #me
സുഹ്റ

Wednesday, 9 August 2017

Palakkad

വളരെ അധികം വിഷമത്തോടെയാണ് ഞാനിത് എഴുതുന്നത്..

മലപ്പുറത്തു ജനിച്ചു വളർന്ന ഞാൻ പാലക്കാട് വന്നിട്ട് കുറച്ചു വർഷങ്ങളായി..
ഹരിതാഭയും പച്ചപ്പും നനുത്ത സ്നേഹവും നിഷ്കളങ്കതയും കാടുത്ത ച്ചൂടും  വരണ്ട കാറ്റും കൊണ്ടെല്ലാം സമൃദ്ധമായൊരു നാടാണിത്..

പലകുടുംബങ്ങളിൽ പോയാലും തിരിച്ചു വരുമ്പോൾ എന്തെങ്കിലും തരും..കുറച്ചു ചീരയോ മുരിങ്ങ ഇലയോ അല്ലെങ്കിൽ സീസൺ അനുസരിച്ചു അവരുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചകറിയോ അല്ലെങ്കിൽ കായ്കളോ.. അങ്ങനെ എന്തെങ്കിലും..
പ്രത്യേകിച്ച് ഞാൻ ചായ കുടിക്കാറില്ല. ഇവിടെ അധികം വീടുകളിലും സൊസൈറ്റി പാൽ ഉപയോഗിക്കുന്നവരാണ്..അത് കൊണ്ട് തന്നെ ഒരു വിധം വീടുകളിൽ പോയാലൊക്കെ വെള്ളം ചേർക്കാത്ത നല്ല അസ്സല് പാൽ ചായ കിട്ടും..
ഞാൻ ചായ കുടിക്കാത്തത് കൊണ്ട് ഓടി പോയി അടുത്തുള്ള പെട്ടികടയിൽ നിന്നും രസ്‌നയോ ചെറുനാരങ്ങയോ വേടിച്ചിട്ടു ജ്യൂസ് എന്ന് അവര് വിളിക്കുന്ന കലക്കിയ വെള്ളം തരും..

എന്നിട്ടും മതിയാകില്ല
"കുട്ടി വന്നിട്ട് ഒന്നും കഴിച്ചില്ല..ഇച്ചിരി മുരിങ്ങ പൊട്ടിച്ചു തരട്ടേ..വീട്ടിൽ പോയി ഇച്ചിരി പരിപ്പിട്ടു കറി വച്ചാൽ മതി..നല്ല ചൊടിയിൽ ചോറുണ്ണാം.." എന്നും പറഞ്ഞു മുരിങ്ങ ഇല പൊട്ടിക്കാൻ ഓടും...
അതാണ് ഇവിടുത്തുകാരുടെ സ്നേഹം..

സമ്പന്നരെന്ന ഭാവത്തിൽ കുറച്ചു ധൂർത്തും പൊങ്ങച്ചവും കാണിക്കുന്ന ചില ഇടത്തരം ഗൾഫ് കുടുംബങ്ങൾ ഒഴിച്ചാൽ അധികം വീട്ടുകാരും കൂലിപ്പണി എടുത്തും കൃഷി ചെയ്തും, കച്ചവടം ഇല്ലാത്ത നാട്ടിലെ ചെറിയ കടയിൽ തുച്ഛമായ വേതനത്തിനു പണിയെടുക്കുന്നവരാണ് ഇവിടെ അധികവും..
കുടുംബത്തിലെ മിക്ക സ്ത്രീകളും പണിക്ക് പോകും..എന്നിട്ടും എന്നിട്ടും മിക്ക കുടുംബങ്ങളും ദുരിത കയത്തിൽ തന്നെയാണ്...

കച്ചവട വാണിജ്യ മേഖലയും ഇവിടുത്തെ കാറ്റും ഒരുപോലെ വരണ്ടതാണ്..
വലിയ മെച്ചപ്പെട്ട കച്ചവടം ഒന്നും ഇല്ലാത്തതിനാൽ രാവിലെ 9 മണിക്കോ പത്തു മണിക്കോ ആണ് കടകൾ തുറക്കുക..പല കടകളും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിലായി അടക്കും..കാരണം ആ കടകളിൽ അധികവും സ്ത്രീ സ്റ്റാഫുകൾ ആയിരിക്കും..
കട മുതലാളി എന്ന് വിളിക്കുന്ന ആൾ വല്ല കൃഷിയെ മറ്റോ ചെയ്യുന്നവരായിരിക്കും..ചെറിയ ഇടപാടുകൾക്ക് ചില്ലറ ലാഭത്തിന് പേരിനൊരു കട..
അത്രേ ഉള്ളു..
മാക്സിമം വന്നാൽ ചില കടകൾ 10 മണി ആകും അടക്കാൻ..
10 രൂപ എങ്കിലും അധികം കിട്ടട്ടെ എന്ന് വിചാരിച്ചാണ് ഇങ്ങനെ ആളില്ലാ തെരുവിൽ ഇല്ലാത്ത കറണ്ട് ബില്ലും കൊടുത്തു അവർ പ്രതീക്ഷയോടെ ഇരിക്കുന്നത്..
ഇങ്ങനെ നിസഹായരും നിഷ്കളങ്കരുമായ കുറെ ആളുകൾ.. കുടുംബങ്ങൾ...

