അവഗണിക്കാനാണ് ഉദ്ദേശമെങ്കിൽ പരിഗണിച്ചതെന്തിന് പിന്നെ...
Tuesday, 25 September 2018
Sunday, 23 September 2018
Friday, 21 September 2018
സ്വപനം
ഈയിടെയായി രാത്രി നടക്കുന്നതൊന്നും എനിക്ക് ഓര്മ ഇല്ല,but സ്വപ്നത്തിൽ കണ്ടതെല്ലാം നന്നായി ഓർത്തെടുക്കാൻ കഴിയുന്നു. പകൽ ntel നിന്ന് വല്ല mistakum സംഭവിച്ചാൽ സ്വപ്നത്തിലൂടെ അതുമായി ബന്ധമില്ലാത്ത പലരും വന്നു തിരുത്തി തരുന്നു. Sometimes ഉറക്കത്തിൽ മരിച്ചവരുടെ കൂടെ ജീവിക്കുന്നത് കാണുന്നു.എല്ലാം ഉണർന്നാൽ ഓർത്തെടുക്കാൻ കഴിയുന്നു. ചിലത് നടക്കുന്നു.ആകെ ഒരു മാതിരി അവസ്ഥ
നിഴലുമ്മ
അരികുകൾ തമ്മിൽ തൊടുമെന്നു പേടിച്ചു അകറ്റി നാം വിരിച്ച തുണികൾ നിഴലുകൾ കൊണ്ട് എപ്പോഴോ ചുംബിച്ചിരുന്നിരുന്നു..😝❤
Expressikn
ഏറ്റവും പ്രിയപ്പർട്ടവരുടെ മുന്നിൽ ഒരു expressionum ഇല്ലാത്ത പോലെ അഭിനയിക്കാൻ എനിക്ക് നന്നായറിയാം...
സ്റ്റെപ്
ചിലപ്പോ തോന്നും ഒരു സ്റ്റെപ് പുറകോട്ട് പോയിട്ട് ശേഷം മുന്നോട്ട് കുതിക്കാമെന്നു..
ചിലപ്പോ തോന്നും ഉള്ള ഊർജം ഉപയോഗിച്ച് തന്നെ മുന്നോട്ട് പോകാമെന്ന്..
പക്ഷെ എങ്ങനെയായാലും കാലൊന്നു പൊക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങൾ എന്റെ സമയത്തെ തിന്നുകൊണ്ടിരിക്കുന്നു.
പലതിൽ നിന്നും പിൻവാങ്ങി പിൻവാങ്ങി ഒരു ഭാഗത്ത് ഒതുങ്ങി തുടങ്ങിയിട്ടുണ്ട്,പുതിയൊരു ഭാഗത്തേക്ക് തിരിയാൻ..
സുഹ്‌റ
Tuesday, 18 September 2018
മം കവിത
ഇടക്കിടക്ക് ഉമ്മ ചോദിക്കാറുണ്ട് നീയെന്തിനാ നിന്റെ ചെറുപ്പത്തിലെഴുതിയ കവിതകളൊക്കെ കത്തിച്ചു കളഞ്ഞത്, എന്ന്..
അപ്പൊ ഞാൻ ചിരിച്ചു കൊണ്ട് ഉമ്മാന്റെ കണ്ണുകളിലേക്ക് നോക്കും..
അയ്യേ..അതൊക്കെ ഇപ്പൊ എന്തിനാ..അന്നത്തെ മനസികാവസ്ഥേന്നൊക്കെ ഞാനിപ്പോ ഒരുപാട് മാറീല്ലേ..ഇനി അതൊക്കെ എന്തിനാ ഓർക്കുന്നത്..
എന്ന് പറഞ്ഞു ഞാൻ കുണുങ്ങി ചിരിക്കും..
Monday, 17 September 2018
Friday, 14 September 2018
Appa
ആപ്പ❤️❤️❤️
വളയും മാലയും ഒക്കെ കിട്ടാൻ കീശ കാലിയായ ആപ്പയെ തേടി ഞാൻ പോകാറുണ്ടായിരുന്നു..പക്ഷെ കുന്നിറങ്ങി പോകണം..വലിപ്പ അറിഞ്ഞാൽ വഴക്ക് പറയും എന്നാലും പോകും..ചിലപ്പോ ആപ്പ കയ്യിലുള്ള 2 രൂപയുടെ ഞെക്കിപ്പെന് തരും കവിതകൾ എഴുതാൻ..ഇനിയും എഴുതിയാൽ 7 രൂപയുടെ നല്ല പെന വെടിച്ചു തരാമെന്നു പറയും..പിന്നീട അടുത്ത കവിത ആയാൽ അങ്ങാടിയിൽ പോയി അപ്പാക്ക് കാണിച്ചു കൊടുക്കും..
ഒരിക്കൽ അങ്ങനെ നല്ല പെന കൊതിച്ചു അപ്പന്റടുത്തേക്ക് പോയതാണ്..അന്ന് ആപ്പന്റെൽ തരാൻ ഒന്നുമില്ലായിരുന്നു..പിന്നെ നല്ലത് വെടിച്ചു തരാമെന്നു പറഞ്ഞു എന്നെ സ്നേഹത്തോടെ തിരിച്ചയച്ചപ്പോൾ എനിക്ക് വല്ലാതെ സങ്കടമുണ്ടാക്കി...
