Friday, 5 April 2019

താമര

പിന്നെയും
ആയിരം താമരകൾ അവിടെ വിരിയും,
ദൂരെ ദിക്കുകളിൽ നിന്ന് പോലും
അറിഞ്ഞും അവിചാരിതമായും
പലരുമെത്തും.
പൂക്കൾ പറിക്കും,
മൃദുവായി തലോടും,
സൗന്ദര്യം രമിക്കും...
ശേഷം അവർ തിരിച്ചു പോകും.
പലപ്പോഴും ഒരു താമരമൊട്ടെങ്കിലും
കയ്യിൽ കരുതും.
എന്നിട്ടും,
നിർവൃതിയും ആകൃതിയും
നൽകിയ
കുളത്തെ മാത്രമവർ
മറവികളിലേക്കുപേക്ഷിക്കും

No comments:

Post a Comment