സാമൂഹ്യ സേവനവും സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം ഇവർക്ക് വെറും കേട്ട് കഥകളാണ്..
പല സന്നദ്ധ പ്രവർത്തനങ്ങളും വർഷത്തിൽ ഒരിക്കൽ നടക്കുന്ന വേലക്കും നേർച്ചക്കും വെടി പൊട്ടിക്കലിനും പന്തല് കെട്ടുന്നതിനും നാസിക് ഡോല്ലിനും ഒക്കെ ആയി മാത്രം ഒതുക്കപ്പെടുന്നു..

രോഗികളുടെ സ്ഥിതി അതിലും മോശം ..നല്ല വാക്ക് പറയാനും കൂടെ ഇരുക്കാനും ആരുമില്ല..
ഒരു ഫിസിയോ തെറാപ്പി സെന്റര് അടുത്തെങ്ങും ഇല്ല..
ഞാൻ പലപ്പോഴും പറയാറുണ്ട് ഇതൊരു വരണ്ട നാടാണ്..
അസമയത്ത് ഒന്ന് വിശന്നാലോ രോഗം വന്നാലോ നേരം വെളുക്കുവോളം കാത്തിരിക്കണം...
രാത്രി ഒമ്പത് മണി കഴിഞ്ഞു ഒന്നിനും പൂതി വയ്ക്കാൻ പാടില്ല..അതാണ് അവസ്ഥ..

ഇത്രയും നിഷ്കളങ്കരായ ഇവരെ വെറും വോട്ടിനു മാത്രമായി രാഷ്ട്രീയക്കാരും വല്ലാതെ മുതലെടുക്കുന്നുണ്ട്..വെറുതെ പറയുകയല്ല..നേരിട്ട് കുറെ കണ്ടിട്ടുണ്ട്..അമ്പലത്തിലെ അന്ന ദാനത്തിനും പല കല്യാണങ്ങൾക്കും ഒക്കെ വരുന്ന ചില ആളുകൾ പറയുന്ന ഒരു കാര്യം കേട്ടിട്ടുണ്ട്..
ഒരു നേരത്തെ കഞ്ഞി ലഭിക്കാലോ എന്ന്..പിശുക്കത്തരം കൊണ്ടല്ല..ഇല്ലായ്മ കൊണ്ടു തന്നെയാണ്..

എനിക്ക് ഏറ്റവും അത്ഭു‌തകരമായി തോന്നിയത് മറ്റൊന്നാണ്..ഭർത്താവിന്റെ അമിത മദ്യപാനം കൊണ്ടുള്ള ഗാർഹിക പീഡനം, വിവാഹ മോചനം,മക്കൾക്ക് വിദ്യഭ്യാസത്തിനുള്ള മതിയായ പണമില്ലായ്മ,രോഗിയായ ഗൃഹനാഥൻ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടൊക്കെയാണ് പൊതുവെ ഇവിടെ സ്ത്രീകൾ കൂലി പണിക്കും മറ്റുമൊക്കെയായി പണിക്ക് പോകുന്നത്..എന്നാൽ വീടിന്റെ പടി ഇറങ്ങുന്നത് തൊട്ട് തിരിച്ചു കയറുന്നത് വരെ അവരുടെ ആരുടെയും മുഖത്ത് ഒരു തുള്ളി വാട്ടമോ കണ്ണീരോ ഞാനിതു വരെ കണ്ടിട്ടില്ല..അത്രക്ക് ക്ഷമയും പക്വതയും പ്രതീക്ഷകളും അവർക്കുണ്ട് ..ബസിലൊക്കെ കയറിയാൽ അവർക്ക് നമ്മളോടുള്ള സ്നേഹവും കളി തമാശകളോട് കൂടിയുള്ള ഇടപെടലും കാണുമ്പോൾ അവരുടെ ദുരിത കഥകളൊന്നും അവരോട് താരതമ്യപെടുത്താൻ പോലും നമുക്കാവില്ല...