എന്നാലും ഇടക്കിടക്ക് ആപ്പയുടെ വീട്ടിൽ പോകും..കറന്റ് ഇല്ലാത്ത റേഡിയോ ഉള്ള ആ കൊച്ചു വീട്..തൊട്ടടുത്ത് തന്നെ പുഴ...ആ വീടിന്റെ ചുമരിൽ കരിങ്കട്ട കൊണ്ട് അമീൻ കാക്ക വരച്ച ഗാന്ധിജിയുടെയും മറ്റും വലിയ ചിത്രങ്ങൾ..വൃത്തിയായി അടുക്കി വച്ച പുസ്തകകങ്ങൾ നിറഞ്ഞ ഷൈമ താത്തയുടെ ചില്ലു നീക്കാൻ പറ്റുന്ന ചെറിയ തട്ടുകളുള്ള പുസ്തക കൂട്.ഇന്ദുലേഖയും കുന്ദലതയും ചെമ്മീനും ഒക്കെ അതിലുണ്ടായിരുന്നു...പിന്നെ റേഡിയോയിൽ നിന്ന് കേൾക്കുന്ന പാട്ടുകൾ പകർത്തിയ ആ പാട്ടു പുസ്തകം...ആമ വച്ച് തരുന്ന ചേമ്പും താൾ..ഷൈമ താത്തയുടെ മനോഹരമായ പൂന്തോട്ടം..വീടിനു മുറ്റത്തെ സുഗന്ധം പരത്തുന്ന ആ പരിജാത മരം..കൊക്കെയ്ൻ പഴം..ഓർക്കാപുളി.. ജനുവരിപ്പൂവ്..
ആപ്പ പറഞ്ഞു തരുന്ന കഥകൾ..
പിന്നെ
വീടിന്റെ കുറച്ചു മേലെ ആണ് പ്രസ്..അവിടുത്തെ വേസ്റ്റ് ഇടൽ ആപ്പയുടെ വീടിന്റെ അപ്പുറത്താണ്..അവിടെ വന്നു കൂടിയ കടലാസു കഷണങ്ങൾ അവർ പിന്നെ വന്നു കത്തിക്കും..ഞാൻ പലപ്പോഴും ആ ചാരത്തിലൂടെ നടക്കും..അങ്ങനെ കുറെ തുണ്ടു പേപ്പറുകൾ, തലയും വാലും ഇല്ലാത്ത കേടു വന്ന പ്രിന്റിങ് mistake ഉള്ള ബുക്കുകൾ..ഒക്കെ കിട്ടും..
അതിലെ വെണ്ണീരൊക്കെ തുടച്ചു കളഞ്ഞു ഭംഗിയായി അടുക്കി ഞാൻ അതെല്ലാം വീട്ടിൽ കൊണ്ട് വന്നു വായിക്കും...
പിന്നീടൊരിക്കൽ 5ൽ പഠിക്കുമ്പോൾ ഉപ്പ എനിക്ക് 300 രൂപ അയച്ചപ്പോൾ സിൽവർ സ്റ്റോർമിലേക്ക് ടൂർ പോകണോ ഗൈഡിൽ ചേരാണോ എന്ന് സംശയമായി..ഇത് വരെ ടൂർ പോകാത്തത് കൊണ്ടും 4 വരെ പോയവർ പോയി വന്ന വിശേഷം പറഞ്ഞു കൊതിപ്പിച്ചത് കൊണ്ടും ഞാനന്ന് ടൂറിന് പോയി..അന്ന് ടൂർ ബസിൽ കേറുമ്പോൾ ആപ്പ സ്റ്റോപ്പിൽ ഉണ്ടായിരുന്നു..പോകുമ്പോൾ കഴിക്കാൻ വെടിക്കാൻ എവിടുന്നു ക്യാഷ്..അന്ന് ആപ്പ വെടിച്ചു തന്ന ആ 2 ലയ്സ് പാക്കറ്റ്കൾ..
സ്നേഹം...
(ആപ്പയുടെ മരണം ഇനിയും മനസ്സ് അംഗീകരിച്ചിട്ടില്ല..ഉപ്പയുടെ ആപ്പായണേലും എനിക്കെന്റെ ഉപ്പയെ പോലെയാ..)
Tuesday, 11 September 2018
Monday, 10 September 2018
Saturday, 8 September 2018
ഓർമകൂട്
ചില ഓര്മകളൊക്കെ ഇത്രമേൽ മനോഹരമായി സൂക്ഷിച്ചു വച്ചത് എത്ര നന്നായെന്നു തോന്നിപ്പോകുന്നു.
കൂട് ഓരോന്നായി മാറുമ്പോഴും കൂടുതൽ ഇമ്പമുള്ളത് വീണ്ടും പെറുക്കിയെടുത്ത് കൂടെ കൂട്ടും.
ഓരോ കൂട്ടിലെത്തുമ്പോഴും സൂക്ഷിച്ചു വച്ച ഓർമ്മകൾ വീണ്ടും അടുക്കടുക്കായി പലയിടത്തേക്കും മാറ്റപ്പെടും എന്നല്ലാതെ അവയൊരിക്കലും എന്നിൽ നിന്നും കളഞ്ഞു പോകില്ല.
സ്നേഹമാണ് ഓരോ ഓർമകളും.
എന്റെ കൂട്ടിലെ ഏറ്റവും ചെറിയ കല്ലിനു പോലുമുണ്ടാവും എന്നോടൊരു കഥ പറയാൻ.
❤❤❤
Friday, 7 September 2018
The little heart shines through the sigh
little heart shines
through the sigh
Lifting by smiles
Burying the darkness
Thursday, 6 September 2018
Evil
i can't agree with an evil, even if everyone accept it.
Atleast i want to show my disagreement through these letters
.
Correct it as : I
can't agree with an evil, even when everyone accepts it.
സുഹറ
ചിരിയുടെയും മറവിയുടെയും ആകെ തുകമാത്രമാണ് പലപ്പോഴും സുഹറ.
വല്ലാതെ ഗുണിച്ചും ഹരിച്ചും നോക്കിയാൽ ശിഷ്ടമായിത്തിരി നെടുനിശ്വാസവും.
Wednesday, 5 September 2018
വീട്,
10 വർഷത്തെ ഫ്ലാറ്റ് ജീവിതം കഴിഞ്ഞു 4 മാസായി മണ്ണിലേക്ക് കുടിയേറിയിട്ടു.
വീട്ടിലേക്കു വരുമ്പോൾ കണ്ട നടവഴിയിലെ പുല്ലും കാടും പിന്നെ ചീവീടിന്റെ ശബ്ദവുമൊക്കെയാണ് ഈ വീട് തന്നെ തെരഞ്ഞെടുക്കാൻ പ്രഥമ കാരണം.പക്ഷെ വന്നത് തൊട്ട് ഓരോരോ ഓട്ടത്തിലായിരുന്നു.ഉടനെ തന്നെ നിങ്ങളെ ഓരോരുത്തരെയും തേടിയെത്താം എന്നും പറഞ്ഞിട്ട് ഓരോ തവണ ഓടുമ്പോളും മുറ്റത്തു നിന്ന് ഓരോ സെൽഫി എടുക്കും. ഇടക്ക് മാത്രം കണ്ട ചില പൂവുകളും കായ്കളും ഇപ്പൊ ഇല്ല.
അവരോട് സമയബന്ധിതമായി കൂട്ടുകൂടാൻ കഴിഞ്ഞില്ലലോ എന്ന വിഷമമുണ്ട്. എന്തായാലും ഇപ്പോൾ വീടിനെ വല്ലാതെ സ്നേഹിക്കുന്ന തിരക്കിലാണ്. ഓരോ മൂക്കിനും മൂലയ്ക്കും എന്നോടെന്തൊക്കെയോ പറയാനുണ്ടെന്ന പോലെ.അവരെയൊക്കെ കേൾക്കാൻ ഞാനെ ഉള്ളൂ എന്ന പോലെയും.
എന്തായാലും ഞങ്ങളിവിടെ സന്തുഷ്ടരാണ്❤. Alhamdulillah
വഴികാട്ടി
ഞാനൊരു മനുഷ്യ സ്നേഹി ആയിട്ടുണ്ടെങ്കിൽ അതിന്റെ വഴികാട്ടികൾ എന്റെ ഉപ്പയും ഉമ്മയുമാണ്.
അതിന്റെ കടപ്പാടും ഇഷ്ടവും ബഹുമാനവും പരിഗണനയുമൊക്കെ കഴിയാവുന്ന തരത്തിൽ ഞാൻ പ്രകടിപ്പിക്കാറുണ്ട്.
Tuesday, 4 September 2018
Ishtam
നിന്നെ എനിക്ക് എപ്പോഴും ഇഷ്ടമാണ്.നിന്റെ ഇല്ലായ്മകൾ എന്നിൽ വേദനയും വിരഹവും നിറക്കുന്നുണ്ട്. ഇടക്കൊക്കെ തേടിയെത്തുന്ന വിങ്ങലുകളെ മധുരമുള്ള നമ്മുടെ ഓർമ്മകൾ കൊണ്ട് ഞാൻ തുലനം ചെയ്യാറുണ്ട്.
ഒരിക്കലും പഴിക്കാതെ,പിണങ്ങാതെ അകലെ നിന്നും നിനക്ക് വേണ്ടി കാത്തിരുന്ന് കൊണ്ടേ ഇരിക്കുന്നു.
അകലും തോറും ആഴത്തിൽ ഞാൻ നിന്നോട് അടുത്ത് കൊണ്ടേ ഇരിക്കുകയാണ്.
എന്നെ തേടിയെത്തുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു.നിനക്ക് വേണ്ടി ഉള്ളതാണ് ഈ കാത്തിരുപ്പ്. അത് അവസാനിപ്പിക്കേണ്ടുന്ന നിമിഷത്തെ കുറിച്ച് ആലോചിക്കാൻ പോലും വയ്യ.
Evng vdksy 3 9 18
ഇവിടെ, ദാ, ഞാനിരിക്കാണ്, ഏറ്റവും ഇഷ്ടപ്പെടുന്ന ഭൂമിയിലെ ഒരിടം.