ഇലക്ഷനോട് അടുത്ത റോഡ് നിർമാണവും രാഷ്ട്രീയ പ്രചാരങ്ങളും കണ്ടാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ എന്ത് കൊണ്ട് പാലകാടൻ ഉൾ ഗ്രാമങ്ങൾ വിദ്യാഭ്യാസ രംഗത്തും മറ്റും ഇത്ര അധികം പുറകിലായി പോയെന്നു..
ചില മേഖലകളിൽ അവിടെയുള്ള മികവുറ്റ പ്രവർത്തകർ മികച്ച പ്രവർത്തനങ്ങളും നല്ല കാഴ്ചപ്പാടുകളും കാഴ്ച വയ്ക്കും..എന്നാൽ അനുമോദനങ്ങളും അംഗീകാരങ്ങളും ആ നാട്ടിലുള്ള ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണത്തിനും റേറ്റിംഗിനും വേണ്ടി സൗകര്യ പൂർവം മുതലെടുക്കും..
വിദ്യാഭ്യാസ ആരോഗ്യ പൊതു മേഖലകളിൽ ഇത് ധാരാളമായി കാണപ്പെട്ടിട്ടുണ്ട്..

പല മത രാഷ്ട്രീയ സമ്മേളങ്ങൾക്കും പ്രോഗ്രാമ്മുകൾക്കും മറ്റും ഇവിടെ നിന്നും ആളുകളെ ടൗണിലേക്കും മറ്റും കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്..പല നിറത്തിലുള്ള കൊടികളുമായി വാഹനങ്ങൾ അവരെയും പേറി ചീറിപ്പയുന്നത് കാണാം..എന്തിനാ പോയതെന്നു ചോദിച്ചാൽ സമ്മേളനത്തിന് എന്ന് പറയും..
എന്നിട്ടെന്താ കേട്ടത് എന്ന് ചോദിച്ചാലോ..പോയാൽ ചായയും കടിയും കിട്ടും.പിന്നെ വണ്ടി കൂലി ഫ്രീ അല്ലെ..അവിടെ പോയാ തിരക്കിനിടയിൽ ഒന്നും കേൾക്കാനൊന്നുമൊക്കെത്തില്ലത്രേ..എന്നാലും ആളെ തല എണ്ണം കൂട്ടാൻ പോകും ഈ പാവങ്ങൾ അന്നത്തെ പണിയും കളഞ്ഞിട്ട്..

പലപ്പോഴും മലപ്പുറം കോഴിക്കോട് എറണാകുളം തൃശൂർ പോലുള്ള നാടുകളിലെ സന്നദ്ധനപ്രവർത്തകരോടും അവരെ സഹായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന അന്നാട്ടിലെ മുതലാളിമാരോടും ആരോഗ്യം നല്ല രീതിയിൽ ഉപയോഗിക്കുന്ന യുവത്വത്തോടും എനിക്ക് വളരെ അസൂയയും അതിലേറെ ബഹുമാനവും തോന്നിയിട്ടുണ്ട്..എന്ത് കൊണ്ട് ഇവരെ പോലുള്ളവരെ ഈ നാട്ടിലേക്കും മികച്ച സേവന പ്രവർത്ഥങ്ങൾക്കായി ക്ഷണിച്ചു കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇത്തരം അനുഭവങ്ങൾ അവർക്കു മുൻപിൽ അവതരിപ്പിച്ചാലല്ലേ കാര്യങ്ങളുടെ കിടപ്പ് അവർക്കും ബോധ്യമാകൂ എന്ന് മനസ്സിലായത്..അതിന്റെ പിന്നാമ്പുറമായാണ് ഈ എഴുത്തു എഴുതിയതും..
ഈ എഴുത്തിലൂടെ വലിയൊരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല..പുതുതായി വല്ല സന്നദ്ധനസംഘടന തുടങ്ങിയത് കൊണ്ട് വലിയ നേട്ടവും ഉണ്ടാകില്ല..അടിത്തറയായ പണമോ സന്നദ്ധ പ്രവർത്തകരെയോ തുടക്കത്തിലല്ലാതെ കിട്ടുകയില്ല എന്നത് തന്നെയാണ് കാരണം..

എന്നാലും എല്ലാ വർഷവും പത്താം ക്ലാസ് റിസൾട്ട് വരുമ്പോൾ പാലക്കാട് ജില്ല പതിമൂന്നാമതും പതിനാലാമതും വരുമ്പോൾ പുച്ഛിക്കുകയും സങ്കടപ്പെടുകയും ഒക്കെ ചെയ്യുന്നവർക്ക് മുന്നിൽ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്നത് 9 വർഷത്തെ അനുഭവ വെളിച്ചതിലൂടെ പറഞ്ഞു തരിക മാത്രമാണ്...

ഒരുപാട് പ്രതീക്ഷകളോടും പ്രാര്ഥനകളോടും കൂടെ..
സുഹ്‌റ.☺☺☺