ഇടത് ഭാഗത്ത് കാണുന്ന കുന്നിനു പുറകെ ചെഞ്ചായം കടുപ്പിച്ചു അസ്തമിക്കാനൊരുങ്ങുകയാണ് സൂര്യനിപ്പോൾ.
പുറകിലെ കുന്നിൽ നിന്നും മയിലുകൾ കൂട്ടത്തോടെ ആരെയോ നീട്ടി വിളിക്കുന്നുണ്ട്.താഴെ മരത്തണലിലിരിക്കുന്നതിനേക്കാളും കുറച്ചു കൂടെ ആകർഷണവും ആസ്വാദനവും അനുഭവിക്കുന്നത് ഉയരത്തിൽ ഈ ടെറസ്ൻ മേലെ ഇരിക്കുമ്പോഴാണ്.മുന്നിലെ തൊടിയിലെ ഒരേ ഉയരത്തിൽ വളർന്ന പൊടിയണി മരത്തിലിരുന്നു കൊണ്ട് ചാരക്കുരുവികളും ചാണകക്കിളിയുമെല്ലാം കാത്പൊട്ടും വിതം കലപില കൂട്ടുന്നുണ്ട്.
പിന്നെ കാത് കീറുന്ന ശബ്ദവുമായി അണ്ണാറകണ്ണനും തന്നാലായത് പോലെ ചീറിപ്പൊളിക്കുന്നുണ്ട്. പുറകിലെ പാടത്തു നിന്നും ഉഷേച്ചിയുടെ പയ്യും താറാക്കളും കൂടാണയാൻ തിടുക്കം കൂട്ടുന്നുണ്ടെന്ന് തോന്നുന്നു. ടെറസിലെ ചുമരിൽ നിന്നും പല്ലിയും എന്നോടെന്തൊക്കെയോ ചിലച്ചു.
ദൂരെ നിന്നും തീവണ്ടിയുടെ കൂവൽ കേൾക്കാം.പ്രളയകാലത്ത് ട്രെയിൻ ഗതാഗതം മുടങ്ങിയപ്പോൾ ദിവസങ്ങൾക്ക് ശേഷം തീവണ്ടി കൂവുന്ന ശബ്ദം കേട്ടത് കൂട്ടുകാരോട് വിളിച്ചു കൂവിയത് ഓര്മ വരുന്നു. എന്നും കാണുന്നവരായിട്ടും പല പക്ഷികളുടെയും പേരെനിക്കറിയില്ല.എല്ലാവരും ഇരുട്ടിന് മുന്നേ കൂടണയാനുള്ള തിരക്കിലാണ്. മാക്രി തവളയും ചീവിടുകളും മത്സരിച്ചു അടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും ശബ്ദമുണ്ടാക്കുന്നുണ്ടിപ്പോൾ.
എവിടെ നിന്നൊക്കെയോ വിരളമായെന്ന പോലെ കാക്കയും കരയുന്നുണ്ട്. വെളുത്തും കറുത്തും ചുമന്നുമൊക്കെ ഇരിക്കുന്ന ഉഷേച്ചിയുടെ സുന്ദരന്മാരും സുന്ദരികളുമായ വളർത്തുകോഴികളുടെ കൂടെ ചാരനിറത്തിലൊരു കാട്ടുകോഴിയും വാഴകൾക്കിടയിലൂടെ വിസായം പറഞ്ഞു പോകുന്നത് വല്ലാത്തൊരു കാഴ്ച തന്നെയാണ്.മുറ്റത്തെ വെളുപ്പും റോസും നിറമുള്ള അസർമുല്ലകൾ പൂത്തു നിൽക്കുന്നുണ്ട്.അതിന്റെ ഇടയിലൂടെ കീഴാർനെല്ലി തലകൂപ്പി നിൽക്കുന്നുണ്ട്.പാടത്തെ പണിയും പശുവിനു പുല്ലുവെട്ടലുമെല്ലാം കഴിഞ്ഞു ഉഷേച്ചി കിതച്ചു കൊണ്ട് തിരുമ്പുന്ന ശബ്ദം ടപ്പേ ടപ്പെന്നു കേൾക്കാം.പിന്നെയും കാതോർത്താൽ പാതയിലെ വാഹനങ്ങളുടെ ചീറിപ്പായലും കേൾക്കാം.
ഇലകൾ തമ്മിൽ കിന്നാരം പറയുന്നത് കേൾക്കാൻ നല്ല രസാ. ഓലയുടെയും മുളയുടെയും കിന്നാരത്തിന് വേറിട്ടൊരു ഈണം തന്നെയുണ്ട്.കറുത്ത ഒരു കുഞ്ഞു പൂമ്പാറ്റ തലയ്ക്കു മുകളിൽ ആരെയോ തേടി വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നു.ചെമ്പോത്തും പരുന്തും നിശബ്ദമായി കാഴ്ച്ചയിൽ നിന്നും കടന്നു പോയി.വെള്ളയും സ്വര്ണക്കളറും രോമമുള്ള കുഞ്ഞി പൂച്ച ഒരൽപം ഗമയിൽ പുറകിലെ തൊടിയിലെ കരിയിലകളിലേക്ക് മതിലിന്മേലെ നിന്നും ചാടി. എവിടെ നിന്നോ ഊഴമിട്ട് വന്നു കണ്ണിനരികിലൂടെ എങ്ങോട്ടോ കടത്തി വെട്ടി പോയി വവ്വാലെന്നെ ചെറുതായി പേടിപ്പിച്ചു. ഇനി കുറച്ചു കൂടെ കഴിഞ്ഞാൽ കൊതുകിന്റെ മൂളിപ്പാട്ടു കൂടെ ഉണ്ടാകും.അത് വരെ ഈ തണുത്ത കാറ്റേറ്റ് സ്വര്ണവെളിച്ചം കവിളിലേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാം.
ഞാനിപ്പോ എന്താ പറഞ്ഞത് ,തണുത്ത കാറ്റേറ്റെന്നോ.
അതെ, എങ്ങനെയാ ഞാനീ കാറ്റിനെ വർണിക്കാ.
ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് പാറിപ്പറക്കുന്ന പൂമ്പാറ്റ ആയിരുന്നെങ്കിലെന്നു.പക്ഷെ എനിക്കിപ്പോൾ തോന്നുന്നു, ഞാനൊരു കാറ്റായിരുന്നെങ്കിലെന്നു.
ശബ്ദവും വെളിച്ചവുമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ വരദാനങ്ങൾ.
വെളിച്ചം കണ്ണിലൂടെ നിറങ്ങളിലെത്തിച്ചപ്പോൾ
കാറ്റ് ശബ്ദത്തെ കാതിലൂടെ എല്ലായിടത്തും എത്തിക്കുന്നു.കൂടെ സൗരഭ്യവും പരത്തുന്നു. ഇന്ന് ഞാനാസ്വധിച്ച ഓരോ ശബ്ദത്തിന്റെയും കാരണക്കാരനായിരുന്നു ആ കാറ്റ്.
ആ കാറ്റിനെ മിതമായും സൗമ്യമായും ആസ്വദിക്കാൻ , കേൾക്കാൻ, മണക്കാൻ ദൈവം ഇനിയും ഇനിയും അവസരങ്ങൾ തരട്ടെ.
ഒടുവിലതാ ദൂരെ പള്ളി മിനാരങ്ങളിൽ നിന്നും മഗ്‌രിബ് ബാങ്കിന്റെ ധ്വനികളുയരുന്നു, കൂടെ താഴെ തളത്തിൽ നിന്നും ഉമ്മച്ചി വുളു എടുക്കുന്ന ശബ്ദവും.
🦋🦋🦋
Veed, nizhal chithrangal
എന്തോ ഈയിടെയായി ഞാനീ വീടിനോടും പരിസരത്തോടും വല്ലാതെ അടുപ്പത്തിലാകുന്നുണ്ട്.നിശബ്ദതയും ഏകാന്തതയും പലതിൽ നിന്നുമുള്ള ഒളിച്ചോട്ടമായി കരുതിയാണ് ടെറസ്ൻ മേലെ എന്നും അതിഥിയായി വരാൻ തുടങ്ങിയത്.പക്ഷെ ഇന്നിതെന്റെ നല്ലോർമകളുടെ സ്വർഗഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ ഇവിടെ ഇരിക്കുമ്പോൾ കഴിഞ്ഞു പോയ വൈകുന്നേരം വീണ്ടും ഓർത്തെടുക്കുകയാണ് ഞാൻ.
ഇരുകാലും നീട്ടി വരാന്തയിലെ തൂണും ചാരി മുറ്റത്തെ അസർമുല്ലകൾ വിരിയുന്നത് നോക്കിയിരുന്ന നിമിഷം.
പടിഞ്ഞാറു നിന്നും പല താളത്തിലുള്ള കാറ്റുകൾ എന്റെ മുഖത്തു മുത്തമിട്ട് മറ്റാരെയൊക്കെയോ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുന്നു.
തൊട്ടടുത്ത പറമ്പിലെ അങ്ങേയറ്റത്തെ തെങ്ങിന്റെ ഉച്ചിയിൽ നിന്നും വെള്ളിവെളിച്ചം വിതറിക്കൊണ്ടു സൂര്യൻ സന്ധ്യയിലേക്ക് നീന്തിയടുക്കുകയാണ്.
ഈ നേരത്താണ് ചുറ്റിലുമുള്ള മരങ്ങളും പൂക്കളും പുല്നാമ്പുകളുമൊക്കെ കാണേണ്ടത്.ഓരോന്നിൽ നിന്നും, ഓരോന്നിലും വൈവിധ്യമാർന്ന നിഴൽ ചിത്രങ്ങൾ.
ചുമരിൽ പതിക്കുന്ന വാഴയുടെയും തെങ്ങോലയുടെയും ചലിക്കുന്ന നിഴലുകൾ ഒത്തിരി നേരം നോക്കി നിന്നപ്പോൾ അവ എന്നോടേതോ കഥ പറയുന്നത് പോലെ തോന്നിപ്പോയി.
തോന്നിയതല്ല, കഥകൾ പറയുക തന്നെയാണ്,എന്റെ കാത്തിരിപ്പിന്റെ വിരഹത്തിനെ മരവിപ്പിക്കാനെന്നപോലെ.
അരിക് പൊട്ടിയ വാഴയിലകൾക്കിടയിലൂടെ വന്ന സൂര്യവെളിച്ചം എന്റെ കൃഷ്ണമണികളിലൂടെ തുമ്പിയുടെ ചിറകുകളെന്ന പോലെ കാണപ്പെട്ടു.
ഉമ്മച്ചി തന്ന എള്ളും ജീരകവും ചേർത്ത അരിമുറുക്കു സൂര്യന് നേരെ കാണിച്ചപ്പോൾ അതിന്റെ വിടവുകളും അരികുകളും കത്തിജ്വലിക്കുന്ന പോലെതോന്നി.
പുൽക്കൊടി തുമ്പുകളും പൂവുകളും ആലിംഗനം ചെയ്തു മത്സരിക്കുന്നത് കള്ളച്ചിരിയോടെ ഞാൻ നോക്കി നിന്നു.
വല്ലാതെ അസൂയ തോന്നിയപ്പോൾ ഞാനവയെ തലോടികൊണ്ടു അകറ്റി മാറ്റി.
സൂര്യവെളിച്ചത്തിനഭിമുഖമായി
നിൽക്കുന്ന കവുങ്ങിൻ പട്ടകളും തെങ്ങോലകളും ആകാശ ശോണിമയിൽ അലിഞ്ഞു പോയ പോലെ.
തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്ന് ചീവീടും ദൂരെ കുന്നിൽ നിന്നും മയിലുകളും അങ്ങോട്ടുമിങ്ങോട്ടും എനിക്കിനിയും മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയെ പിറുപിറുക്കുന്നുണ്ട്.എന്തിനാണ് ഇവരൊക്കെ എന്നെ നിത്യവും വൈവിധ്യങ്ങൾ കൊണ്ട് കൗതുകപ്പെടുത്തുന്നത്?
ചിലന്തി വലയെ മഴവില്ലാക്കിയതും തുളസിയിലയുടെ അഗ്രങ്ങളിൽ വെള്ളിമണികൾ പതിപ്പിച്ചതും ആരാണ്? കാശിത്തുമ്പയുടെ ഇലകൾ എന്നെ കാണുമ്പോൾ സ്പ്രിങ് കണക്കെ ചാടിക്കളിക്കുന്നത് എന്തു പറയാനായിരിക്കും?
ശെരിക്കും ഇവരെന്നെയാണോ അതോ ഞാനവരെയാണോ പ്രണയിക്കുന്നത്?
നിന്റെയോർമകളിൽ നിന്നും ഒളിച്ചോടി എന്തിനെയൊക്കെയോ തേടി ഇവിടെ വന്ന ഞാനിപ്പോൾ മറ്റെന്തിനെയൊക്കെയോ തേടി നിന്റെ ഓർമകളിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. എത്ര നിന്നിൽ നിന്നകന്നാലും
ദൃഷ്ടാന്തങ്ങൾ കൊണ്ട് നീയെന്നെ ഇനിയും അത്ഭുതപ്പെടുത്തുമെന്ന വിശ്വാസത്തോടെ ഞാനിനിയും ഇവിടെയെവിടെയൊക്കെയോ നിന്നെയും കാത്ത് തങ്ങി നിൽക്കുകയാണ്.
സുഹറ,നിഴൽ ചിത്രങ്ങൾ,4.8.18
Monday, 3 September 2018
Sky view
വാടാനാം കുറിശിലെ വാടക വീടിന്റെ ടെറസിന് മേലെ ഇങ്ങനെ ഒറ്റക്ക് മാനം നോക്കി മലർന്ന് കിടന്ന് പെണ്ണ് കിനാവ് നെയ്യുകയാണ്.
വീടാകുന്ന കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ മാനം നോക്കി മലർന്നു കിടക്കുമ്പോൾ കഥപറയാൻ ആരെയോ കാലങ്ങളായി കാത്തു നിൽക്കുന്ന ഒരു രാജകുമാരിയാണ് ഞാനെന്ന് തോന്നിപ്പോയി. അവന്റെ വരവിന്റെ ലക്ഷണമെന്ന പോലെ ദൂരെ എവിടെയോ നിലാവ് പരക്കുന്നുണ്ട്. ചുറ്റും സുഖമുള്ള ഇളം തണുപ്പ് പടർന്നു പിടിക്കുന്നു. മാനം നിറയെ മനം മിന്നിക്കുന്ന നക്ഷത്രങ്ങൾ. കരിന്തെങ്ങുകളുടെ പ്രതിബിംബങ്ങൾ കൃഷ്ണമണിക്ക് കൂടുതൽ അഴകും ആഴവും തീക്ഷണതയും നൽകി.ചുറ്റുമുള്ള തെങ്ങുകളും അത് കഴിഞ്ഞുള്ള മരങ്ങളും എന്റെ കൊട്ടാരത്തിലെ കാവൽക്കാരെ പോലെ എനിക്ക് അനുഭവപ്പെട്ടു. ഇലകൾക്കിടയിലും മാനത്തും കൂടുതൽ കൗതുകം പടർത്തിയുള്ള മിന്നാമിനുങ്ങിന്റെ വെട്ടിത്തിളക്കം ചില നേരത്ത് താഴേക്ക് തീക്കൊള്ളി പോലെ എരിഞ്ഞടങ്ങുന്ന വാല്നക്ഷത്രത്തെ ഓർമിപ്പിച്ചു. ഭൂമിയുടെ ഒത്തനടുവിലെ ഒരു കുഞ്ഞു ദ്വീപിലാണ് എന്റെ കൊട്ടാരമെന്ന പോലെ, തെങ്ങുകൾക്കപ്പുറം വയലുകളും അതിനപ്പുറം കാടും കുന്നും അതിനുമപ്പുറം പുഴയും കരയും അതിനുമപ്പുറം കടലും പരിലസിച്ചു കിടക്കുന്നത് പോലെ.ചീവിടുകളുടെ താളത്തിലുള്ള ശബ്ദം ഇരമ്പുന്ന തിരമാലകളെ പോലെ അനുഭവപ്പെട്ടു.നിലാവ് കൂടുതൽ പരക്കുന്നതും ഇടക്ക് മാനത്ത് മേഘങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നതും കണ്ടപ്പോൾ ഞാനിപ്പോൾ കപ്പലിലാണോ എന്ന് പോലും ശങ്കിച്ച് പോയി. ഇല്ല ഭടന്മാരെ പോലെ എനിക്ക് താങ്ങും തണലുമേകുന്ന തെങ്ങുകൾ തലയുയർത്തി ചുറ്റുമുണ്ട്.
അതോ എന്റെ വീടിന്റെ സ്വപ്ന ചിറകിലേറി ഏതോ ഒരു തുരുത്തിലെ ലക്ഷ്യമാക്കി ഞാൻ ആകാശത്തേക്ക് പറക്കുകയാണോ?
കിഴക്കോട്ട് പാദം നീട്ടി പടിഞ്ഞാറോട്ട് തലമുടി വിരിച്ചു ഭാരമില്ലാത്ത തൂവലിനെ പോലെ ഞാനങ്ങനെ കിടന്നു.തെക്കു ഭാഗത്ത് ചൊവ്വാഗ്രഹം ആരുടെയോ വരവറിയിക്കാണെന്ന പോലെ ചുവന്നു തുടിച്ചു നിൽക്കുന്നു.കാത്തിരുന്ന് വിവശയായ എന്നോട് കണ്ണിറുക്കി സ്വകാര്യം പറയാൻ വെള്ളിനക്ഷത്രങ്ങൾ തിടുക്കം കൂട്ടുന്നപോലെ.എന്റെ പരിഭ്രമം കുറക്കാനെന്ന പോലെ
നനുത്ത കാറ്റ് ഇടക്കിടക്ക് മുടിയിഴകളെ തലോടി കൊണ്ട് ഓലത്തുമ്പിൽ താളം പിടിക്കുന്നുണ്ട്.
കാത്തിരിപ്പിന്റെ കഥകൾക്കും ഇത്രയേറെ മനോഹരിതയുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ.വിരഹവും വേദനയും മറന്നു ഓരോ നിമിഷവും നിന്നിലേക്ക് കൂടുതൽ അടുക്കുന്ന സുഖാനുഭൂതി.
നിന്നെയോർമ വരുമ്പോൾ ഇനിയൊന്നും ഞാനീ മട്ടുപ്പാവിൽ ഓടിയെത്തും. വിരഹം മറക്കാൻ നീ എനിക്ക് പരിലസിച്ചു തന്ന ഓരോന്നിനോടും നിന്നെ കുറിച്ച് കേൾക്കാനും വർണിക്കാനും .അങ്ങനെ നിന്നിലേക്ക് കൂടുതൽ ആഴത്തിലടുക്കാനും.
Saturday, 1 September 2018
ജുമി
ജനിച്ച നാട് ഒരു വികാരം തന്നെയാണ്.പലപ്പോഴും സ്വർഗമായി സ്വപ്നത്തിൽ കാണുന്നത് തറവാടാണ്.
പെരുന്നാളിന്റെ അന്ന് നാട്ടിൽ പോകുവായിരുന്നു.ഒറ്റക്കാണ് പോയത് ഇരുട്ടാവാനായി railwayഇൽ എത്തിയപ്പോൾ തന്നെ.
വീട്ടിലേക്ക് ബസ് കേറി, ജനിച്ച ഹോസ്പിറ്റലിന്റെ മുന്നിലൂടെ ആണ് ബസ് പോകുന്നത്, എന്താണെന്നറിയില്ല എപ്പോ ആ വഴി പോയാലും കൂടെയുള്ളവരോട് ഹോസ്പിറ്റലും ചൂണ്ടിക്കാണിച്ചു ആവേശത്തിൽ ഞാൻ പറയും, ഇവിടെ ആണ് ഞാൻ ജനിച്ചത് എന്ന്.
അങ്ങനെ ഇത്തവണയും ആവേശമായി, ബസിൽ തൊട്ടടുത്തിരിക്കുന്ന അപരിചിതയായ ഒരു സ്ത്രീയോടും ഞാനത് പങ്കു വെച്ചു..
പാലക്കാട് വന്നിട്ട് വര്ഷങ്ങളായി. എന്നാലും മലപ്പുറം മണ്ണെനിക്കൊരു ധൈര്യവും ആവേഷവുമാണ്. എവിടെ പെട്ടാലും ആരെങ്കിലും ഓടി എത്തുമെന്ന പ്രതീക്ഷ.
9 മണി വരെയൊക്കെ ഒറ്റക്ക് നടക്കാനുള്ള ധൈര്യവും അവിടുണ്ട്.
പറഞ്ഞു വരുന്നത്,
അങ്ങനെ കുറച്ചൂസം മുന്നേ ഞാനും എന്റെ ഒരു സുഹൃത്തും സന്ധ്യയോടടുക്കാറായ നേരത്തു ബാഗും തൂക്കി മറ്റൊരു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവുകയാണ്.
ഏറി വന്നാൽ മുക്കാൽ മണിക്കൂർ യാത്ര.
ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നേരത്ത് അവളുടെ ഉമ്മ ആവലാതി പെട്ടു.
പത്രങ്ങളിൽ ദിവസവും ഓരോന്ന് കേൾക്കുന്നതാണ്, സൂക്ഷിച്ചു പോകണം.എനിക്ക് പേടിയാണ് നിങ്ങൾ അവിടെ എത്തുന്നത് വരെ, പിന്നെ നമ്മളെ പോലെ ചിന്തിക്കുന്നവരല്ല നാട്ടുകാർ, ഇങ്ങള് എന്തായാലും മുന്നിലെ റോഡിലൂടെ പോകേണ്ട, ബാക്കിലെ വഴിയിലൂടെ പൊക്കോ എന്ന്.
എന്തോ വിഷമം തോന്നി,
എന്നാലും ആ ഉമ്മയെ ധൈര്യപ്പെടുത്താൻ ഇങ്ങനെ പറഞ്ഞു,
"എനിക്ക് ഇവളുണ്ട്, ഇവൾക്ക് ഞാനും, ഞങ്ങൾക്ക് പടച്ചവനും, കൂടാതെ ഞങ്ങളൊരു നല്ല കാര്യത്തിനാണ് ഇറങ്ങി പുറപ്പെടുന്നതും.അത് കൊണ്ട് അവന്റെ കാവൽ ഉണ്ടാകുമെന്നും ഉറപ്പുണ്ട്.."
അങ്ങനെ ആ ഉമ്മയുടെ നിർദേശം അനുസരിച്ചു ഇടവഴിയിലൂടെ ഞങ്ങൾ റോഡിലെത്തി.അപ്പോഴുണ്ട് 2 സ്ത്രീകൾ ഞങ്ങൾക്ക് എതിരെ വരുന്നു.
എന്നിട്ട് പിരികം തിരിച്ചു കൊണ്ട് യാതൊരു മുഖവുരയും കൂടാതെ ഒരു ചോദ്യം.
"എവിടേക്കാണ് കുട്ടികളെ ഈ മഗ്രിബിന്റെ നേരത്തു ഒരുങ്ങി പുറപ്പെടുന്നത് എന്ന്.."
ഞങ്ങള് കാര്യമായൊന്നും പറയാതെ നടത്തിനു സ്പീഡ് കൂട്ടി അവരെ കടന്നു പോയി,
ഞാനവളോട് ചോദിച്ചു അവരാരാണെന്നു, അവൾക്കും അറിയില്ലത്രേ.
എന്തോ അപ്പോൾ എനിക്ക് ഒരു കാര്യത്തിൽ ആശ്വാസം തോന്നി, ജനിച്ചത് അവിടെ ആണെങ്കിലും വളർന്നത് ഇവിടെ ആയത് നന്നായി എന്ന്.
ഒരു പക്ഷെ ആ സ്ത്രീയുടെ ചോദ്യത്തെ കെയർ ആയും എടുക്കാം, പക്ഷെ എനിക്കത് അങ്ങിനെ അവിടെ തോന്നിയില്ല.
എന്തായാലും അവരെ നമുക്ക് തിരുത്താൻ ആവില്ല.
രാത്രി യാത്ര ഒറ്റക്കാണെങ്കിലും അല്ലെങ്കിലും പരമാവധി ഒഴിവാക്കുന്ന ഒരാളാണ് ഞാൻ. എന്നിരുന്നാലും അത്യാവശ്യ സമയത്തു യാത്ര ചെയ്യുമ്പോൾ കാരണമാറിയാതെ അത് ചോദ്യം ചെയ്യന്നവരോട് എന്തോ ഒരു വല്ലായ്മ തോന്നുന്നു.
നാട്ടിൻ പ്രദേശമല്ലേ, അങ്ങനെ ഒക്കെ ഉണ്ടാകാം എന്ന് സമാശ്വസിക്കുന്നു, ജനിച്ച നാട്ടിൽ നിന്നും ആ ചോദ്യം കേട്ടപ്പോൾ അല്പം വിഷമം വന്നു എന്ന് മാത്രം.
എന്തൊക്കെ ആയാലും പറ്റുന്ന കാലമത്രയും പടച്ചോനനുഗ്രഹിച്ചാൽ ഹൃദയങ്ങൾ തേടിയുള്ള യാത്രകൾ തുടരുക തന്നെ ചെയ്യും🦋 വിധിയുണ്ടെങ്കിൽ
ജനിച്ച മണ്ണിലേക്ക് മടങ്ങാനും ശ്രമിക്കും🦋🦋🦋